കടുക്കത്തോട് 480 ഗ്രാം, നെല്ലിക്കത്തോടു് 960 ഗ്രാം, വിളങ്കായ മജ്ജ 600 ഗ്രാം, കാട്ടുവെള്ളരി വേർ 300 ഗ്രാം, പാച്ചോറ്റിത്തൊലി, കുരുമുളകു്, ഏലാവാലുകം, ചീനത്തിപ്പലി, വിഴാലരി കാമ്പ് ഇവ 120 ഗ്രാം വീതം കഴുകി ചതച്ച് 122.880 ലിറ്റർ‌ തിളച്ച വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നാക്കി (30.720 ലിറ്റർ) ഊറ്റി അരിച്ച് പഴയ ശർക്കര 12 കിലോ ഗ്രാം ചേർത്ത് വീണ്ടും അരിച്ച് 960 ഗ്രാം താതിരി പൂവും ചേർത്ത് നെയ് പുരട്ടി മയങ്ങിയതായ ഭരണിയിലാക്കി അടച്ചു കെട്ടി ശീലമൺ ചെയ്തു 15 ദിവസം വെച്ചിരുന്ന്, എടുത്തരിച്ചൂ് തെളിഞ്ഞ ശേഷം കുപ്പികളിൽ ആക്കി സൂക്ഷിക്കുക. [1]

  1. ഔഷധ നിർമ്മാണ രഹസ്യം - ഡോ. കെ.ആർ. രാമൻ നമ്പൂതിരി, എച്ച് ആന്റ് സി സ്റ്റോഴ്സ്
"https://ml.wikipedia.org/w/index.php?title=അഭയാരിഷ്ടം&oldid=2280230" എന്ന താളിൽനിന്ന് ശേഖരിച്ചത്