വെള്ളെരിക്ക്
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് വെള്ളെരിക്ക്. ശാസ്ത്രീയ നാമം Calotropis gigantea കുടുംബം അപ്പോസൈനേസീ. വിത്ത് വഴിയും കമ്പ് നട്ടും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്നു പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്
എരുക്ക് Calotropis gigantea | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. gigantea
|
Binomial name | |
Calotropis gigantea | |
Synonyms | |
|
ഉപയോഗങ്ങൾ
തിരുത്തുകഎരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു. പൊക്കിളിൻറെ താഴെയുള്ള അസുഖങ്ങൾക്കാണ് എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ എരുക്കിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കടു, തിക്തം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം, സരം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേരിന്മേൽ തൊലി, വേര്, കറ, പൂവ്, ഇല [1]
ഔഷധങ്ങൾ
തിരുത്തുകആധുനകാലത്തെ ആയുർവ്വേദൗഷധങ്ങളുടെ ഗവേഷണം മുഖേന എരുക്കിൽ നിന്നും വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഔഷധങ്ങളാണ് Cardenolides (ഇലകളിൽ നിന്ന്), Calotropin, Calactin, Benzoyllineolene തുടങ്ങിയവ. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ അവയ്ക്ക് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ചില ഗവേഷകർ എരുക്കിലെ ഔഷധ ഘടകങ്ങൾ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു.[2]
മതപരം
തിരുത്തുകഹൈന്ദവ ക്ഷേത്രാചാരങ്ങളിൽ വെള്ളെരിക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകൾ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളിൽ ചാർത്തുന്നതിനായി എരുക്കിന്റെ പൂവുകൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിത്രശാല
തിരുത്തുക-
എരുക്ക്
-
എരുക്കിന്റെ കായയിലെ കറയും നാരും
-
എരുക്കിന്റെ പൂവ്
-
എരുക്ക് ചെടി
-
കായയും പൂവും
-
കായ ഉണങ്ങി പൊട്ടിയത്
-
പൂക്കളും മൊട്ടുകളും
-
കായ പൊട്ടി അപ്പൂപ്പൻ താടികൾ പുറത്തേക്ക്.
-
എരുക്കിന്റെ പൂവ്
-
ചെടിയും പൂവും
അവലംബം
തിരുത്തുക- ഡോ. കെ. ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ , H&C Publishers, Thrissur.
- ↑ 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Ameeta Argal and Anupam Kumar Pathak;Journal of Ethnopharmacology; Volume 106, Issue 1, 15 June 2006, Pages 142-145; CNS activity of Calotropis gigantea roots