കറുക
നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ് കറുക. ഇത് പൊവേസീ സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നുമാണ്[2]. ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. നീലദൂർവ, ദൂർവ എന്നീ പേരുകളിൽ സംസ്കൃതത്തിലും Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നു[2].
കറുക | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | ഏകബീജപത്രസസ്യങ്ങൾ |
Clade: | Commelinids |
Order: | പൊവേൽസ് |
Family: | പൊവേസീ |
Genus: | Cynodon |
Species: | C. dactylon
|
Binomial name | |
Cynodon dactylon | |
Synonyms[1] | |
List
|
സവിശേഷതകൾ തിരുത്തുക
കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ് ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന് ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ് [2].
ഘടന തിരുത്തുക
വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു. പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ്.
ഹൈന്ദവാരാധനയിൽ തിരുത്തുക
ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ് ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു). ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.
രസാദി ഗുണങ്ങൾ തിരുത്തുക
രസം :മധുരം, കഷായം, തിക്തം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ശീതം
വിപാകം :മധുരം [3]
ഔഷധയോഗ്യ ഭാഗം തിരുത്തുക
സമൂലം[3]
ഔഷധഗുണം തിരുത്തുക
ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക് കറുകനീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം.[അവലംബം ആവശ്യമാണ്]
ചിത്രങ്ങൾ തിരുത്തുക
- ചിത്രങ്ങൾ
-
-
അവലംബം തിരുത്തുക
- ↑ "The Plant List: A Working List of All Plant Species". മൂലതാളിൽ നിന്നും 2023-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-06-15.
- ↑ 2.0 2.1 2.2 "ആയുർവേദൗഷധസസ്യങ്ങൾ എന്ന സൈറ്റിൽ നിന്നും". മൂലതാളിൽ നിന്നും 2009-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-10.
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- FAO factsheet: Cynodon dactylon Archived 2010-08-30 at the Wayback Machine.
- Integrated Taxonomic Information System - Bermuda Grass Common Archived 2006-02-09 at the Wayback Machine.