ഫാബേസീ കുടുംബത്തിൽപ്പെട്ടതും, ചുറ്റിപ്പിണഞ്ഞ് നിലം പറ്റി, വർഷത്തിൽ എല്ലാസമയത്തും വളരുന്നതുമായ ഒരു സസ്യമാണ് കാട്ടുഴുന്ന്. തണ്ടുകൾക്ക് 30 സെ മി മുതൽ മൂന്ന് മീറ്റർ വരെ നീളമുണ്ടാകും. തണ്ടുകൾക്കും ഇലകൾക്കും വെളുത്ത നിറത്തിൽ മൃദുവായ മുള്ളുകളുടെ ആവരണമുണ്ട്. ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ദിർഘചതുരാകൃതിയിലോ 1 - 8 സെ മി നീളത്തിലും,0.5 - 5 സെ മി വീതിയിലും കാണപ്പെടുന്നു. പൂക്കൾക്ക് വെള്ള, പിങ്ക്; കായ്കൾക്ക് കടുത്ത തവിട്ടു മുതൽ ഇളം ചുവപ്പു വരെ നിറങ്ങൾ. 70 മുതൽ 200 ദിവസങ്ങൾ കൊണ്ട് പുഷ്പിക്കുന്നു. പകൽ ദൈർഘ്യം കുറയുമ്പോൾ ഈ സസ്യം പുഷ്പിച്ചു തുടങ്ങുന്നു.[1]

Teramnus labialis (L. f.)
കാട്ടുഴുന്ന്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Family:
Fabaceae(alt. Leguminosae)
Synonyms

teramnus (Cuba); blue wiss (USA); mashparni, mashoni, kattuzhunninveru (India); rabbit vine, horse vine (Barbados) (Glycine labialis L. f.) [1]

ആഫ്രിക്കൻ ഭൂഖണ്ഡമാകെ‍, ഏഷ്യയിലെ ഉഷ്ണ മേഖലകൾ, കരീബിയൻ ദ്വീപു സമൂഹങ്ങൾ എന്നിവിടങ്ങളിൽ വളരുന്നു.[1]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം, തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വേര്, സമൂലം[2]

ഉപയോഗങ്ങൾ

തിരുത്തുക

ചില ഗോത്ര വർഗ്ഗക്കാർ ഇതിന്റെ കുരു ഒരു ഭക്ഷണ പദാർത്ഥമായും, ഇൻഡ്യയിൽ ആയുർവ്വേദ ഔഷധങ്ങളിലെ ചേരുവയായും ഉപയോഗിക്കുന്നു. കാത്സ്യവും ഫോസ്ഫറസ്സും ധാരാളം അടങ്ങിയ ഇലകളും തണ്ടുകളും നല്ല കാലിത്തീറ്റയാണ്.[1]

ആയുർവേദത്തിൽ

തിരുത്തുക

കാംബോജീ, അശ്വപുച്ഛാ, മാഷപർണ്ണി തുടങ്ങിയ പര്യായങ്ങൾ.[3] കഷായ രസമുള്ള വേരിനാണ് ഔഷധ ഗുണം കൂടുതൽ. ഇത് ക്ഷയ രോഗത്തിനുള്ള പ്രതിവിധികളിൽ ഒന്നാണ്.[3] കാട്ടുഴുന്നിലെ സക്രിയ ഘടകങ്ങൾ വാത രോഗങ്ങളെയും, നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങളേയും, തളർവാതത്തെയും, പീനസത്തെയും ചികിത്സിക്കുവാൻ ഉപയോഗിച്ചു വരുന്നു.[4][5][6]

ഔഷധ ഗുണങ്ങൾ

തിരുത്തുക

പോഷക ഗുണങ്ങൾ

തിരുത്തുക
  • തമിഴ് നാട്ടിലെ സേലം ജില്ലയിലെ ചില ഗോത്രവർഗ്ഗ്ക്കാർ കാട്ടുഴുന്ന് ഒരു ഭക്ഷണധാന്യമായുപയോഗിക്കുന്നു. അവർക്കിടയിൽ നടത്തിയ പഠനങ്ങൾ‍ കാട്ടുഴുന്നിന്റെ പോഷകഗുണങ്ങൾ വ്യക്തമാക്കുന്നു.[10]
  • ഫീനോൾ, ടാന്നിൻ, ഹൈഡ്രജൻ സയനൈഡ് തുടങ്ങിയ ശരീരത്തിനു ദോഷകരമായ തന്മാത്രകൾ, ധാന്യം പാകപ്പെടുത്തുന്നതിനു മുൻപുള്ള കുതിർക്കൽ, പാകപ്പെടുത്തിയതിനുശേഷം വെള്ളം ഊറ്റി കളയൽ തുടങ്ങിയ പ്രക്രിയകളിൽ നശിക്കുന്നു.[10]
  1. 1.0 1.1 1.2 1.3 ട്രോപ്പിക്കൽ ഫോറേജസ്
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. 3.0 3.1 അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  4. Chopra, R.N., Nayar, S.L. and Chopra, I.C., In; Glossary of Indian Medicinal Plants, 1st Edn., National Institute of Science Communication, CSIR, New Delhi, 1956, 241.
  5. Nadkarni, A.K., In: Indian Materia Medica, 3rd Edn., Popular Prkashan, Mumbai, 1976, 1198.
  6. Anonymous, In; The Wealth of India: A dictionary of Indian Raw Materials and Industrial Products, CSIR, New Delhi, 1948, 157.
  7. Antihyperglycemic activity of Teramnus labialis (Fabaceae); Fort DM, Rao K, Jolad SD, Luo J, Carlson TJ, King SR.International journal of phytotherapy and phytopharmacology. 2000 Jan;6(6):465-7
  8. A novel bioactive flavonol glycoside from Teramnus labialis spreng, Natural product research. Authors: R. N. Yadava a; Shivani Jain, Department of Chemistry, Natural Products Laboratory, Dr. H.S. Gour University, Sagar (M.P.) 470 003, India
  9. Antiinflammatory constituents of teramnus labialis;C Sridhar, AV Krishnaraju, GV Subbaraju; Indian journal of pharmaceutical sciences,Year : 2006, Volume : 68, Issue : 1; Page : 111-114
  10. 10.0 10.1 10.2 10.3 10.4 10.5 10.6 Viswanathan MB, Thangadurai D, Vendan KT, Ramesh N.; Sri Paramakalyani Centre for Environmental Sciences, Manonmaniam Sundaranar University, Alwarkurichi, Tamil Nadu, India. Plant foods for human nutrition 1999;54(4):345-52
"https://ml.wikipedia.org/w/index.php?title=കാട്ടുഴുന്ന്&oldid=2933173" എന്ന താളിൽനിന്ന് ശേഖരിച്ചത്