പ്രധാന മെനു തുറക്കുക

സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് ഒന്നോ അതിലധികമോ കുഞ്ഞുങ്ങൾ യോനിയിലൂടെയോ സിസേറിയൻ സെക്ഷൻ വഴിയോ പുറത്തുവരികയും ഗർഭാവസ്ഥ അവസാനിക്കുകയും ചെയ്യുന്നതിനെയാണ് പ്രസവം അഥവാ പേറെന്ന് പറയുന്നത്; സാധാരണ ഗതിയിൽ കഠിനമായ വേദനയോടെ സംഭവിക്കുന്നതിനാൽ പേറ്റുനോവെന്നും ഇത് അറിയപ്പെടുന്നു.[1] 2015-ൽ ആഗോളാടിസ്ഥാനത്തിൽ 135 മില്യൻ പ്രസവങ്ങൾ നടന്നു.[2] ഏകദേശം 15 മില്യൺ കുഞ്ഞുങ്ങൾ ഗർഭധാരണത്തിന്റെ 32 ആഴ്ച പൂർത്തിയാകുന്നതിന്,[3] [[‘പ്രി‌-ടേം’| ആയി മുമ്പ് പിറന്നു, 3 ശതമാനം തൊട്ട് 12 ശതമാനം വരെയുള്ള കുഞ്ഞുങ്ങൾ ഗർഭധാരണത്തിന്റെ 32 ആഴ്ച പൂർത്തിയായിക്കഴിഞ്ഞതിന് ശേഷം, ആയി പിറന്നു.[4] വികസിത രാജ്യങ്ങളിൽ, മിക്ക പ്രസവങ്ങളും നടക്കുന്നത് ആശുപത്രിയിലാണ്,[5][6] എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ, മിക്ക പ്രസവങ്ങളും നടക്കുന്നത്, പരമ്പരാഗത വയറ്റാട്ടിയുടെ സഹായത്തോടെ, വീട്ടിൽ തന്നെയാണ്. [7]

പ്രസവം
Synonymspartus, parturition, birth
Postpartum baby2.jpg
Newborn infant and mother
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിObstetrics, midwifery

ഏറ്റവും പൊതുവായുള്ള പ്രസവ രീതി, യോനിയിലൂടെ കുഞ്ഞിനെ പുറന്തള്ളലാണ്.[8] ഇത്തരത്തിലുള്ള പ്രസവത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്: ഗർഭാശയമുഖം ചുരുങ്ങലും വികസിക്കലുമാണ് ഒന്നാം ഘട്ടം. തുടർന്ന് കുഞ്ഞ് താഴേക്കിറങ്ങുകയും പ്രസവം നടക്കുകയും ചെയ്യും, അവസാനഘട്ടം മറുപിള്ളയെ പുറന്തള്ളലാണ്.[9] ആദ്യ ഘട്ടത്തിന് സാധാരണ ഗതിയിൽ പന്ത്രണ്ട് മുതൽ പത്തൊമ്പത് മണിക്കൂർ വരെ നീണ്ടുനിൽക്കാം. രണ്ടാമത്തെ ഘട്ടത്തിന് ഇരുപത് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെയെടുക്കും. അവസാന ഘട്ടത്തിന് അഞ്ച് മിനിറ്റ് മുതൽ മുപ്പത് മിനിറ്റ് വരെയും എടുക്കും.[10] ആദ്യഘട്ടം ആരംഭിക്കുന്നത് കൊളുത്തിപ്പിടിക്കുന്നത് പോലെയുള്ള ഉദര വേദനയോടൊപ്പമോ മുതുകു വേദനയോടൊപ്പമോ ആണ്. ഓരോ പത്ത് മുതൽ 30 മിനിറ്റിൽ ഇത് സംഭവിക്കുന്നു.[9] സമയം കഴിയുന്തോറും, ഈ വേദന കൂടുതൽ ശക്തവും ഇടവിട്ടുള്ളതുമാകുന്നു.[10] രണ്ടാം ഘട്ടത്തിൽ, സങ്കോചങ്ങൾക്കൊപ്പം തള്ളലും അനുഭവപ്പെടാം.[10] മൂന്നാമത്തെ ഘട്ടത്തിൽ, വൈകിയുള്ള കോർഡ് ക്ലാമ്പിംഗാണ് പൊതുവെ ശുപാശ ചെയ്യപ്പെടുന്നത്.[11] റിലാക്സേഷൻ രീതികൾ, ഒപ്പിയോയിഡുകൾ, സ്പൈനൽ ബ്ലോക്കുകൾ എന്നിങ്ങനെയുള്ള പലതരത്തിലുള്ള രീതികൾക്ക് വേദന കുറയ്ക്കാൻ കഴിയും.[10]

പ്രസവസമയത്ത്, ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും തലയാണ് ആദ്യം പുറത്തുവരുന്നത്’എന്നിരുന്നാലും 4% കുഞ്ഞുങ്ങൾക്ക് കാലോ പൃഷ്ഠഭാഗമോ ആണ് ആദ്യം പുറത്തുവരുന്നത്. ഇതിനെ ബ്രീച്ച് എന്ന് പറയുന്നു.[10][12] പേറ്റുനോവിന്റെ സമയത്ത് സ്ത്രീകൾക്ക് പൊതുവെ ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ളത് പോലെ ചലിക്കാനും കഴിയും, ആദ്യ ഘട്ടത്തിലോ കുഞ്ഞിന്റെ ശിരസ്സ് പുറത്തുവരുമ്പോഴോ തള്ളൽ ശുപാർശ ചെയ്യുന്നില്ല. എനിമയും ശുപാർശ ചെയ്യുന്നില്ല.[13] കുഞ്ഞിന് എളുപ്പത്തിൽ പുറത്തേക്ക് വരാൻ യോനിയുടെ ദ്വാരം ഒരു ചെറു ശസ്ത്രക്രിയ വഴി വലുതാക്കുന്നത് സാധാരണമാണ്, എപ്പിസിയോടോമി എന്ന് വിളിക്കപ്പെടുന്ന ഈ സർജറി എല്ലായ്പോഴും ആവശ്യമില്ല.[10] 2012-ൽ, സിസേറിയൻ സെക്ഷൻ എന്ന് വിളിക്കപ്പെടുന്ന ഒരു ശസ്ത്രക്രിയ നടപടിക്രമം വഴി ഏതാണ് 23 മില്യൺ പ്രസവങ്ങൾ നടന്നു.[14] ഇരട്ടകളാണെങ്കിലോ, അമ്മയ്‌ക്കോ കുഞ്ഞിനോ അപകടാവസ്ഥയുടെ ലക്ഷണങ്ങളുണ്ടെങ്കിലോ, കുഞ്ഞ് തലകീഴായിക്കിടക്കുന്ന പൊസിഷനിൽ ആണെങ്കിലോ ആണ് സിസേറിയൻ ശുപാർശ ചെയ്യപ്പെടുക.[10] യോനി വഴിയുള്ള പ്രസവങ്ങളിൽ ഉണ്ടാകാറുള്ള കടുത്ത വേദന സഹിക്കാൻ സാധിക്കാത്ത ധാരാളം സ്ത്രീകൾ അനസ്തേഷ്യ ഉപയോഗപ്പെടുത്തുന്ന സിസേറിയൻ രീതി തിരഞ്ഞെടുക്കാറുണ്ട്. മറ്റേതൊരു സർജറിയും പോലെ ഇത്തരം പ്രസവത്തിലെ ശസ്ത്രക്രിയയുടെ മുറിവ് ഭേദമാകുന്നതിനും സമയമെടുക്കും.[10]

ഗർഭാവസ്ഥ, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാൽ ഓരോ വർഷവും അഞ്ച് ലക്ഷത്തോളം മാതൃ മരണങ്ങൾ സംഭവിക്കുന്നു, പ്രസവത്തെ തുടർന്ന്, 7 മില്യൺ സ്ത്രീകൾക്ക് നീണ്ടകാലത്തേക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു , 50 മില്യൺ സ്ത്രീകൾക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രതികൂല പ്രഭാവങ്ങൾ ഉണ്ടാകുന്നു.[15] കൗമാര പ്രായത്തിലെ പ്രസവവും അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണ്. വികസ്വര രാജ്യങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത്.[15] നിർദ്ദിഷ്ട സങ്കീർണ്ണതകളിൽ തടസ്സപ്പെടുന്ന പ്രസവ പ്രക്രിയ, പോസ്റ്റ്‌പാർട്ടം ബ്ലീഡിംഗ്, എക്ലാംപ്സിയ, പോസ്റ്റ്‌പാർട്ടം അണുബാധ, പ്രായമേറിയവരുടെ പ്രസവം എന്നിവ ഉൾപ്പെടുന്നു.[15] കുട്ടിക്ക് ഉണ്ടാകുന്ന സങ്കീർണ്ണതകളിൽ ജനന സമയത്തെ ശ്വാസം മുട്ടൽ, ഭാരക്കുറവ് എന്നിവ ഉൾപ്പെടുന്നു. മിക്ക രാജ്യങ്ങളിലും പ്രസവവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. ഇത് ലൈംഗികവും പ്രത്യുത്പാദനപരമായ അവകാശങ്ങളുടെ ഭാഗമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.[16]


റെഫറൻസുകൾതിരുത്തുക

 1. Martin, Elizabeth. Concise Colour Medical Dictionary (ഭാഷ: ഇംഗ്ലീഷ്). Oxford University Press. p. 375. ISBN 9780199687992.
 2. "The World Factbook". www.cia.gov. July 11, 2016. ശേഖരിച്ചത് 30 July 2016.
 3. "Preterm birth Fact sheet N°363". WHO. November 2015. ശേഖരിച്ചത് 30 July 2016.
 4. Buck, Germaine M.; Platt, Robert W. (2011). Reproductive and perinatal epidemiology. Oxford: Oxford University Press. p. 163. ISBN 9780199857746.
 5. Co-Operation, Organisation for Economic; Development (2009). Doing better for children. Paris: OECD. p. 105. ISBN 9789264059344.
 6. Olsen, O; Clausen, JA (12 September 2012). "Planned hospital birth versus planned home birth". The Cochrane database of systematic reviews (9): CD000352. PMID 22972043.
 7. Fossard, Esta de; Bailey, Michael (2016). Communication for Behavior Change: Volume lll: Using Entertainment–Education for Distance Education. SAGE Publications India. ISBN 9789351507581. ശേഖരിച്ചത് 31 July 2016.
 8. Memon, HU; Handa, VL (May 2013). "Vaginal childbirth and pelvic floor disorders". Women's health (London, England). 9 (3): 265–77, quiz 276-7. PMID 23638782.
 9. 9.0 9.1 "Birth". The Columbia Electronic Encyclopedia (6 ed.). Columbia University Press. 2016. ശേഖരിച്ചത് 2016-07-30 from Encyclopedia.com. Check date values in: |accessdate= (help)
 10. 10.0 10.1 10.2 10.3 10.4 10.5 10.6 10.7 "Pregnancy Labor and Birth". Women's Health. September 27, 2010. ശേഖരിച്ചത് 31 July 2016.
 11. McDonald, SJ; Middleton, P; Dowswell, T; Morris, PS (11 July 2013). "Effect of timing of umbilical cord clamping of term infants on maternal and neonatal outcomes". The Cochrane database of systematic reviews (7): CD004074. PMID 23843134.
 12. Hofmeyr, GJ; Hannah, M; Lawrie, TA (21 July 2015). "Planned caesarean section for term breech delivery". The Cochrane database of systematic reviews (7): CD000166. PMID 26196961.
 13. Childbirth: Labour, Delivery and Immediate Postpartum Care (ഭാഷ: ഇംഗ്ലീഷ്). World Health Organization. 2015. p. Chapter D. ISBN 978-92-4-154935-6. ശേഖരിച്ചത് 31 July 2016.
 14. Molina, G; Weiser, TG; Lipsitz, SR; Esquivel, MM; Uribe-Leitz, T; Azad, T; Shah, N; Semrau, K; Berry, WR; Gawande, AA; Haynes, AB (1 December 2015). "Relationship Between Cesarean Delivery Rate and Maternal and Neonatal Mortality". JAMA. 314 (21): 2263–70. doi:10.1001/jama.2015.15553. PMID 26624825.
 15. 15.0 15.1 15.2 Education material for teachers of midwifery : midwifery education modules (PDF) (2nd ed.). Geneva [Switzerland]: World Health Organisation. 2008. p. 3. ISBN 978-92-4-154666-9.
 16. Martin, Richard J.; Fanaroff, Avroy A.; Walsh, Michele C. Fanaroff and Martin's Neonatal-Perinatal Medicine: Diseases of the Fetus and Infant (ഭാഷ: ഇംഗ്ലീഷ്). Elsevier Health Sciences. p. 116. ISBN 9780323295376.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

പ്രസവം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പ്രസവം&oldid=3134310" എന്ന താളിൽനിന്ന് ശേഖരിച്ചത്