ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി (Mimosops Elengi [1]). ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്. വിത്ത്‌ പാകിയും, കമ്പ് കുത്തി പിടിപ്പിച്ചും, വായുവിൽ പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

ഇലഞ്ഞി
Maulsari (Mimusops elengi) in Hyderabad W IMG 7161.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
M. elengi
Binomial name
Mimusops elengi
Synonyms

കബികി, ബൌള, Spanish cherry

  • Imbricaria perroudii Montrouz.
  • Kaukenia elengi (L.) Kuntze
  • Kaukenia javensis (Burck) Kuntze
  • Kaukenia timorensis (Burck) Kuntze
  • Magnolia xerophila P.Parm.
  • Manilkara parvifolia (R.Br.) Dubard
  • Mimusops elengi var. parvifolia (R.Br.) H.J.Lam
  • Mimusops erythroxylon Llanos ex Fern.-Vill. [Illegitimate]
  • Mimusops javensis Burck
  • Mimusops latericia Elmer
  • Mimusops lucida Poir.
  • Mimusops parvifolia R.Br.
  • Mimusops timorensis Burck

വിവരണംതിരുത്തുക

പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ്‌ ഉണ്ടാകുന്നതു്.[2] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട്.[3] ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും.

ഔഷധ ഉപയോഗങ്ങൾതിരുത്തുക

ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.[4]. ദന്തരോഗത്തിനും വായ്‌നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്[5]. ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ തന്മാത്രകൾക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയും ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. [6]. വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു.

മറ്റു പേരുകൾതിരുത്തുക

എരിഞ്ഞി, ബകുളം, ഇലന്നി, മുകുര.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-26.
  2. അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധസസ്യങ്ങളൂടെ അത്ഭുതപ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറ്ന്റ് ബുക്സ്
  4. http://www.flowersofindia.net/catalog/slides/Maulsari.html
  5. http://www.flowersofindia.net/catalog/slides/Maulsari.html
  6. http://www.academicjournals.org/AJB/PDF/pdf2007/18Jun/Hazra%20et%20al.pdf

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇലഞ്ഞി&oldid=3764968" എന്ന താളിൽനിന്ന് ശേഖരിച്ചത്