പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരു കുലത്തിലെ എട്ടാമത്തെ ആൾ ആ‍ണ് പാണനാർ.'തിരുവരങ്കത്ത് പാണനാർ' എന്ന് അറിയപ്പെടുന്നു. ഇദ്ദേഹത്തെ ഒരു ദരിദ്രനായ പാണനാണ് എടുത്തുവളർത്തിയത്. പാണനാർക്ക് ശിവ-പാർവതിമാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.[അവലംബം ആവശ്യമാണ്].

കൈലാസത്തിൽ വെച്ച് ബോധരഹിതനായി വീണ പരമശിവനെ ഉണർത്താൻ നോക്കിയിട്ട് സാധിക്കാത്ത പാർവതി ദേവി ഭൂമിയിൽ അതിനു സാധിക്കുന്ന ഒരാൾ ഉണ്ടെന്നറിഞ്ഞു ഭൂതഗണങ്ങളെ അയക്കുകയും, അവർ സാക്ഷാൽ പാണനാരെ കൈലാസത്തിലേക്ക് കൊണ്ടുപോകുകയും, അദ്ദേഹത്തിന്റെ ഭക്തിസാന്ദ്രമായ ആലാപനത്തിന്റെ ശക്തിയിൽ ശിവൻ ഉണരുകയും ചെയ്തുവെന്നും കഥ. അന്ന് പാണനാർക്ക് ശിവപാർവതിമാരുടെ അനുഗ്രഹം ലഭിച്ചുവെന്നും പറയപ്പെടുന്നു.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിൽ പാണനാരുടെ പ്രതിഷ്ഠ 'തിരുപ്പാണർ ആഴ്‌വാർ' എന്ന പേരിൽ കാണാനാവും.

തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയം, ശങ്കര കാലഘട്ടത്തിലെ കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് എന്നിവയിൽ പാണനാരെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിലെ വടക്കൻ പാട്ടുകളിലും പാണനാരെ കുറിച്ച് പരാമർശിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പാണനാർ&oldid=3824137" എന്ന താളിൽനിന്ന് ശേഖരിച്ചത്