പ്ലാശ്
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ് പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.[1] കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ് നടന്നത്.
Butea monosperma | |
---|---|
![]() | |
In Bangalore, India | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. monosperma
|
Binomial name | |
Butea monosperma | |
Synonyms | |
|
ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്[2]
അപരനാമങ്ങൾതിരുത്തുക
സംസ്കൃതത്തിൽ പലാശം, കിംശുകഃ, രക്തപുഷ്പകഃ, ബ്രഹ്മവൃക്ഷ എന്നും ഹിന്ദി, ബംഗാളി എന്നിവയിൽ പലാശ് എന്നും മറാഠിയിൽ പളസ് (पळस) എന്നും തമിഴിൽ മുർക്കമ്പൂ, പലാശം എന്നും തെലുങ്കിൽ പലഡുലു, പലാസമു എന്നിങ്ങനെയുമാണ് പേരുകൾ.
വിതരണംതിരുത്തുക
ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ് കൂടുതലും വളരുന്നത്.
വിവരണംതിരുത്തുക
10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
രസാദി ഗുണങ്ങൾതിരുത്തുക
- രസം :കടു, തിതം, കഷായം
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗംതിരുത്തുക
പൂവ്, ഇല, കായ്, തൊലി[3]
ഔഷധ ഉപയോഗംതിരുത്തുക
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.[4]യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
ജ്യോതിഷത്തിൽതിരുത്തുക
പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
- ↑ http://ayurvedicmedicinalplants.com/plants/118.html Archived 2008-03-20 at the Wayback Machine. ശേഖരിച്ച തീയതി 2008 ജൂലൈ 2
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Medicinal Plants- SK Jain, NationalBook Trust, India