ഇന്ത്യയിൽ മിക്കയിടത്തും വളരുന്ന ഒരു കുറ്റിച്ചെടി ആണ് ആടലോടകം. (Adalodakam) (അക്കാന്തേസീ കുടുംബത്തിൽ പെട്ട ആടലോടകം രണ്ടു തരമുണ്ട്. ആയുർ‌വേദത്തിൽ ഒരു ഔഷധസസ്യമായി ഉപയോഗിക്കപ്പെടുന്നു.

ആടലോടകം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
J. adhatoda
Binomial name
Justicia adhatoda
Synonyms[1]
  • Adeloda serrata Raf.
  • Adhatoda pubescens Moench
  • Adhatoda vasica Nees
  • Dianthera latifolia Salisb.
  • Ecbolium adhatoda (L.) Kuntze
  • Gendarussa adhadota (L.) Steud.

ചെറിയ ആടലോടകം അല്ലെങ്കിൽ ചിറ്റാടലോടകം

ശാസ്ത്രീയ നാമം: Justicia beddomei (C.B.Clarke) Bennet. ഇതിന് ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ കാണും.

വലിയ ആടലോടകം

ശാസ്ത്രീയ നാമം: Adhatoda vasica Nees (ആഡത്തോഡ വസിക്ക) ആണ്. ഇതിന് 14ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും.

Adhatoda Zeylanica Medik എന്നതിനേയും ആടലോടകമായി പറയുന്നു. പച്ചില വളമായി ഉപയോഗിക്കുന്നു. മഞ്ഞ ചായം ഉണ്ടാക്കുന്നതിനു് ഇല ഉപയോഗിക്കുന്നുണ്ടു്. ചില ആൽക്കലോയ‌്ഡുകളുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് ഫംഗസ്സും കീടങ്ങളും ആക്രമിക്കാത്തതു കൊണ്ടു പഴങ്ങൾ പൊതിഞ്ഞു സൂക്ഷിക്കാൻ ഉപയോഗിക്കുന്നു[2]. ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണമുള്ളതു കാരണം മൃഗങ്ങൾ തിന്നാറില്ല. ആയതിനാൽ വേലിച്ചെടിയായും വളർത്താൻ പറ്റിയതാണു്.

ബി.സി. മൂന്നാം നൂറ്റാണ്ടിലൊ നാലാം നൂറ്റാണ്ടിലൊ എഴുതിയ അമരകോശത്തിൽ ആടലോടകത്തിന്റെ എട്ടു പര്യായങ്ങളായ വൈദ്യമാതാവു്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു.[3]

ഔഷധയോഗ്യമായ ഭാഗം

തിരുത്തുക

ഇല, വേര്, പൂവ്, കായ [4]

കേരല കാർഷിക സർവ്വകലാശാല അജഗന്ധി, വാസിക എന്നിങ്ങനെ രണ്ട് ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. [5] [6]

ചിത്രശാല

തിരുത്തുക
  1. "Justicia adhatoda L.". Plants of the World Online. Royal Botanic Gardens, Kew. Retrieved 2019-01-26.[പ്രവർത്തിക്കാത്ത കണ്ണി]
  2. Medicinal Plants- S.K.Jain, Natioanl Book Trust, India
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  4. ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  5. http://www.old.kerala.gov.in/economic_2007/chapter4.pdf[പ്രവർത്തിക്കാത്ത കണ്ണി] പേജ് നം.30 Aromatic & Medicinal Plants എന്ന വിഭാഗത്തിൽ നിന്നും ശേഖരിച്ച തീയതി 22-05-2013
  6. കേരള കാർഷിക സർവ്വകലാശാല Archived 2014-01-26 at the Wayback Machine. സൈറ്റിൽ നിന്നും Aromatic & Medicinal Plants വിഭാഗത്തിൽ Atalodakam ശേഖരിച്ച തീയതി 22-05-2013
  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5
  • ഡോ. നാരായണൻ നായർ, മൃതസഞ്‌ജീവിനി.


"https://ml.wikipedia.org/w/index.php?title=ആടലോടകം&oldid=3758043" എന്ന താളിൽനിന്ന് ശേഖരിച്ചത്