മുതിര
പയർ വർഗ്ഗത്തിലെ ഒരംഗമാണ് മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിനുമുകളിലുള്ള പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പദം മുതിരയ്ക്ക് കിട്ടിയത്.
Horse gram | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. uniflorum
|
Binomial name | |
Macrotyloma uniflorum (Lam.) Verdc.
|
പേരുകൾ
തിരുത്തുകകുലത്ഥ:, കുലത്ഥികാ എന്നീ പേരുകളിൽ സംസ്കൃതത്തിലും, കുൽഥി എന്ന പേരിൽ ഹിന്ദിയിലും അറിയപ്പെടുന്ന ഇതിന്റെ തമിഴ്, തെലുഗു എന്നീ ഭാഷകളിലെ പേരുകൾ യഥാക്രമം കൊള്ളു, ഉലാവാലു എന്നിവയാണ്..
രസഗുണങ്ങൾ
തിരുത്തുകആയുർവേദത്തിൽ ഇതിന് കടു, കഷായ രസവും ലഘു, രൂക്ഷ, തീക്ഷ്ണ ഗുണവും ഉഷ്ണ വീര്യവും അമ്‌ള വിപാകവും ഉള്ളതായി പറയുന്നു.
ഘടന
തിരുത്തുകഒരടി വരെ പൊക്കത്തിൽ പടർന്നുവളരുന്ന ഏകവർഷി ഓഷധിയാണിത്. തണ്ടുകൾ രോമാവൃതമായതാണ്. ഇലകൾക്ക് മൂന്ന് ഇതളുകൾ ഉണ്ടായിരിക്കും. പത്ര വൃന്ദത്തിന് 2-4 സെന്റീമീറ്റർ വരെ നീളം ഉണ്ടാകും. പത്രകക്ഷങ്ങളിൽ നിന്നുമാണ് മഞ്ഞ നിറത്തിലുള്ള പൂക്കൾ അടങ്ങിയ പൂങ്കുലകൾ ഉണ്ടാകുന്നത്. ഫലങ്ങൾ നീണ്ടുവളഞ്ഞതും രോമാവൃതവും പാകമാകുമ്പോൾ രണ്ടായി പൊട്ടുന്നതുമായിരിക്കും. ഒരു ഫലത്തിൽ 5-6 വിത്തുകൾ വരെ ഉണ്ടാകുന്നു. വിത്തുകൾക്ക് ക്രീം മഞ്ഞ എന്നീ നിറങ്ങളോടുകൂടിയതും പരന്നതുമാണ്. വിത്തുകൾ പഴകും തോറും നിറവ്യത്യാസം വന്നുകൊണ്ടിരിക്കുന്നു എന്നതും മുതിരയുടെ ഒരു പ്രത്യേകതയാണ്.
വിത്തിൽ ആൾബുമിനോയിഡുകൾ. സ്റ്റാർച്ച്, എണ്ണ, ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എൻസൈം എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്, വേര് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.