Apocynaceae കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ അടപതിയൻ. (ശാസ്ത്രീയനാമം: Holostemma ada-kodien). ഇത് നാഗവല്ലി, അടകൊടിയൻ എന്നീ പേരിലും അറിയപ്പെടുന്നു.

അടപതിയൻ
Holostemma creeper from Mangaon, Maharashtra, India.
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Subfamily: Asclepiadoideae
Tribe: Asclepiadeae
Genus: Holostemma
R.Br.
Species:
H. ada-kodien
Binomial name
Holostemma ada-kodien
Schult.
Synonyms[1]
  • Asclepias annularis Roxb.
  • Holostemma annulare (Roxb.) K. Schum.
  • Holostemma annularis (Roxb.) K.Schum.
  • Holostemma rheedianum Spreng.

പേരിനു പിന്നിൽ

തിരുത്തുക

അടപതിയൻ സംസ്കൃതത്തിൽ അർക്കപുഷ്പി, ക്ഷീരിണി, പയസ്വിനി, നാഗവല്ലീ എന്നീ പേരുകളിൽ അറിയപ്പെടുന്നു‌. ഹിന്ദിയിൽ ഛരീവേല എന്നും തമിഴിൽ പാലൈകീര എന്നും തെലുങ്കിൽ പലകുര എന്നുമാണ്‌ ഈ സസ്യത്തിന്റെ പേര്‌. [2]

കേരളം, മഹാരാഷ്ട്ര, കൊങ്കൺ‍ തീരങ്ങൾ, ഗുജറാത്ത്, എന്നിവിടങ്ങളിൽ കണ്ടുവരുന്നു. നല്ല ചൂടും മഴയുമാണ്‌ അനുകൂല കാലാവസ്ഥ.

 
അടപതിയന്റെ ഉണങ്ങിപ്പൊട്ടിയ കായക്കുള്ളിൽ നിന്നും അപ്പൂപ്പൻ താടികൾ പറക്കുന്നു

ചിരസ്ഥായിയായ ചാരുലതകൾ, കറയുണ്ട്, വേരുകൾ തടിച്ചതാണ്. ചെടിയുടെ പ്രായവും അന്നജത്തിന്റെ അളവും അനുസരിച്ച് വേരുകളുടെ കനത്തിൽ വ്യത്യാസം വന്നിരിക്കും. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുൻ, 7-15 സെന്റിമീറ്റർ നീളവും 5-10 സെന്റിമീറ്റർ വീതിയുമുള്ള ഇലകളുടെ മുകൾ ഭാഗം മിനുസമുള്ളതും അടിഭാഗം രോമാവൃതവും ആണ്‌

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വേര് [3]

ഔഷധ ഉപയോഗം

തിരുത്തുക

സുകുമാരഘൃതം,ജീവന്ത്യദിഘൃതം, ജീവന്ത്യാദി ചൂർണം,ജീവന്ത്യാദി കഷായം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[4] മാനസമിത്രം വടകം ഉണ്ടാക്കാനും ഉപയോഗിക്കുന്നു.[5]

കണ്ണിനുണ്ടാവുന്ന രോഗങ്ങൾക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയൻ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരപുഷ്ടിക്ക് അടപതിയൻ വേര് പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂർണ്ണം 6 ഗ്രാം വീതം ദിവസവും രാത്രി പാലിൽ സേവിക്കാം[6]

 
ഇലകൾ

കേരല കാർഷിക സർവ്വകലാശാല ജീവ[7] എന്ന ഇനം 2006 പുറത്തിറക്കിയിട്ടുണ്ട്.[8]

  1. "The Plant List". Archived from the original on 2020-02-20. Retrieved 2020-02-29.
  2. http://www.flowersofindia.net/catalog/slides/Holostemma%20Creeper.html
  3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മറ്റുക്കക്കുഴി- കറന്റു ബുക്സ്.
  5. എം. ആശാ ശങ്കർ, പേജ്9- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-09-02.
  7. http://www.old.kerala.gov.in/economic_2007/chapter4.pdf[പ്രവർത്തിക്കാത്ത കണ്ണി] പേജ് നം.30 Aromatic & Medicinal Plants എന്ന വിഭാഗത്തിൽ നിന്നും ശേഖരിച്ച തീയതി 22-05-2013
  8. കേരള കാർഷിക സർവ്വകലാശാല Archived 2014-01-26 at the Wayback Machine. സൈറ്റിൽ നിന്നും Aromatic & Medicinal Plants വിഭാഗത്തിൽ Adapathyan ശേഖരിച്ച തീയതി 22-05-2013

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അടപതിയൻ&oldid=3987914" എന്ന താളിൽനിന്ന് ശേഖരിച്ചത്