അശ്വഗന്ധാരിഷ്ടം
ആയുർവേദത്തിൽചികിത്സക്കായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശ്വഗന്ധാരിഷ്ടം. അപസ്മാരം, ഭ്രാന്ത്, അർശസ്സ്, വാതരോഗം എന്നീ അസുഖങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.
ചേരുവകൾ
തിരുത്തുകഅമുക്കുരം, നിലപ്പനക്കിഴങ്ങ്, മഞ്ചട്ടി, കടുക്കായുടെ തോട്, മഞ്ഞൾ, മരമഞ്ഞൾത്തൊലി, ഇരട്ടിമധുരം, അരത്ത, പാൽമുതക്കിന്റെ കിഴങ്ങ്, നീർമരുതിന്റെ തൊലി, മുത്തങ്ങാക്കിഴങ്ങ്, ത്രികോല്പക്കൊന്ന, കൊടുത്തൂവവേര്, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, രക്തചന്ദനം, വയമ്പ്, കൊടുവേലിക്കിഴങ്ങ്, തേൻ, താതിരിപ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ഏലം, ഇലവർങ്ഗം, പച്ചില, ഞാഴൽപ്പൂവ്, നാഗപ്പൂവ് എന്നിവയാണ് അശ്വഗന്ധാരിഷ്ടത്തിന്റെ ചേരുവകൾ.