കാരയ്ക്കലമ്മ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പറയിപെറ്റ പന്തിരുകുലം |
---|
മാതാവ്
പിതാവ്
മക്കൾ
|
പറയിപെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീഅംഗമാണ് കാരയ്ക്കലമ്മ. തമിഴകത്തെ പ്രശസ്ത നായനാർ പരമ്പരയിലെ കണ്ണിയെ കേരളത്തിലെ ഐതിഹ്യകഥയിൽ ഉൾച്ചേർത്തതായിരിക്കാം. ഇവർ വെട്ടത്തു നാട്ടിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയായിരുന്നുവെന്നു കണ്ണമ്പ്ര ഗ്രന്ഥവരി പറയുന്നു.[1]
ചരിത്രം
തിരുത്തുകപ്രാചീന നെടുങ്ങനാട്ടിലെ സ്വരൂപിയായിരുന്ന കവളപ്പാറ സ്വരൂപം[2] പറയിപെറ്റ പന്തിരുകുലത്തിലെ ഏക സ്ത്രീജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. കവളപ്പാറയെ കൂടാതെ തൃക്കടീരി (കണ്ണന്നൂർ പടസ്വരൂപം), വീട്ടിക്കാട് (കണ്ണമ്പ്ര), വട്ടക്കാവിൽ പെരുമ്പടനായന്മാരും സഹോദരരാണെന്നും കാരക്കലമ്മയുടെ മക്കളാണെന്നും വിശ്വസിച്ചു വരുന്നു.[3] ഈ ഐതിഹ്യപ്പെരുമയുടെ പ്രശസ്തികാരണം പരസ്പരം വിവാഹം കഴിക്കുക പതിവില്ല. കൂടാതെ മേഴത്തോൾ മനയുമായി പുല ആചരിച്ചു വരുന്നു.
സാഹിത്യസൂചകം
തിരുത്തുകപരമശിവൻ ഇവരെ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേർ വന്നതെന്നാണ് ഐതിഹ്യം. മഹാശിവഭക്തയായിരുന്ന ഇവർ ചോള ദേശത്താണ് വസിച്ചിരുന്നത്.
ഭർത്താവായ 'പരമദത്തനൊപ്പം' ഇവർ കാരക്കലിലായിരുന്നു താമസം. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞെത്തിയ പരമദത്തൻ കാരക്കലമ്മക്ക് രണ്ട് മാമ്പഴം നൽകി. അവരത് വീട്ടിൽ സൂക്ഷിച്ച് വെക്കകയും ചെയ്തു. പിന്നീട് വീട്ടിൽ വന്ന ഒരു ഭിക്ഷക്കാരന് അമ്മ അതിൽ നിന്ന് ഒരു മാമ്പഴം നൽകി. എന്നാൽ പരമദത്തൻ പിന്നീട് ആ മാമ്പഴത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ ബാക്കിയുള്ള ഒന്ന് അദ്ദേഹത്തിനും നൽകി. മാമ്പഴത്തിന്റെ സ്വാദ് നന്നായി പിടിച്ച പരമദത്തൻ രണ്ടാമത്തെ മാമ്പഴത്തെ കുറിച്ച് ചോദിച്ചു. ശിവഭക്തയായിരുന്ന അമ്മ അപ്പോൾ തന്നെ ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരു മാങ്ങ കൂടെ ചോദിച്ച് വാങ്ങി ഭർത്താവിന് നൽകി. ഇത് കണ്ട പരമദത്തൻ തന്റെ ഭാര്യ ദിവ്യയാണെന്നും അവരുമായി ബന്ധം തുടരുന്നത് പാപമാണെന്നും കരുതി കാരക്കലിൽ നിന്നും നാട് വിട്ട് പോയി. അദ്ദേഹം എത്തിച്ചേർന്നത് പാണ്ഡ്യദേശത്താണ്. അവിടെ അദ്ദേഹം വേറെ വിവാഹം കഴിക്കുകയും പുത്രകളത്ര സമേതം ജീവിക്കുകയും ചെയ്തു.ഇതറിഞ്ഞ കാരക്കലമ്മ സന്യാസം സ്വീകരിച്ച് കൈലാസം പൂകിയെന്നും അവിടെന്ന് ശിവന്റെ നിർദ്ദേശത്താൽ തിരുവാലങ്കാട് എന്ന പ്രദേശത്തേക്ക് വരികയും അവിടെത്തെ ശിവക്ഷേത്രത്തിൽ ശിഷ്ടകാലം കഴിച്ചു എന്ന ഒരു ഐതിഹ്യം ഇന്നുമുണ്ട്. അവിടെന്ന് ഇവർ ധാരാളം ശിവസ്തോത്രങ്ങൾ രചിച്ചതായി പറയപ്പെടുന്നു. "ഇരട്ടൈ തിരുമാലൈ" "തിരുവാലങ്കാട് മൂത്തതിരുപ്പതികം " "അർപ്പുവതത്തിരുന്താതി" എന്നിവ ഇവരുടെ കൃതികളാണെന്ന് കരുതുന്നു. ശിവനടിയാർ എന്ന സ്ഥാനം നൽകപ്പെട്ടിട്ടുളള 63 ഭക്തരിൽ ഒരാളാണ് കാരക്കലമ്മ [4]. .[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ എസ്. രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link) - ↑ ഒ. പി. ബാലകൃഷ്ണൻ (2012). കവളപ്പാറ - ചരിത്രവും പൈതൃകവും. കവളപ്പാറ: ഒ. പി. ബാലകൃഷ്ണൻ.
- ↑ എസ്. രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം. പെരിന്തൽമണ്ണ.
{{cite book}}
: CS1 maint: location missing publisher (link) - ↑ സർവവിജ്ഞാനകോശം/പ്രസാധനം: കേരള സർക്കാർ