അമൃതാരിഷ്ടം
ആയുർവേദത്തിൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധക്കൂട്ടാണ് അമൃതാരിഷ്ടം. ജ്വരത്തിനെതിരെ പ്രയോഗിക്കുന്ന ഒരു ഔഷധമാണിത്. അമൃത്, ദശമൂലം, ശർക്കര, അയമോദകം, പർപ്പടകപ്പുല്ല്, ഏഴിലംപാലത്തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, നാഗപ്പൂവ്, കടുകരോഹിണി, അതിവിടയം, കുടകപ്പാലയരി എന്നിവയാണ് പ്രധാന ചേരുവകൾ.