ആൽ കുടുംബത്തിലെ പശ്ചിമഘട്ടതദ്ദേശവാസിയായ ഇടത്തരം മരമാണ് കല്ലാൽ (ശാസ്ത്രീയനാമം: Ficus drupacea). Ficus mysorensis എന്ന പര്യായവും ഉണ്ട്.[1] കല്ലരയാൽ, കാട്ടരയാൽ, ചേല എന്നൊക്കെ പേരുകളുണ്ട്[2]. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. ബർമ്മ, ശ്രീലങ്ക, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.

കല്ലാൽ
കല്ലാലിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. drupacea
Binomial name
Ficus drupacea
Thunb.
Synonyms
  • Ficus auranticarpa Elmer [Invalid]
  • Ficus chrysochlamys K.Schum. & Lauterb.
  • Ficus chrysocoma Blume
  • Ficus citrifolia Willd. [Illegitimate]
  • Ficus drupacea var. glabrata Corner
  • Ficus drupacea var. pedicellata Corner
  • Ficus drupacea var. pubescens (Roth) Corner
  • Ficus drupacea var. subrepanda (Wall. ex King) D.Basu
  • Ficus ellipsoidea F.Muell. ex Benth. [Illegitimate]
  • Ficus gonia Buch.-Ham.
  • Ficus indica L.
  • Ficus mysorensis B.Heyne ex Roth
  • Ficus mysorensis Roth ex Roem. & Schult.
  • Ficus mysorensis var. dasycarpa (Miq.) M.F.Barrett
  • Ficus mysorensis f. parvifolia Miq.
  • Ficus mysorensis var. pubescens Roth ex Roem. & Schult.
  • Ficus mysorensis var. subrepanda Wall. ex King
  • Ficus payapa Blanco
  • Ficus pilosa Reinw. ex Blume
  • Ficus pilosa var. chrysocoma (Blume) King
  • Ficus rupestris Buch.-Ham. [Illegitimate]
  • Ficus subrepanda (Wall. ex King) King
  • Ficus vidaliana Warb.
  • Urostigma bicorne Miq.
  • Urostigma chrysotrix Miq.
  • Urostigma dasycarpum Miq.
  • Urostigma drupaceum Miq.
  • Urostigma mysorense Miq.
  • Urostigma subcuspidatum Miq.

ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്[3].

ഇത് പ്രധാനമായും തമിഴ്‌നാട്ടിൽ കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.[4] 800 മീറ്റർ വരെ ഉയരമുള്ള പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും കാണുന്നു.[5]

  1. "Ficus mysorensis B.Heyne ex Roth is a synonym of Ficus drupacea Thunb". Archived from the original on 2019-12-20. Retrieved 17 April 2018.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-04-15. Retrieved 2013-01-31.
  3. കേരളത്തിലെ വനവൃക്ഷങ്ങൾ, (ISBN 81-264-1135-X) ആർ. വിനോദ്കുമാർ, ഡി.സി. ബുക്സ്, പേജ്: 30, കോളം 1
  4. http://books.google.co.in/books?id=gMwLwbUwtfkC&pg=PA266&lpg=PA266&dq=Ficus+dalhousiae&source=bl&ots=_AD-E6DUUR&sig=-kMuY7q0BgpEpdRYImsEURaP8E4&hl=en&sa=X&ei=fRePUYCIFoiItQa464CYDA&ved=0CC8Q6AEwAA#v=onepage&q=Ficus%20dalhousiae&f=false
  5. http://indiabiodiversity.org/species/show/261342

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലാൽ&oldid=3988177" എന്ന താളിൽനിന്ന് ശേഖരിച്ചത്