നേപ്പാൾ എന്ന രാജ്യത്തുനിന്നും ഇറക്കുമതി ചെയ്തെത്തുന്നതിനാൽ നേപ്പാൾ ഏലം എന്നറിയപ്പെടുന്ന ഏലത്തിനുസമാനമായ ചെടിയാണിത്. സാധാരണ ഏലത്തിൽ നിന്നും അല്പം വലുതാണിവ. ഏലത്തിനുള്ള സാധാരണ ഗുണഗണങ്ങളെല്ലാം ഇവയ്ക്കുണ്ട്. എന്നാൽ ഏലത്തിന്റെയത്ര ഗുണവും മണവും ഇതിനുണ്ടാകില്ല.[1] അമോമം സുബുലേറ്റം (Amomum subulatum) എന്നാണിതിന്റെ ശാസ്ത്രീയനാമം.സിക്കിമിലും പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിലുമാണ് പേരേലം ധാരാളമായി കൃഷിചെയ്യപ്പെടുന്നത്.ഇടുക്കിയിലും ഈ ഏലം അപൂർവ്വമായി കാണപ്പെടുന്നുണ്ട്.

പേരേലം
Black cardamom fruit as used as spice
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. subulatum, A. costatum
Binomial name
Amomum subulatum, Amomum costatum[അവലംബം ആവശ്യമാണ്]
(A. subulatum) Roxb. (A. costatum) Benth. & Hook.f.
വിളവെടുക്കാറായിവരുന്ന പേരേലം
പൂവിട്ടുനിൽക്കുന്ന പേരേലം.

വർഗ്ഗീകരണം

തിരുത്തുക

സിഞ്ചിബറേസ്യേ ഫാമിലിയിൽ ആൽപീനിയ ട്രൈബസിൽ അമോമം എന്ന ജീനസിലാണ് ഇവ ഉൾപ്പെടുന്നത്.[2] ഗ്രേറ്റർ കാർഡമോമം, ഇന്ത്യൻ കാർഡമോമം, ബംഗാൾ കാർഡമോമം, ബ്രൗൺ കാർഡമോമം, വിംഗ്ഡ് കാർഡമോമം എന്നിങ്ങനെ ബഹുവിധനാമങ്ങൾ ഇവയ്ക്കുണ്ട്.

സസ്യശരീരം

തിരുത്തുക

അഞ്ചടിയോളം പൊക്കത്തിൽ വളരുന്ന നിത്യഹരിതസസ്യമാണിത്. ഇലകൾ സസ്യകാണ്ഡത്തിന് അഗ്രഭാഗത്തായി കാണപ്പെടുന്നു.[3] മങ്ങിയ ചുവപ്പുനിറമുള്ള കാണ്ഡച്ചുവടും അവിടെ നിന്ന് രൂപപ്പെടുന്ന പൂക്കളും ഇതിന്റെ സവിശേഷതയാണ്.

  1. ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, ഭാഷാഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
  2. http://species.wikimedia.org/wiki/Amomum_subulatum
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2012-05-06.
"https://ml.wikipedia.org/w/index.php?title=പേരേലം&oldid=3760142" എന്ന താളിൽനിന്ന് ശേഖരിച്ചത്