അരി
നെൽച്ചെടിയുടെ ഫലമായ നെന്മണിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാന്യമാണ് അരി (ഇംഗ്ലീഷ്:Rice) അഥവാ നെല്ലരി. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണിത്. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്. കരിമ്പിനും ചോളത്തിനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളയാണ് അരി.[1] ചോളം പ്രധാനമായും ഉപയോഗിക്കുന്നത് മാനുഷിക ഉപഭോഗത്തിനല്ലാത്തതിനാൽ അരിയാണ് മനുഷ്യന്റെ പോഷക ആവശ്യങ്ങൾക്ക് ലോകത്ത് ആകമാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യം. മനുഷ്യന്റെ ഊർജ്ജ ഉപയോഗത്തിന്റെ അഞ്ചിലൊന്ന് കലോറി അരിയിൽ നിന്നാണ് ലഭിക്കുന്നത്. അന്നജത്തിന്റെ പ്രധാന സ്രോതസായ അരിയിൽ ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ പൊതുവേ കുറവാണ്. അതിനാൽ അരിയാഹാരം അമിതമായി ഉപയോഗിക്കുന്നത് ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനിടയാക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വെളുത്ത അരിയേക്കാൾ ചുവന്ന നിറത്തിലുള്ള, തവിട് അടങ്ങിയ അരിയാണ് പോഷകങ്ങളുടെ സാന്നിധ്യത്താൽ ആരോഗ്യത്തിന് ഗുണകരം. [2]
അരി | |
---|---|
![]() | |
Oryza sativa | |
![]() | |
വിളഞ്ഞ നെല്ല് | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species | |
|



കൃഷി ചെയ്യുന്ന അരി, വന്യമായ ആവാസവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞുവന്നത് ആസ്ത്രേലിയയിൽ നിന്നാണെന്നു കരുതുന്നു.[3] ചൈനയിലെ ഐതിഹ്യങ്ങൾ പ്രകാരം അവിടുന്നാണ് അരി നാട്ടിലെത്തിയത്.[4] ജെനറ്റിക് പഠനങ്ങൾ പ്രകാരം 8200 -13500 വർഷങ്ഗ്നൾക്ക് മുൻപ് ചൈനയിലെ പേൾ നദി താഴ്‌വരയിലാണ് അരി നട്ടുവളർത്താാൻ തുടങ്ങിയതെന്നാണ്. നേരത്തേ പുരാവസ്തുശാസ്ത്രത്തെളിവുകൾ പ്രകാരം അരി യാങ്‌സി നദീതടത്തിലാണ് ആദ്യമായി നട്ടുവളർത്തിയത്.
കിഴക്കൻ ഏഷ്യയിൽനിന്നും തെക്കുകിഴക്ക് ഏഷ്യയിലെക്കും തെക്കേ ഏഷ്യയിലേക്കും[5] എത്തിയ അരി പശ്ചിമ ഏഷ്യയിൽ നിന്നും യൂറോപ്പിലെത്തി. യൂറോപ്പുകാർ അമേരിക്ക കോളനിയാക്കിയ കാലത്ത് അവരിലൂടെ അരി അമേരിക്കയിലുമെത്തി. ധാരാളം ഇനം അരികളുണ്ട്, ഓരോ നാട്ടിലും പ്രിയം വെവ്വേറെയാണ്. സ്പെയിനിലും മറ്റും മാർദ്ദവമുള്ളതും പശപശപ്പുള്ളതുമായ അരിയോടാണ് പ്രിയം.
ഏകവർഷിയായി കൃഷി ചെയ്യുന്ന ഒരു ഏകബീജപത്രി സസ്യമാണ്. എന്നാൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിനു ബഹുവർഷസ്വഭാവംവും കാണിക്കാനാവും. 30 വർഷം വരെ ഒരേ ചെടിയിൽ നിന്നും വിളവുകിട്ടുന്നവയുമുണ്ട്.[6] കാറ്റുവഴിയാണ് പരാഗണം. നല്ല മഴയും ധാരാളം കായികശേഷി വേണ്ടതിനാൽ കുറഞ്ഞപണിക്കൂലിയും ഉള്ള സ്ഥലങ്ങളിൽ നെൽകൃഷി വളരെ അനുയോജ്യമണ്. എന്നാലും പ്രായോഗികമായി ഏതുതരം സ്ഥലങ്ങളിലും കൃഷി നടത്താവുന്നതാണ്. വയലിൽ വെള്ളം നിറച്ച കൃഷി ചെയ്യുന്നതാണ് സാമ്പ്രദായികമായ മാർഗം.
ചരിത്രം
തിരുത്തുക4000 വർഷങ്ങൾക്കു മുൻപേ തന്നെ നെൽകൃഷി ഇന്ത്യയിൽ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. [7]
കൂടുതൽ അളവിൽ ഇരുമ്പും സിങ്കും ഉള്ള അരികൾ കൃത്രിമമായി വികസിപ്പിച്ചെടുത്തതായി അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ കാണിക്കുന്നു.[8]
ഇന്ത്യയിൽ
തിരുത്തുകഇന്ത്യയിലെ 75% ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി. ഇതിനു പുറമേ മതപരമായ ആചാരങ്ങളിലും അരി പ്രധാന പങ്കു വഹിക്കുന്നു. അരി വെള്ളത്തിൽ ഇട്ട് വേവിച്ചുണ്ടാക്കുന്ന ആഹാരപദാർഥമാണ് ചോറ്. .പല ഹിന്ദു ക്ഷേത്രങ്ങളും ചോറ് നൈവേദ്യമായി നൽകുന്നുണ്ട്. വിവാഹം, ജനനം, മരണം, എന്നിങ്ങനെ ഹിന്ദുക്കളുടെ മിക്ക ആചാരാഘോഷങ്ങളിലും അരി ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പച്ചക്കറി ചേർന്ന എരിവുള്ള കറികൾ ചേർത്താണ് അരിഭക്ഷണം സാധാരണ പലരും കഴിക്കുന്നത്[9].
അരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ
തിരുത്തുകചോറ്, ബിരിയാണി, പായസം, പലഹാരങ്ങൾ ഉൾപ്പെടുന്ന പ്രാതൽ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ അരി ഉപയോഗിക്കുന്നു.
കഞ്ഞി
തിരുത്തുകകഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേർത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും(കറികൾ) ഉപയോഗിക്കുന്നു
ചോറ്
തിരുത്തുകകേരളീയരുടെ പ്രധാന ആഹാരമാണ് ചോറ്. അരി വെള്ളത്തിലിട്ട് ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തുകഴിഞ്ഞ് വെള്ളം ഊറ്റിമാറ്റുമ്പോഴാണ് ചോറുകിട്ടുന്നത്. അരിയുടെ വ്യത്യാസമനുസരിച്ച് ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന് വളരെ നേർത്ത ചുവപ്പു നിറമുണ്ട്. സദ്യയിൽ ഒന്നാമത്തെ ഘടകമാണ് ചോറ്.
ബിരിയാണി, നെയ് ചോർ എന്നിവ ഉണ്ടാക്കുന്നത് വില കൂടിയ ബസുമതി, കോല തുടങ്ങിയ അരി കൊണ്ടാണ്.
പായസം
തിരുത്തുകപൊരി
തിരുത്തുകവേവിച്ച നെല്ലിനെ വറുത്ത് ഉണ്ടാക്കുന്നതാണ് പൊരി. പച്ച നെല്ലിനെ വറുത്തുണ്ടാക്കുന്നത് മലർ. പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാൻ പൊരി ഉപയോഗിക്കുന്നു.
അരിപ്പൊടികൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ
തിരുത്തുകപോഷകങ്ങൾ
തിരുത്തുകഅരിയിൽ പോഷകങ്ങൾ തീരെ കുറവാണ്. ഇത് അന്നജത്താൽ സമൃദ്ധമാണ്. ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
USDA കണക്കുപ്രകാരം 100 ഗ്രാം വെളുത്ത നീളമുള്ള അരിയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട പോഷകങ്ങൾ താഴെ കൊടുക്കുന്നു. ദിവസേന ആവശ്യമുള്ള പോഷകങ്ങളുടെ ശതമാനക്കണക്ക് കൂടി ഒപ്പം കൊടുത്തിരിക്കുന്നു.
കാലറി - 130
കൊഴുപ്പ് - 0.3 g (0%)
പൂരിത കൊഴുപ്പ് - 0.1 g (0%)
അന്നജം - 28 g (9%)
പ്രോടീൻ/മാംസ്യം - 2.7 g (5%)
വിറ്റാമിൻ B6: 5%
പൊട്ടാസ്യം : 35 mg (1%)
കാൽസ്യം : 1%
മഗ്‌നേഷ്യം : 3%
അയൺ : 1%
ചുവന്ന അല്ലെങ്കിൽ തവിട്ടു നിറത്തിലുള്ള തവിട് അടങ്ങിയ അരിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു.
മൊത്തം കൊഴുപ്പ്: 0.89g
പൂരിത കൊഴുപ്പ്: 0.179g
അന്നജം: 22.78g (9%)
നാരുകൾ/ഫൈബർ: 1.8g (1%)
പ്രോടീൻ/മാംസ്യം: 2.56g (5%)
കാൽസ്യം: 10mg (1%)
അയൺ/ഇരുമ്പ്: 0.42mg (1%)
പൊട്ടാസ്യം: 43mg (1%)
വിറ്റാമിൻ B6: 5%
മഗ്‌നേഷ്യം : 3%
ആരോഗ്യം
തിരുത്തുകഅരി കൊണ്ടുള്ള വിഭവങ്ങൾ അന്നജത്തിന്റെ ആധിക്യമുള്ള ഭക്ഷണങ്ങളാണ്. ഇത് അമിതമായി ഉപയോഗിക്കുന്നത് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. ചോറ്, ബിരിയാണി തുടങ്ങിയ അരി പ്രധാനമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. പകരം പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗങ്ങൾ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട മുതലായവ കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹം, അമിതവണ്ണം, അമിത കൊളസ്ട്രോൾ, ഹൃദ്രോഗം മുതലായ ജീവിതശൈലി രോഗങ്ങൾ ഉള്ളവർ അരിയാഹാരം അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ് എന്ന് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നു[അവലംബം ആവശ്യമാണ്]
ഇതും കാണുക
തിരുത്തുകചിത്രങ്ങൾ
തിരുത്തുക- അരിയുടെ ചിത്രങ്ങൾ
-
മട്ട അരി
-
നെൽക്കതിർ
-
നെല്പ്പാടം
അവലംബം
തിരുത്തുക- ↑ Faostat Archived 2011-07-13 at the Wayback Machine. Faostat.fao.org (2014-10-23). Retrieved on 2015-09-04.
- ↑ Smith, Bruce D. (1998) The Emergence of Agriculture. Scientific American Library, A Division of HPHLP, New York, ISBN 0-7167-6030-4.
- ↑ Is Australia the home of rice? Study finds domesticated rice varieties have ancestry links to Cape York, retrieved 3 February 2016
- ↑ Yang, Lihui; et al. (2005). Handbook of Chinese Mythology. New York: Oxford University Press. p. 198. ISBN 978-0-19-533263-6.
{{cite book}}
: Explicit use of et al. in:|author2=
(help); Unknown parameter|displayauthors=
ignored (|display-authors=
suggested) (help)CS1 maint: publisher location (link) - ↑ Huang, Xuehui; Kurata, Nori; Wei, Xinghua; Wang, Zi-Xuan; Wang, Ahong; Zhao, Qiang; Zhao, Yan; Liu, Kunyan; et al. (2012). "A map of rice genome variation reveals the origin of cultivated rice". Nature. 490 (7421): 497–501. Bibcode:2012Natur.490..497H. doi:10.1038/nature11532. PMID 23034647.
- ↑ "International Rice Research Institute The Rice Plant and How it Grows". Archived from the original on 2009-01-06. Retrieved 2016-02-17.
{{cite web}}
: CS1 maint: bot: original URL status unknown (link). knowledgebank.irri.org Archived 2009-01-06 at the Wayback Machine - ↑ S. Kalyanaraman, Ph.D. "Sarasvati Heritage Project; Parliamentary Standing Committee report". Archived from the original on 2006-11-03.
A ploughed field was also discovered in Kalibangan pointing to the domestication of rice cultivation over 4000 years ago
{{cite web}}
: Cite has empty unknown parameters:|accessyear=
,|month=
,|accessmonthday=
, and|coauthors=
(help) - ↑ http://ricetoday.irri.org/genetically-engineered-rice-with-high-levels-of-iron-and-zinc-is-developed/
- ↑ HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 120.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Liu, Wende; Liu, Jinling; Triplett, Lindsay; Leach, Jan E.; Wang, Guo-Liang (August 4, 2014). "Novel insights into rice innate immunity against bacterial and fungal pathogens". Annual Review of Phytopathology. 52 (1). Annual Reviews: 213–241. doi:10.1146/annurev-phyto-102313-045926. PMID 24906128. S2CID 9244874.
- Deb, D. (October 2019). "Restoring Rice Biodiversity". Scientific American. 321 (4): 54–61. doi:10.1038/scientificamerican1019-54. PMID 39010400.
India originally possessed some 110,000 landraces of rice with diverse and valuable properties. These include enrichment in vital nutrients and the ability to withstand flood, drought, salinity or pest infestations. The Green Revolution covered fields with a few high-yielding varieties, so that roughly 90 percent of the landraces vanished from farmers' collections. High-yielding varieties require expensive inputs. They perform abysmally on marginal farms or in adverse environmental conditions, forcing poor farmers into debt.
- Singh, B. N. (2018). Global Rice Cultivation & Cultivars. New Delhi: Studium Press. ISBN 978-1-62699-107-1. Archived from the original on March 14, 2018. Retrieved March 14, 2018.