ആയുർവേദൗഷധങ്ങളുടെ പട്ടിക
അരിഷ്ടങ്ങളും ആസവങ്ങളും (അപൂർണ്ണം)
തിരുത്തുകഔഷധം ജലത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ ഏറെക്കാലമിട്ട്, അതിലെ സക്രിയ ഘടകങ്ങൾ അതിൽ ലയിപ്പിച്ച് ഔഷധയോഗ്യമാക്കുന്നതാണ് ആസവങ്ങളും അരിഷ്ടങ്ങളും
കഷായത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ, ശർക്കരയോ പഞ്ചസാരയോ തേനോ, മരുന്നുകൾ ചേർത്ത് വൃത്തിയുള്ള പാത്രത്തിൽ (മൺകലമാണെങ്കിൽ നല്ലത്) ഒഴിച്ചു വച്ച് വായ് ഭാഗം ഭദ്രമായി അടച്ചു കെട്ടി, യോഗങ്ങളിൽ പറഞ്ഞിടത്തോളം സമയം സ്ഫുടം ചെയ്ത ശേഷം തെളി ഊറ്റി അരിച്ചെടുത്താണ് ആസവാരിഷ്ടങ്ങൾ ഉണ്ടാക്കുന്നത് . സാധാരണയായി പ്രായപൂർത്തിയായ ഒരാൾക്കു് 25 മില്ലി ലിറ്റർ മുതൽ 50 മില്ലി ലിറ്റർ വരേയാണു് മാത്ര. കുട്ടികൾക്കു് തിളപ്പിച്ചാറിയ വെള്ളം ചേർത്താണു് കൊടുക്കുന്നതു്.[1]
ആസവങ്ങൾ
തിരുത്തുകഔഷധം ജലം ചേർത്ത് ധാന്യങ്ങൾ, പഴങ്ങൾ, കിഴങ്ങുകൾ, മരങ്ങളുടെ കാതൽ, പൂക്കൾ, തണ്ടുകൾ, ഇല, തൊലി എന്നിവയിൽ നിന്നും പഞ്ചസാര ചേർത്തുണ്ടാക്കുന്ന കൂട്ടാണ് ആസവങ്ങൾ..
അരിഷ്ടങ്ങൾ
തിരുത്തുകഔഷധങ്ങൾ പ്രത്യേക അളവിൽ ജലം ചേർത്ത് ദിവസങ്ങളോളം തിളപ്പിച്ച് പ്രത്യേക അളവു വരെ വറ്റിച്ച് ലഭിക്കുന്ന സത്ത് (കഷായം), ശർക്കര മുതലായവ ചേർത്ത് നിർമ്മിക്കുന്ന മദ്യമാണ് അരിഷ്ടം.
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ആരഗ്വധാരിഷ്ടം | ത്വക് രോഗങ്ങൾ |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഉശീരാസവം | രാമച്ചം, ഇരുവേലി, താമരക്കിഴങ്ങ്, കുമ്പിൾവേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴൽപ്പൂവ്, പതിമുകം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, കൊടിത്തൂവ വേര്, പാടത്താളിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാൽമൊട്ട്, അത്തിമൊട്ട്, കച്ചോലക്കിഴങ്ങ്, പർപ്പടകപ്പുല്ല്, താമരവളയം, പടവലത്തണ്ട്, വലിയമലയകത്തിത്തൊലി, ഞാവൽത്തൊലി, ഇലവിൻപശ, മുന്തിരിങ്ങ, താതിരിപ്പൂവ്, ശർക്കര, മാഞ്ചി, കുരുമുളക് | രക്തപിത്തം, രക്തദൂഷ്യം, പ്രമേഹം, രക്തക്കുറവ് | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഖദിരാരിഷ്ടം | കരിങ്ങാലികാതൽ, ദേവതാരം, കാർകോലരി, മരമഞ്ഞൾതൊലി, ത്രിഫലതോട്, തേൻ, പഞ്ചസാര, താതിരിപ്പൂവ്, തക്കോലം, നാഗപ്പൂവ്, ജാതിക്ക, ഗ്രാമ്പൂ, ഏലം, ഇലവർങ്ഗം, തിപ്പലി | ത്വക് രോഗങ്ങൾ, പ്ലീഹോദരം, ഹൃദ്രോഗം | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഗണ്ഡീരാരിഷ്ടം | മാങ്ങാനാറി, ചേർക്കുരു, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കുരുമുളക്, തിപ്പലി, വിഴാലരി, ചെറുവഴുതിനവേര്, വെണ്വഴുതിനവേര്, തൈര്, കൽക്കണ്ടും | മൂലക്കുരു, നീര്, കുഷ്ഠം, പ്രമേഹം | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ചന്ദനാസവം | ചന്ദനം, ഇരുവേലി, മുത്തങ്ങക്കിഴങ്ങ്, കുമിഴ്വേര്, കരിങ്കൂവളക്കിഴങ്ങ്, ഞാഴൽപ്പൂവ്, പതുമുകം, പാച്ചോറ്റിത്തൊലി, മഞ്ചട്ടി, രക്തചന്ദനം, പാടത്താളിക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, പേരാൽത്തൊലി, തിപ്പലി, കച്ചോലം, പർപ്പടകപ്പുല്ല്, ഇരട്ടിമധുരം, വലിയ മലയകത്തിതൊലി, മാവിൻ തൊലി, ഇലവ് പശ, താതിരിപ്പൂവ്, മുന്തിരിങ്ങ, ശർക്കര | ശുക്ലസ്രാവം, മൂത്രാശയരോഗങ്ങൾ | ഭൈഷജ്യരത്നാവലി |
ചവികാസവം | പാണ്ഡ്, പീനസം | യോഗരത്നാകരം | |
ചിത്രകാസവം | പാണ്ഡ്, കുഷ്ഠം, മൂലക്കുരു | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ജീരകാദ്യരിഷ്ടം | ജീരകം, ശർക്കര, താതിരിപ്പൂവ്, ചുക്ക്, ജാതിക്ക, മുത്തങ്ങകിഴങ്ങ്, ഏലം, ഇലവർങ്ഗം, പച്ചില, നാഗപ്പൂവ്, കുറാശാണി, തക്കോലം, ഗ്രാമ്പൂ, | പ്രസവാനന്തര രോഗങ്ങൾ | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ധാന്യാമ്ലം (വെപ്പു കാടി) | വാതസംബന്ധമായ രോഗങ്ങൾ | സഹസ്രയോഗം | |
ധാത്ര്യരിഷ്ടം | പച്ചനെല്ലിക്കനീര്, തേൻ, തിപ്പലി, പഞ്ചസാര | അജീർണ്ണം, ഗ്രഹണി | സഹസ്രയോഗം |
ധാന്വന്തരാരിഷ്ടം | പക്ഷവാതം, സ്ത്രീരോഗങ്ങൾ, ക്ഷയം തുടങ്ങിയവ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
നിംബാമൃതാസവം | ത്വക് രോഗങ്ങൾ, രക്തവാതം, വൃണങ്ങൾ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ബലാരിഷ്ടം | കുറുന്തോട്ടിവേര്, അമുക്കുരം, ശർക്കര, താതിരിപ്പൂവ്, അടവതിയൻകിഴങ്ങ്, വെളുത്താവണക്ക്വേര്, അരത്ത, ഏലം, പ്രസാരിണി, ഗ്രാമ്പൂ, രാമച്ചം, ഞരിഞ്ഞിൽ | വാത രോഗങ്ങൾ | ഭൈഷജ്യരത്നാവലി |
ബാലാമൃതം | കുട്ടികളിൽ രോഗപ്രധിരോധത്തിന് |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
മധുകാസവം | ഇരിപ്പപ്പൂവ്, വിഴാലരി, കൊടുവേലിക്കിഴങ്ങ്, ചേർക്കുരു, മഞ്ചട്ടി, തേൻ, ഏലം, താമരവളയം, അകിൽ, ചന്ദനം | ഗ്രഹണി | അഷ്ടാംഗഹൃദയം |
മുസ്തകാരിഷ്ടം (മുസ്താരിഷ്ടം) | മുത്തങ്ങക്കിഴങ്ങ്, ശർക്കര, താതിരിപ്പൂവ്, കുറാശാണി, ചുക്ക്, കുരുമുളക്, നാഗപ്പൂവ്, ഉലുവ, കൊടുവേലിക്കിഴങ്ങ്, ജീരകം | കുട്ടികളിൽ ഗ്രഹണി, അതിസാരം | ഭൈഷജ്യരത്നാവലി |
മൂലകാദ്യരിഷ്ടം | കുട്ടികളിലെ കരപ്പൻ, ചിരങ്ങ് | ||
മൃമദാസവം | ഏക്കം, ചുമ, ഛർദ്ദി, നാഡിപ്പിഴ, ക്ഷയം | ഭൈഷജ്യരത്നാവലി | |
മൃതസഞ്ജീവിനി | ദഹനം, ബുദ്ധി, കാമസന്ദീപനം, ശുക്ല പുഷ്ടി | ഭൈഷജ്യരത്നാവലി | |
മൃദ്വീകാരിഷ്ടം | മുന്തിരിങ്ങ, കല്ക്കണ്ടം, തേൻ, താതിരിപ്പൂവ്, തക്കോലം, ഗ്രാമ്പൂ, ജാതിക്ക, കുരുമുളക്, ഇലവർങ്ഗം, ഏലം, പച്ചില, നാഗപ്പൂവ്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, കാട്ട്‌മുളക്വേര്, കാട്ട്‌തിപ്പലി, അരേണുകം | ക്ഷീണം, പാരവശ്യം, ആലസ്യം | ശാർങ്ഗധരസംഹിത |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
രോഹീതകാരിഷ്ടം | പ്ലീഹ, പാണ്ഡ്, മഹോദരം | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ലോധ്രാസവം | പ്രമേഹം, കുഷ്ഠം, ഗ്രഹണി | അഷ്ടാംഗഹൃദയം | |
ലോഹാസവം | കടുക്ക, താന്നിക്ക, നെല്ലിക്ക, വേപ്പ്തൊലി, പടവലംതണ്ട്, മുത്തങ്ങക്കിഴങ്ങ്, പാടത്താളിക്കിഴങ്ങ്, അമൃത്, കൊടുവേലിക്കിഴങ്ങ്, ചന്ദനം, വിഴാലരി, മുക്കുറ്റി, ഇരിപ്പക്കാതൽ, കച്ചോലം, ആടലോടകംവേര്, ത്രികോല്പക്കൊന്ന, മഞ്ഞൾ, കൊടിത്തൂവവേര്, പർപ്പടകപ്പുല്ല്, കണ്ടകാരിച്ചുണ്ട, കുടകപ്പാലവേരിലെതൊലി; അരി, വെൺകൊടിത്തൂവവേര്, ചടച്ചിവെര്, കാർകോലരി, നായ്ക്കുരണവേര്, ഉലുവ, കൂവളംവേര്, കടുകുരോഹിണി, ബ്രഹ്മി, പുഷ്കരമൂലം, കരിങ്ങാലിക്കാതൽ, ഉരുക്ക്ചൂർണ്ണം, പുരാണകിട്ടം, കേംബൂക (തിങ്ങളൂരി) | ഉദര രോഗങ്ങൾ, പാണ്ഡ്, കുഷ്ഠം | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
വാശാരിഷ്ടം | ശ്വാസ രോഗങ്ങൾ, രക്തപിത്തം | ||
വിദാര്യാദ്യാസവം | പ്രസവ ശുശ്രൂഷയിൽ | അഷ്ടാംഗഹൃദയം | |
വിശ്വാമൃതം | ഗ്രഹണി, അതിസാരം, അജീർണ്ണം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ശാരിബാദ്യാസവം | നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, പാച്ചോറ്റിത്തൊലി, പേരാൽതൊലി, തിപ്പലി, കച്ചോലം, കൊടിത്തൂവവേര്, പതുമുകം, ഇരുവേലി, പാടത്താളിക്കിഴങ്ങ്, നെല്ലിക്കത്തോട്, അമൃത്, രാമച്ചം, ചന്ദനം, രക്തചന്ദനം, ജീരകം, കടുകുരോഹിണി, ചിറ്റോലം, പേരേലം, കൊട്ടം, അടവതിയൻകിഴങ്ങ്, കടുക്കത്തോട്, ശർക്കര, താതിരിപ്പൂവ്, മുന്തിരിങ്ങ | പ്രമേഹം, രക്തവാതം | ഭൈഷജ്യരത്നാവലി |
ശിരീഷാരിഷ്ടം | വിഷ സംബന്ധിയായ അസുഖങ്ങൾ | ഭൈഷജ്യരത്നാവലി | |
ശ്രീഖണ്ഡാസവം | മദ്യാസക്തിയിൽ നിന്ന് മുക്തിക്ക് | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
സാരസ്വതാരിഷ്ടം | ബുദ്ധിഭ്രമം, അപസ്മാരം | ഭൈഷജ്യരത്നാവലി |
എണ്ണകൾ (അപൂർണ്ണം)
തിരുത്തുകഎള്ള് എന്നും നെയ്യ് എന്നുമുള്ള വാക്കുകളിൽ നിന്നാണ് എണ്ണ എന്ന വാക്കുണ്ടായത് (എള്ള്+നെയ്യ്=എൾനൈ=എണ്ണൈ=എണ്ണ). തിലത്തിൽ നിന്നെടുക്കുന്നതു കൊണ്ട് തൈലം. (തിലം എള്ള്). ഈ രണ്ട് പദങ്ങളും എള്ളെണ്ണയെ സൂചിപ്പിക്കുവാനാണ് ഉത്ഭവിച്ചതെങ്കിലും പിന്നീടത് മറ്റ് വിത്തുകളിൽ നിന്നെടുക്കുന്ന സ്നേഹദ്രവ്യങ്ങൾക്കും ബാധകമാവുകയാണുണ്ടായത്.
എണ്ണ വിത്തു പോലെയാണ്, അതത് എണ്ണകൾ ഏതേത് വിത്തുകളിൽ നിന്നെടുക്കുന്നുവോ, അതത് വിത്തുകളുടെ ഗുണങ്ങളായിരിക്കും ആ എണ്ണകൾക്കുണ്ടാവുക.
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ആദിത്യപാകതൈലം | ചൊറി, ചിരങ്ങ്, കുഷ്ഠം | ചക്രദത്തം | |
ആരനാളാദിതൈലം | അരികാടി, എള്ളെണ്ണ, കുന്തുരുക്കം | രക്തവാതം | അഷ്ടാംഗഹൃദയം |
ആരണ്യതുളസ്യാദികേരതൈലം | കരപ്പൻ, ബാലപീഡ, ചൊറി, ചിരങ്ങ് | ||
ആറുകാലാദിതൈലം | കൈയ്യോന്നി, അമൃത്, കൊഴുപ്പ, കറുകനാമ്പ്, ഉഴിഞ്ഞ, കദളിവാഴമാണം, എള്ളെണ്ണ | കാമില, പിത്തസംബന്ധ രോഗങ്ങൾ | സഹസ്രയോഗം |
ക്ഷ
തിരുത്തുകഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ക്ഷാരതൈലം | കർണ്ണ രോഗങ്ങൾ | ഭൈഷജ്യരത്നാവലി | |
ക്ഷീരബലാതൈലം | കുറുന്തോട്ടിവേര്, പാൽ, എള്ളെണ്ണ | വാത രോഗങ്ങൾ | |
ക്ഷീരാദിതൈലം | അകാല നര | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഗന്ധകതൈലം | ചൊറി, ചിരങ്ങ് | ||
ഗന്ധതൈലം | ഉളുക്ക്, ചതവ് | അഷ്ടാംഗഹൃദയം | |
ഗന്ധർവ്വഹസ്താദ്യേരണ്ഡതൈലം | വിരേചനൌഷധം | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ചന്ദനാദിതൈലം | ചന്ദനം, ഇരട്ടിമധുരം, വെള്ളക്കൊട്ടം, അമുക്കുരം, ദേവതാരം, രാമച്ചം, ചെങ്ങഴുനീർകിഴങ്ങ്, മാഞ്ചി, പച്ചില, അകിൽ, വരട്ടുമഞ്ഞൾ, കുറുന്തോട്ടിവേര്, ഇരുവേലി, നാഗപ്പൂവ്, നാന്മുകപുല്ല്, മഞ്ചട്ടി, നറുനീണ്ടിക്കിഴങ്ങ്, തകര, വെരുകിൻപുഴുക്, ശതകുപ്പ, അരേണുകം, ചിറ്റേലം, മുത്തങ്ങക്കിഴങ്ങ്, ഇലവർങ്ഗം, കച്ചോലക്കിഴങ്ങ്, ചെറുതേക്ക്, പൂകൈതവേര്, എള്ളെണ്ണ, പാൽ | ബുദ്ധിഭ്രമം, മോഹാലസ്യം | സഹസ്രയോഗം |
ചിഞ്ചാദിതൈലം | പുളിയില, എള്ളെണ്ണ, മുരിങ്ങവേരിലെ തൊലി, ചെഞ്ചല്യം, മണിക്കഞ്ജകം, ഇന്തുപ്പ്, വിളയുപ്പ്, കല്ലുപ്പ്, കാരുപ്പ്, വെടിയുപ്പ് | വാത രോഗങ്ങൾ | സഹസ്രയോഗം |
ചെമ്പരുത്യാദികേരതൈലം | കുട്ടികളിലെ ത്വക് രോഗങ്ങൾ |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ജാത്യാദികേരതൈലം | വൃണം | ||
ജീവന്ത്യാദിതൈലം | നേത്ര രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
ജീവന്ത്യാദിയമകം | സോറിയാസിസ് | അഷ്ടാംഗഹൃദയം | |
ജ്യോതിഷ്മത്യാദിതൈലം | വൃണം | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
തുംഗദ്രുമാദിതൈലം | കരിക്ക് വെള്ളം, ചണ്ണക്കിഴങ്ങ്, രാമച്ചം, ഇരട്ടിമധുരം, ചെങ്ങഴിനീർക്കിഴങ്ങ്, ചന്ദനം, എള്ളെണ്ണ | ശിരസ്സ്, നേത്രരോഗങ്ങൾ | സഹസ്രയോഗം |
തുളസ്യാദിതൈലം | തുളസിനീര്, കുന്തുരുക്കം, എള്ളെണ്ണ | ദന്ത, ശിരോരോഗങ്ങൾ | സഹസ്രയോഗം |
തെങ്ങിൻപുഷ്പാദിതൈലം | തലവേദന | സർവ്വരോഗചികിത്സാരത്നം | |
തേകരാജതൈലം | കൈയ്യോന്നിനീര്, എള്ളെണ്ണ, കടുക്ക | കാസം, ശ്വാസരോഗങ്ങൾ | സഹസ്രയോഗം |
തേകരാജൈരണ്ഡതൈലം | കൈയ്യോന്നിനീര്, ആവണക്ക് എണ്ണ, കടുക്ക | കാസം, ശ്വാസരോഗങ്ങൾ | സഹസ്രയോഗം |
ത്രിവൃതസ്നേഹം | വാതരോഗങ്ങൾ | ||
ത്രിഫലാദിതൈലം | ത്രിഫലത്തോട്, അമൃത്, പൂക്കൈതവേര്, വേങ്ങകാതൽ, കുറുന്തോട്ടിവേര്, വെളുത്താവണക്ക്വേര്, ഉഴിഞ്ഞ, കൈയ്യോന്നിനീര്, പച്ചനെല്ലിക്കനീര്, എള്ളെണ്ണ, പാൽ, വെള്ളക്കൊട്ടം, ഇരട്ടിമധുരം, പതുമുകം, രാമച്ചം, ചന്ദനം, മുത്തങ്ങക്കിഴങ്ങ്, ഏലം, പച്ചില, ജടാമഞ്ചി, അമുക്കുരം, നറുനീണ്ടിക്കിഴങ്ങ്, ദേവതാരം, ഇലവർങ്ഗം, തകര, കച്ചോലംകിഴങ്ങ്, ആമ്പൽക്കിഴങ്ങ്, താമരക്കിഴങ്ങ്, നൈതൽക്കിഴങ്ങ്, ചെങ്ങഴുനീർക്കിഴങ്ങ്, കരിങ്കൂവളംക്കിഴങ്ങ്, അഞ്ജനക്കല്ല്, അമരിവേര് | ശിരോരോഗങ്ങൾ, നേത്രരോഗങ്ങൾ, കർണ്ണരോഗങ്ങൾ | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ദിനേശവല്യാദികുഴമ്പ് | തകിട്ടുവേമ്പാട, വരട്ടുമഞ്ഞൾ, എരുക്ക്വെര്, കൊന്നതൊലി, നാല്പാമരംപട്ട | ത്വക് രോഗങ്ങൾ | സഹസ്രയോഗം |
ദൂർവാദികേരതൈലം | കറുകനാമ്പ്, വെളിച്ചെണ്ണ | താരൻ, ചിരങ്ങ് |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ധാന്വന്തരംകുഴമ്പ് | വാതസംബന്ധമായ അസുഖങ്ങൾക്ക കഴുത്തിനു താഴെ പുരട്ടുവാൻ | അഷ്ടാംഗഹൃദയം | |
ധാന്വന്തരതൈലം | കുറുന്തോട്ടിവേര്, കുമിഴ്വേര്, കൂവളംവേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവെര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര്, ഞെരിഞ്ഞിൽ, യവം, ലന്തംകുരു, പഴമുതിര, കുറികോൽ(?), എള്ളെണ്ണ, പാൽ, മേദ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരകാകോളി, ചന്ദനം, നറുനീണ്ടിക്കിഴങ്ങ്, വെള്ളക്കോട്ടം, തകര, ജീവകം, ഇടവകം, ഇന്തുപ്പ്, ഉലുവ, കന്മദം, വയമ്പ്, അകിൽ, തമിഴാമവേര്, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാൽമുതക്കിഴങ്ങ്, ഇരട്ടിമധുരം, ത്രിഫലത്തോട്, നറുംപശ, ശതകുപ്പ, കാട്ടുഴുന്ന്വേര്, കാട്ടുപയർവേര്, ഏലം, ഇലവർങ്ഗം, പച്ചില | വാതസംബന്ധമായ അസുഖങ്ങൾക്ക്, പ്രസവ ശുശ്രൂഷയിൽ | അഷ്ടാംഗഹൃദയം |
ധുർദ്ധൂരപത്രാദികേരതൈലം | ഉമ്മം(ഇല നീര്, കുരു), വെളിച്ചെണ്ണ | കുട്ടികളിലെ ത്വക് രോഗങ്ങൾ, താരൻ | ആരോഗ്യകല്പദ്രുമം |
ധൂർദ്ധൂരാദിതൈലം | ഉമ്മം(ഇല നീര്, കുരു), എള്ളെണ്ണ | തലയിലെ ത്വക് രോഗങ്ങൾ | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഭൃംഗാമലകാദിതൈലം | തലവേദന |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
യഷ്ടീമധുകാദികേരതൈലം | കരപ്പൻ, ബാലപീഡകൾ | ||
യവചൂർണ്ണാദ്യംതൈലം | യവം, മഞ്ചട്ടി, എള്ളെണ്ണ | പനി | സഹസ്രയോഗം |
യുവത്യാദിതൈലം | സ്തന വളർച്ച, ദൃഡത | കാമസൂത്രം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
രസതൈലം | |||
രാസ്നാദിതൈലം | നീരിളക്കം, രക്തവാതം | ||
രാസ്നാദശമൂലാദിതൈലം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ലാക്ഷാദികുഴമ്പ് | ദേഹപുഷ്ടി | അഷ്ടാംഗഹൃദയം | |
ലാക്ഷാദികേരതൈലം | കോലരക്ക്, രാമച്ചം, കുറുന്തോട്ടിവേര്, തൈര്വെള്ളം, വെളിച്ചെണ്ണ, മൂവിലവേര്, വിടയം, അതിവിടയം, വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി, ശതാവരിക്കിഴങ്ങ്, ജീവകം, ഇടവകം, ചിറ്റരത്ത, ചരളം, ദേവതാരം, മുത്തങ്ങക്കിഴങ്ങ്, പാൽമുതക്കിഴങ്ങ്, മഞ്ചട്ടി, ഇരുവേലി, അകിൽ, കുടകപ്പാലയരി, വെള്ളക്കൊട്ടം, രക്തചന്ദനം, ഇരട്ടിമധുരം, ഇലിപ്പകാതൽ, നറുനീണ്ടിക്കിഴങ്ങ്, പാൽവള്ളിക്കിഴങ്ങ്, കൊടിത്തൂവവേര്, നെല്ലിക്ക, അമുക്കുരം, തിപ്പലി, അരേണുകം, പുത്തരിച്ചുണ്ടവേര്, ചോനകപ്പുല്ല്, അയമോദകം, പാടത്താളിക്കിഴങ്ങ്, ചെറുതേക്ക് | കുട്ടികളിൽ രക്തശുദ്ധിക്ക്, ക്ഷയം, ഉന്മാദം, അപസ്മാരം, ഗർഭിണികളിൽ | അഷ്ടാംഗഹൃദയം |
ലാംഗലക്യാദിതൈലം | ഭഗന്ദരം, വൃണങ്ങൾ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
വാചാദിതൈലം | വയമ്പ്, കടുക്കത്തോട്, കോലരക്ക്, കടുകുരോഹിണി, ചന്ദനം, കരുനോച്ചിയില നീര്, എള്ളെണ്ണ | നീരിളക്കം | സഹസ്രയോഗം |
വചാലശൂനാദിതൈലം | വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞൾ, കൂവളംഇല നീര്, എള്ളെണ്ണ | കർണ്ണ സ്രാവങ്ങൾ | സഹസ്രയോഗം |
വജ്രകതൈലം | കഫ വാത പ്രധാനമായ ത്വക് രോഗങ്ങളിൽ | അഷ്ടാംഗഹൃദയം | |
വാതമർദ്ദനംകുഴമ്പ് | വാതസംബന്ധിയായ വേദനയ്ക്ക് | ||
വാതാശനിതൈലം | വാതം, അസ്ഥിഭംഗം, സന്ധിവേദന | സഹസ്രയോഗം | |
വില്വപത്രാദിതൈലം | താരൻ, തലയിലെ ത്വക് രോഗങ്ങൾ | ||
വില്വംപാച്ചോറ്റ്യാദിതൈലം | കൂവളംഇല, പാച്ചോറ്റിഇല, കയ്യോന്നി, ചിറ്റമൃത്, കറുകപ്പുല്ല്, നെല്ലിക്കനീര്, കൊട്ടം, രാമച്ചം, ഏലം, പതുമുകം, തകര, ചന്ദനം, ദേവതാരം, കച്ചോലംകിഴങ്ങ്, അമുക്കുരം, ഇലവർങ്ഗം, ഇരട്ടിമധുരം, ജടാമഞ്ചി, പച്ചില, ഇരുവേലി, എള്ളെണ്ണ, പാൽ | നിത്യോപയോഗം | സഹസ്രയോഗം |
വേണുപത്രാദിതൈലം | കണ്ഠരോഗങ്ങൾ, വൃണങ്ങൾ | ||
വ്രണവിരോപണതൈലം | കള്ളിപ്പാൽ, എരുക്ക്കറ, എള്ളെണ്ണ, പൊന്മെഴുക് | വൃണങ്ങൾ |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ശുദ്ധബലാതൈലം | കുറുന്തോട്ടിവേര്, എള്ളെണ്ണ, പാൽ | വാതരോഗങ്ങൾ | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
സന്നിയെണ്ണ | സന്നി | സഹസ്രയോഗം | |
സഹചരാദികുഴമ്പ് | വാതരോഗങ്ങൾ | അഷ്ടാംഗഹൃദയം | |
സഹചരാദിതൈലം | “ | “ | |
സിദ്ധാർത്ഥകാദികേരതൈലം | വിസർപ്പം, ബാലപീഡ | ||
സുരസാദിതൈലം | പീനസം | അഷ്ടാംഗഹൃദയം | |
സൌഭാഗ്യവർദ്ധനതൈലം | സംഭോഗ സമയത്തുണ്ടാകുന്ന വേദന | കാമസൂത്രം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഹിംഗുത്രിഗുണതൈലം | വയർ ഇളക്കുവാൻ | അഷ്ടാംഗഹൃദയം | |
ഹിമസാഗരതൈലം | ഉന്മാദം, അകാലനര | ഭൈഷജ്യരത്നാവലി |
കഷായങ്ങൾ (അപൂർണ്ണം)
തിരുത്തുകകഷായങ്ങൾ അഞ്ചു വിധത്തിലുണ്ട്
- 1. ഒരു പലം മരുന്ന് പതിനാറു പലം വെള്ളത്തിൽ തിളപ്പിച്ച് രണ്ട് പലമാക്കി വറ്റിച്ച് എടുക്കുന്നതാണ് ക്വാഥം 2. ഔഷധം അപ്പോൾ പറിച്ച് നീരെടുക്കുന്നത് സ്വരസം.
- 3. ഔഷധം കല്ലിൽ വച്ച് അരച്ച് നീരെടുക്കുന്നത് കല്ക്കം.
- 4. ശീത കഷായം ഹിമം.
- 5. ഔഷധം പൊടിച്ച് വെള്ളത്തിൽ കലക്കി രസമെടുക്കുന്നത് ഫാണ്ടം
(പലം=തുടം)
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
അഗ്രഗ്രാഹ്യാദികഷായം | ക്ഷയം, ഏക്കം, വാതം | ||
അമൃതാദശമൂലാദികഷായം | ക്ഷയം, പനി, ചുമ | സഹസ്രയോഗം | |
അമൃതോത്തരംകഷായം | ആമാശയ രോഗങ്ങളിൽ വയറിളക്കുന്നതിന് | ച്കിത്സാമഞ്ജരി | |
അർദ്ധവില്വംകഷായം | പാണ്ഡ്, നീർവീഴ്ച്ച | സഹസ്രയോഗം | |
അഷ്ടവർഗ്ഗംകഷായം | അഷ്ടവർഗ്ഗം | വാത സംബന്ധിയായ അസുഖങ്ങളിൽ | സഹസ്രയോഗം |
അംബഷ്ഠാദികഷായം | അതിസാരം, വൃണങ്ങൾ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ആമ്രപല്ലവാദികഷായം | രുചിയില്ലായ്മ | സഹസ്രയോഗം | |
ആരഗ്വധാദികഷായം | കഫ സംബന്ധമായ രോഗങ്ങൾക്ക്, പ്രമേഹം, വൃണങ്ങൾ | അഷ്ടാംഗഹൃദയം | |
ആരണ്യതുളസീമൂലാദികഷായം | പനി, മലമ്പനി, ജീർണ്ണജ്വരം | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഇന്ദുകാന്തംകഷായം | വാതം, ക്ഷയം, വിഷമജ്വരം | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഉള്ളിവെട്ടടുകാദികഷായം | വൃദ്ധിക്ക് | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
കടുകാമലാദികഷായം | ശോധന ലഭിക്കുവാൻ | സഹസ്രയോഗം | |
കതകഖദിരാദികഷായം | പ്രമേഹം | സഹസ്രയോഗം | |
കരിമ്പിരുമ്പാദികഷായം/പത്ഥ്യാപുനർന്നവാദികഷായം /ദശമൂലബലാദികഷായം | രക്ത പുഷ്ടി | ||
കാളശാകാദികഷായം | ദഹനക്ഷയം, ശൊധനക്കുറവ് | ചികിത്സാമഞ്ജരി | |
കിരാതാദികഷായം | അജീർണ്ണം നിമിത്തമുണ്ടാകുന്ന പനി | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ചന്ദ്രശൂരാദികഷായം | വിര ശല്യം | ||
ചിരവില്വാദികഷായം | മൂലക്കുരു, ശോധനക്കുറവ് | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഛിന്നോത്ഭവാദികഷായം | സന്നിപാതജ്വരം | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ജീരകാദികഷായം | പനി | ||
ജീവന്ത്യാദികഷായം | പ്രമേഹ സംബന്ധിയായ ത്വക് രോഗങ്ങൾ | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
തിക്തകംകഷായം | കുഷ്ഠം, വൃണങ്ങൾ | അഷ്ടാംഗഹൃദയം | |
തോയതോയദാദികഷായം | പനി | സഹസ്രയോഗം | |
ത്രായന്ത്യാദികഷായം | ത്വക് രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
ത്രിഫലാമരിചാദി മഹാകഷായം | കഫ സംബന്ധിയായ രോഗങ്ങൾ |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ദശമൂലകടുത്രയാദികഷായം | ക്ഷയ സംബന്ധമായ ചുമ, വാതം | സഹസ്രയോഗം | |
ദശമൂലംകഷായം | വാതം, കഫ രോഗങ്ങൾ | സഹസ്രയോഗം | |
ദശമൂലപഞ്ചകോലാദികഷായം | മഹോദരം | സഹസ്രയോഗം | |
ദശമൂലബലാദിമഹാകഷായം | കഫ, വാത രോഗങ്ങൾ | ||
ദാരുനാഗരാദികഷായം | സന്നിപാതജ്വരങ്ങൾ | സഹസ്രയോഗം | |
ദീപ്യകാദികഷായം | പ്രസവശുശ്രൂഷ | അഷ്ടാംഗഹൃദയം | |
ദുസ്പർശകാദികഷായം | മൂലക്കുരു, അതിസാരം | അഷ്ടാംഗഹൃദയം | |
ദ്രാക്ഷാദികഷായം | പനി, രക്തസ്രാവം, ഉന്മാദം | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ധനദനയനാദികഷയം | വാത രോഗങ്ങൾ | സഹസ്രയോഗം | |
ധാന്വന്തരംകഷായം | വാത രോഗങ്ങൾ, പ്രസവ ശുശ്രൂഷ, യോനീരോഗങ്ങൾ, ക്ഷയം, നാഡിപ്പിഴ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
നയോപായംകഷായം | ചുമ, ഏക്കം, വിലക്കം | സഹസ്രയോഗം | |
നാഗരാദികഷായം | പനി | സഹസ്രയോഗം | |
നിംബാദികഷായം | പ്രമേഹ സംബന്ധിയായ ത്വക് രോഗങ്ങൾ | സഹസ്രയോഗം | |
നിംബാമൃതാദിപഞ്ചതിക്തംകഷായം | രക്തവാതം, കുഷ്ഠം, അർബുദം | അഷ്ടാംഗഹൃദയം | |
നിശാകതകാദികഷായം | പ്രമേഹം | സഹസ്രയോഗം | |
നൃഗ്രോധാദികഷായം | പിത്തരോഗങ്ങൾ, യോനീരോഗങ്ങൾ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
പഞ്ചകോലംകഷായം | ഗ്രഹണി | അഷ്ടാംഗഹൃദയം | |
പഞ്ചതിക്തംകഷായം | മലമ്പനി | ||
പടോലമൂലാദികഷായം | ത്വക് രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
പടോലകടുരോഹിണ്യാദികഷായം | വിഷ സംബന്ധിയായ ത്വക് രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
പത്ഥ്യാക്ഷധാത്ര്യാദികഷായം | തലവേദന, ദന്ത രോഗങ്ങൾ, കർണ്ണ രോഗങ്ങൾ | ശാർങ്ഗധരസംഹിത | |
പാചാനാമൃതംകഷായം | പനി, അജീർണ്ണം | സഹസ്രയോഗം | |
പുനർന്നവബലാദികഷായം | ക്ഷയം, ശരീര പുഷ്ടി | സഹസ്രയോഗം | |
പുനർന്നവാദികഷായം | പാണ്ഡ് | സഹസ്രയോഗം | |
പ്രസാരണ്യാദികഷായം | വാത സംബന്ധിയായ രോഗങ്ങൾക്ക് | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ബലാദികഷായം | പനി | സഹസ്രയോഗം | |
ബലാഗുളൂച്യാദികഷായം | രക്തവാതം | ||
ബലാജീരകാദികഷായം | ചുമ, ശ്വാസം മുട്ട് | സഹസ്രയോഗം | |
ബലാപുനർന്നവാദികഷായം | ഉദരവൃണം, ഗ്രഹണി | സഹസ്രയോഗം | |
ബൃഹത്യാദികഷായം | മൂത്ര തടസ്സം, മറ്റ് മൂത്രാശയ രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
ബ്രഹ്മ്യാദികഷായം | ഉന്മാദം, പിത്താധിക്യരോഗങ്ങൾ | ||
ബ്രഹ്മീദ്രാക്ഷാദികഷായം | വാതരോഗങ്ങൾ, പനി | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഭദ്രദാർവാദികഷായം | വാതരോഗങ്ങൾ | അഷ്ടാംഗഹൃദയം | |
ഭദ്രാദികഷായം/ഗർഭരക്ഷാകഷായം | ഗർഭകാലത്ത് അനുഭവപ്പെടുന്ന ദഹനസംബന്ധ ബുദ്ധിമുട്ടുകൾ | ||
ഭദ്രാവേരാദികഷായം | നാഡിപ്പിഴ, ശ്വാസംമുട്ട്, ചുമ | സഹസ്രയോഗം | |
ഭാർങ്ഗ്യാദികഷായം | പനി | സഹസ്രയോഗം | |
ഭൂനിംബാദികഷായം | പിത്തഗ്രഹണി | ഭൈഷജ്യരത്നാവലി |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
മഞ്ജിഷ്ഠാദികഷായം | വൃണങ്ങൾ, മൂത്രാശയ രോഗങ്ങൾ | ഭൈഷജ്യരത്നാവലി | |
മത്സ്യാക്ഷ്യാദികഷായം | മൂത്രാശയ രോഗങ്ങൾ, സ്ത്രീരോഗങ്ങൾ | സർവ്വരോഗചികിത്സാരത്നം | |
മഹാതിക്തകംകഷായം | ഫിരംഗരോഗം | അഷ്ടാംഗഹൃദയം | |
മുസലീഖദിരാദികഷായം | സ്ത്രീരോഗങ്ങൾ | സഹസ്രയോഗം | |
മൂലകാദികഷായം | ബാലപീഡകൾ | ||
മുസ്താകരഞ്ജാദികഷായം | ദഹനക്ഷയം, അതിസാരം, ഗ്രഹണി | സഹസ്രയോഗം | |
മുസ്താരിഷ്ടാദികഷായം | ത്വക് രോഗങ്ങൾ | സഹസ്രയോഗം | |
മൃദ്വീകാദികഷായം | കഞ്ചാവിന്റെ ലഹരി കുറയ്ക്കുന്നു, ഉന്മാദം, ബുദ്ധിഭ്രമം, മോഹാലസ്യം | സഹസ്രയോഗം | |
മേഹാരികഷായം | പ്രമേഹം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
രാസ്നാദികഷായം | വാത സംബന്ധ വേദന, നീര് | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ലശുനബർബരാദികഷായം | അജീർണ്ണം | സഹസ്രയോഗം | |
ലശുനൈരണ്ഡാദികഷായം | “ | സഹസ്രയോഗം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
വജ്രകംകഷായം | കുഷ്ഠം | സഹസ്രയോഗം | |
വരാദികഷായം | പ്രമേഹം, ദുർമേദസ്സ് | സഹസ്രയോഗം | |
വരുണാദികഷായം | അജീർണ്ണം, ആമാശയ രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
വര്യാദികഷായം | രക്തവാതം | സഹസ്രയോഗം | |
വശാകഷായം | സ്ത്രീകളിൽ രക്തസ്രാവം, ശ്വാസകോശ രോഗങ്ങൾ | ||
വശാഗുളൂച്യാദികഷായം | കാമില, രക്തപിത്തം, പാണ്ഡ് | സഹസ്രയോഗം | |
വാശാദികഷായം | ശരീരപുഷ്ടിക്ക് | അഷ്ടാംഗഹൃദയം | |
വിഡംഗജഡാദികഷായം | വേദന സംഹാരി | സഹസ്രയോഗം | |
വില്വാദികഷായം | ഛർദ്ദി | സഹസ്രയോഗം | |
വിളംഗാദികഷായം | വിരശല്യം | സഹസ്രയോഗം | |
വിഴാൽവേരാദികഷായം | ആമാശയ രോഗങ്ങൾ | സഹസ്രയോഗം | |
വീരതരാദികഷായം | മൂത്രാശയ രോഗങ്ങൾ, വേദന | അഷ്ടാംഗഹൃദയം | |
വൃക്ഷാദന്യാദികഷായം | മൂത്രാശയ രോഗങ്ങൾ | അഷ്ടാംഗഹൃദയം | |
വ്യാഘ്ര്യാദികഷായം | കഫ വാത സംബന്ധിയായ ചുമ, പനി | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ശതാവര്യാദികഷായം | ശതാവരി | രക്തപിത്തം | സഹസ്രയോഗം |
ശതാവരീച്ഛിന്നരുഹാദികഷായം | ശതാവരി | രക്തവാതം, രക്തപിത്തം | സഹസ്രയോഗം |
ശാരിബാദികഷായം | രക്തപിത്തം, വയറുകാളൽ, പനി | അഷ്ടാംഗഹൃദയം | |
ശീതജ്വരാരികഷായം | മലമ്പനി | ||
ശോണിതാമൃതംകഷായം | പ്രമേഹസംബന്ധിയായ ത്വക് രോഗങ്ങൾ |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
ഷഡംഗംകഷായം | അതിസാരം, മദ്യപാനം മൂലമുണ്ടാകുന്ന ഉദര രോഗങ്ങൾ, പിത്താധിക്യ രോഗങ്ങൾ | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
സപ്തച്ഛദാദികഷായം | വായ്പ്പുണ്ണ് | അഷ്ടാംഗഹൃദയം | |
സപ്തസാരംകഷായം | സ്ത്രീ രോഗങ്ങൾ, ഉദര രോഗങ്ങൾ | സഹസ്രയോഗം | |
സഹചരാദികഷായം | അരയ്ക്ക് കീഴ്പ്പോട്ടുള്ള വാതരോഗങ്ങൾ | അഷ്ടാംഗഹൃദയം | |
സഹചരബലാദികഷായം | വാതരോഗങ്ങൾ | ||
സുകുമാരംകഷായം | ഉദര രോഗങ്ങൾ, സ്ത്രീരോഗങ്ങൾ | അഷ്ടാംഗഹൃദയം | |
സ്തന്യജനനകഷായം | മുലപ്പാൽ വർദ്ധനയ്ക്ക് | അഷ്ടാംഗസംഗ്രഹം |
== ഗുളികകൾ
ഘൃതങ്ങൾ ഭസ്മങ്ങൾ
തിരുത്തുകയോഗ രാജ ചൂർണ്ണം
ചൂർണങ്ങൾ
തിരുത്തുകഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
അവിപത്തി ചൂർണ്ണം | വയറിളക്കുവാൻ | അഷ്ടാംഗഹൃദയം | |
അഷ്ടചൂർണ്ണം | വാതഗുൽമം, അഗ്നിമാന്ദ്യം, രുചിക്കുറവു്, വയറ്റിൽ വേദന | അഷ്ടാംഗഹൃദയം |
ഔഷധം | പ്രധാന ചേരുവകൾ | ഉപയോഗങ്ങൾ | മൂല ഗ്രന്ഥം |
---|---|---|---|
കർപ്പൂരാദി ചൂർണ്ണം | ചുമയ്ക്കു് | സഹസ്രയോഗം | |
കല്ല്യാണക്ഷാരം | വയറു വേദന, മൂലക്കുരു, കൃമി. മൂത്രതടസ്സം, നീരു്, ഗ്രഹണി | അഷ്ടാംഗഹൃദയം |
രസക്രിയകൾ അച്ചാറുകൾ ഉണ്ടാക്കുമ്പോൾ പണ്ട് കാലത്ത് ചേർക്കാറുണ്ട് കേടുവരാതെ ദിർ ഘകാലം നിൽക്കാം
തിരുത്തുകഅവലംബം
തിരുത്തുക- വൈദ്യൻ പി. എസ്. വാര്യർ, ചികിത്സാസംഗ്രഹം, കോട്ടയ്ക്കൽ ആര്യ വൈദ്യശാല
- ശാർങ്ഗധര സംഹിത (വ്യാഖ്യാനം: ആനേക്കളീലിൽ എസ്. ഗോപാലപിള്ള), ദേവി ബുക്ക് സ്റ്റോൾ.
- സഹസ്രയോഗം (വിവ. കെ. വി. കൃഷ്ണൻ വൈദ്യൻ), വിദ്യാരംഭം Archived 2008-01-12 at the Wayback Machine. ISBN 81-85315-10-8
- അഷ്ടാംഗഹൃദയം (വിവ. വി. എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ Archived 2007-12-19 at the Wayback Machine. ISBN 81-86365-06-0
- Ayurvedic Therapeutics, പ്രഫ്. പി. എച്. കുൽക്കർണി, ഇൻഡ്യൻ ബുക്സ് Archived 2008-05-09 at the Wayback Machine. ISBN 81-7030-712-0
- ↑ ഔഷധ നിർമ്മാണ രഹസ്യം- ഡോ. കെ. ആർ. രാമൻ നമ്പൂതിരി, എച്ച് ആന്റ് സി സ്ടോഴ്സ്.