ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരമായ ത്രിദോഷങ്ങളിൽ ഒന്നാണ് (പിത്തം, കഫം എന്നിവയാണ് ഇതര ദോഷങ്ങൾ) വാതം. ഇത് ശരീരത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നു. ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമർത്ഥമുള്ള "വാ" എന്ന ധാതുവിൽ നിന്നാണ്‌ വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്‌[1][2].

വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങൾ വാതത്തിന്റേതാണ്. ആകാശം, വായു എന്നിവയാണ് വാദത്തിന്റെ പഞ്ചഭൂതങ്ങൾ. ഗുണം രജസ്സും ആണ്.

ഇതും കാണുക

തിരുത്തുക

വാതരോഗം

  1. "വാതം". കേരളം ടുഡേ.
  2. "ത്രിദോഷങ്ങൾ". കേരളം ടൂറിസം.
"https://ml.wikipedia.org/w/index.php?title=വാതം&oldid=2798349" എന്ന താളിൽനിന്ന് ശേഖരിച്ചത്