ഇന്ത്യയിൽ സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ കടുക്. (ശാസ്ത്രീയനാമം: Brassica nigra).(ഇംഗ്ലീഷ്:Mustard ഹിന്ദി:राई). ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. മിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയിൽ ഉത്തർപ്രദേശ്, പഞ്ചാബ്, സംസ്ഥാനങ്ങളിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ്കൽപസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.

കടുക്
കടുക് - കായും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. nigra
Binomial name
Brassica nigra
Synonyms
  • Brassica brachycarpa P.Candargy
  • Brassica bracteolata Fisch. & C.A.Mey.
  • Brassica elongata var. longipedicellata Halácsy ex Formánek
  • Brassica nigra var. abyssinica Alexander Br.
  • Brassica nigra var. bracteolata (Fisch. & C.A.Mey.) Spach ex Coss.
  • Brassica nigra f. breviflora Zapal.
  • Brassica nigra var. carneodentata Kuntze
  • Brassica nigra f. condensata Hausskn.
  • Brassica nigra f. dentifera Zapal.
  • Brassica nigra f. glabrata Zapal.
  • Brassica nigra f. hispida O.E.Schulz
  • Brassica nigra subsp. hispida (O.E.Schulz) Gladis
  • Brassica nigra var. japonica (Thunb.) O.E.Schulz
  • Brassica nigra var. nigra W.D.J. Koch
  • Brassica nigra subsp. nigra (L.) W.D.J. Koch
  • Brassica nigra var. subglabra Kuntze
  • Brassica nigra var. tortuosa (Pers.) Alef.
  • Brassica nigra var. torulosa (Pers.) Alef.
  • Brassica nigra var. turgida (Pers.) Alef.
  • Brassica persoonii Rouy & Foucaud
  • Brassica sinapioides Roth ex Mert. & W.D.J.Koch
  • Brassica sinapioides Roth
  • Brassica sinapis Noulet
  • Brassica turgida Rouy & Foucaud [Illegitimate]
  • Crucifera sinapis (L.) E.H.L.Krause
  • Melanosinapis communis K.F. Schimp. & Spenn.
  • Melanosinapis nigra (L.) Calest.
  • Mutarda nigra (L.) Bernh.
  • Raphanus sinapis-officinalis Crantz
  • Sinapis bracteolata G.Don
  • Sinapis erysimoides Roxb.
  • Sinapis japonica Thunb.
  • Sinapis nigra L.
  • Sinapis persoonii (Rouy & Foucaud) A.Chev.
  • Sinapis tetraedra J. Presl & C. Presl
  • Sinapis torulosa Pers.
  • Sisymbrium nigrum (L.) Prantl
കടുക്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 470 kcal   1960 kJ
അന്നജം     34.94 g
- പഞ്ചസാരകൾ  6.89 g
- ഭക്ഷ്യനാരുകൾ  14.7 g  
Fat28.76 g
- saturated  1.46 g
- monounsaturated  19.83 g  
- polyunsaturated  5.39 g  
പ്രോട്ടീൻ 24.94 g
ജലം6.86 g
ജീവകം എ equiv.  3 μg 0%
തയാമിൻ (ജീവകം B1)  0.543 mg  42%
റൈബോഫ്ലാവിൻ (ജീവകം B2)  0.381 mg  25%
നയാസിൻ (ജീവകം B3)  7.890 mg  53%
ജീവകം B6  0.43 mg33%
Folate (ജീവകം B9)  76 μg 19%
ജീവകം B12  0 μg  0%
ജീവകം സി  3 mg5%
ജീവകം ഇ  2.89 mg19%
ജീവകം കെ  5.4 μg5%
കാൽസ്യം  521 mg52%
ഇരുമ്പ്  9.98 mg80%
മഗ്നീഷ്യം  298 mg81% 
ഫോസ്ഫറസ്  841 mg120%
പൊട്ടാസിയം  682 mg  15%
സോഡിയം  5 mg0%
സിങ്ക്  5.7 mg57%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
കടുക്
കടുക്
കടുക് ചെടി-പൂവും,കായും.jpg

ഗുണങ്ങൾ

തിരുത്തുക

കറികൾക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേകിച്ച് അച്ചാർ വിഭവങ്ങൾക്ക് കേടുവരാതെ ഏറെനാൾ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന സെലനിയം എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌.

ഉത്പന്നങ്ങൾ

തിരുത്തുക

കടുക്‌ ഉത്പന്നങ്ങളിൽ പ്രധാനം കടുകിന്റെ എണ്ണയാണ്‌. ഇതിനെ കടുകെണ്ണ എന്ന് പറയുന്നു. കൈകാലുകളുടെ കഴപ്പിനും വളംകടിക്കും കടുകെണ്ണ വളരെ നല്ല ഔഷധമാണ്‌. കടുകെണ്ണ ആയുർവേദ ചികിത്സയിൽ ഞരമ്പുരോഗങ്ങൾ , ഞരമ്പു വീക്കങ്ങൾ എന്നീ രോഗങ്ങൾക്ക് ലേപനമായി ഉപയോഗിക്കുന്നു. കടുക് അരച്ച് തലയിൽ മിതമായിപുരട്ടിയാൽ താരൻ ശമിക്കും.

  • കർഷകശ്രീ 2007 ഓഗസ്റ്റ് ലക്കത്തിലെ ഇന്ദു ബി. നായരുടെ ലേഖനം - താൾ 50.
  • J. C. Röing, Deutschl. Fl. ed. 3, 4:713. 1833
  • USDA, ARS, National Genetic Resources Program. Germplasm Resources Information Network - (GRIN) [Online Database]. [1]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടുക്&oldid=3696685" എന്ന താളിൽനിന്ന് ശേഖരിച്ചത്