മലയാള കലാഗ്രാമം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
11°42′31.07″N 75°31′58.37″E / 11.7086306°N 75.5328806°E കേരളത്തിലെ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 29 കിലോമീറ്റർ അകലെ ന്യൂ മാഹിയിൽ മയ്യഴിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന മലയാള കലാഗ്രാമം (മകം)[1] കലാപഠനത്തിനും സാംസ്കാരികസംവാദങ്ങൾക്കുള്ള വേദിയുമാണ്. മലയാളസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ നായകനായിരുന്ന എം.ഗോവിന്ദന്റെ ആശയങ്ങൾ കലാഗ്രാമം എന്ന സങ്കല്പത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.[2] സംഗീതവും നൃത്തവും ചിത്രകലയും ശിൽപ്പനിർമ്മാണവുമെല്ലാം ഇവിടെ അഭ്യസിപ്പിക്കുന്നു. നാല് ആർട് ഗാലറികളും, മഹാകവി കുമാരനാശാന്റെ വെങ്കലശിൽപ്പവും[3] പ്രധാന ആകർഷണങ്ങളാണ്.
പ്രാരംഭം
തിരുത്തുകമദിരാശിയിലെ വ്യവസായിയും ന്യൂമാഹിക്കടുത്ത ചൊക്ലി സ്വദേശിയുമായ ഏ.പി.കുഞ്ഞിക്കണ്ണനാണ് മലയാള കലാഗ്രാമത്തിന്റെ സ്ഥാപകൻ.[4][5] ഏ.പി.കെ.ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത് 1993 ഡിസംബർ 26- നാണ്.[2][6] ഡോ.സുകുമാർ അഴീക്കോടായിരുന്നു ഉദ്ഘാടകൻ[2]. എം.വി.ദേവൻ കലാഗ്രാമത്തിന്റെ ഡയറക്ടറാണ്.
പ്രവർത്തനം
തിരുത്തുകഡയറക്ടർ,റജിസ്ട്രാർ,ഫ്രറ്റേർനിറ്റി സെന്റർ മേധാവി എന്നിവരാണ് കലാഗ്രാമത്തിന്റെ ദൈനംദിനഭരണം നിർവ്വഹിക്കുന്നത്. സംഗീതം,നൃത്തം,നൃത്തം,ചിത്രം,ശില്പം എന്നീ വിഷയങ്ങൾ പരിശീലിപ്പിക്കാൻ സ്ഥിരം അദ്ധ്യാപകർ നിയമിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ വിസിറ്റിംഗ് അദ്ധ്യാപകരും ക്സാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഫ്രറ്റേർനിറ്റി സെന്ററിനു കീഴിൽ സാഹിത്യം,സിനിമ,യോഗ എന്നിവയ്ക്ക് സംവാദവേദികൾ ഉണ്ട്. കലാപരിപാടികൾ അവതരിപ്പിക്കാനും സെമിനാറുകൾ നടത്താനുമായി എം.ഗോവിന്ദൻ സ്മാരകമായി മനോഹരമായ ഒരു ഓഡിറ്റോറിയവും കലാഗ്രാമത്തിലുണ്ട്.പ്രമുഖ ചിത്രകാരന്മാരുടെ രചനകൾ ഉൾക്കൊള്ളുന്ന ഒരു ഗ്യാലറിയും കലാവസ്തുക്കളുടെ വില്പനയ്ക്കായി മറ്റൊരു ഗ്യാലറിയും കലാഗ്രാമത്തിലുണ്ട്.
പാഠ്യപദ്ധതി
തിരുത്തുകസാമ്പ്രദായികമായ കലാപരിശീലനത്തിന്റെ രീതിയിൽ നിന്നു മാറി അഭിരുചിയുള്ളവർക്കെല്ലാം കലാപരിശീലനം നേടാവുന്നരീതിയിലാണ് കലാഗ്രാമത്തിന്റെ പഠനം ചിട്ടപ്പെടുത്തിയത്. ഏതെങ്കിലും പരീക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനമല്ല അതിനാൽ ഇവിടെ നടക്കുന്നത്.ആറു വയസ്സു മുതൽ പ്രായമുള്ളവർക്ക് വിദ്യാർത്ഥികളായി പ്രവേശനം നേടാം. പാർട് ടൈം കോഴ്സുകളാണ് നടത്തുന്നത്.ആഴ്ചയിൽ മൂന്നു ദിവസമാണ് ഓരോ ബാച്ചിനും ക്ലാസ്സുകൾ ഉണ്ടാവുക.ചിത്ര-ശില്പകലകളിൽ ക്ലാസ്സുകൾ ഏറെക്കുറേ സ്വതന്ത്രപരിശീലനമാണ്. സംഗീതം,നൃത്തം എന്നിവയിൽ ചിട്ടയായ പരിശീലനം നല്കുന്നു. കോഴ്സുകളായി തിരിച്ചിട്ടുള്ള പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്,അഡ്വാൻസ്‌ഡ് സർട്ടിഫിക്കറ്റ് എന്നിവ നല്കുന്നു.
അദ്ധ്യാപകർ
തിരുത്തുകസ്ഥിരം അദ്ധ്യാപകർക്കു പുറമെ സന്ദർശകാദ്ധ്യാപകരും പരിശീലനപരിപാടികളിൽ പങ്കെടുക്കുന്നു.വിവിധകാലങ്ങളിൽ അദ്ധ്യാപകരായിരുന്നവർ വിഭാഗം തിരിച്ച് ചുവടെ
സംഗീതം
തിരുത്തുകകൊട്ടാരക്കര ശിവകുമാർ - ശാസ്ത്രീയ സംഗീതം വായ്പാട്ട്.(ഇപ്പോൾ ഇല്ല) ഷീജാ ശിവകുമാർ - ശാസ്ത്രീയ സംഗീതം വായ്പാട്ട്.(ഇപ്പോൾ ഇല്ല) വി.വി.രാജേഷ് - വയലിൻ പയ്യന്നൂർ രാജൻ - മൃദംഗം ലാലു സുകുമാരൻ -ശാസ്ത്രീയ സംഗീതം വായ്പാട്ട്.
നൃത്തം
തിരുത്തുകകലാക്ഷേത്ര ഗണപതി - ഭരതനാട്യം.(ഇപ്പോൾ ഇല്ല) കലാക്ഷേത്ര ഐശ്വരാ ഗണപതി - ഭരതനാട്യം.(ഇപ്പോൾ ഇല്ല) കലാക്ഷേത്ര കമലാ ദേവി - ഭരതനാട്യം കലാക്ഷേത്ര പുഷ്പലത - ഭരതനാട്യം.(ഇപ്പോൾ ഇല്ല) കലാക്ഷേത്ര സീതാ ശശിധരൻ - ഭരതനാട്യം.(ഇപ്പോൾ ഇല്ല) പി എൻ.വികാസ് - കുച്ചിപ്പുഡി ഷീജാ ശിവദാസ് - കുച്ചിപ്പുഡി
ചിത്രകല
തിരുത്തുകജി.രാജേന്ദ്രൻ - വിസിറ്റിംഗ് പ്രൊഫസർ(ഇപ്പോൾ ഇല്ല), ബാലൻ താനൂർ (ഇപ്പോൾ ഇല്ല), വത്സരാജ് (ഇപ്പോൾ ഇല്ല), സുരേഷ് കൂത്തുപറമ്പ്, പൊൻമണി തോമസ് (ഇപ്പോൾ ഇല്ല), കെ.ആർ.ബാബു. ചുമർചിത്രം പി.എൻ.വികാസ് ഭരതനാട്യം (ഇപ്പോൾ ഇല്ല)
യോഗ
തിരുത്തുകയോഗാചാര്യ വാസുദേവ്
ഓരോ കലാരംഗത്തിലെയും പഴയതും പുതിയതുമായ സമ്പ്രദായങ്ങളുമായി പരിചയപ്പെടുവാൻ കലാഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു കഴിയുന്നു. കലയുടെ ചരിത്രവും സാദ്ധ്യതകളുമായി ബന്ധപ്പെടുവാനും കലയെ നിത്യജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുവാനും കലാഗ്രാമം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു.
എത്തിച്ചേരാനുള്ള വഴി
തിരുത്തുകഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: മാഹി ഏറ്റവും അടുത്തുള്ള വിമാനത്താവളം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, മട്ടന്നൂർ
അവലംബം
തിരുത്തുക- ↑ "മലയാള കലാഗ്രാമം". കേരളടൂറിസം.ഓർഗ്. Archived from the original on 2012-10-23. Retrieved 30 നവംബർ 2012.
- ↑ 2.0 2.1 2.2 "കണ്ണൂർ, മലയാള കലാഗ്രാമം". യങ്‌കേരള. Retrieved 30 നവംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മഹാ മാഹി, കലകളുടെ ഗ്രാമം". മലയാളമനോരമ. 28 സെപ്റ്റംബർ 2012. Archived from the original on 2012-12-18. Retrieved 30 നവംബർ 2012.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "സാംസ്കാരികസ്ഥാപനങ്ങൾ". എന്റെഗ്രാമം. Retrieved 30 November 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.lsg.kerala.gov.in/htm/detail.asp?ID=1153&intId=5
- ↑ മലയാള കലാഗ്രാമത്തിന്റെ അഞ്ചു കൊല്ലം,കെ.പാനൂർ,പഞ്ചമം,മലയാള കലാഗ്രാമം,1999