അശോകാരിഷ്ടം
പ്രമേഹം, ശരീരത്തിനുണ്ടാകുന്ന നീര്, ജ്വരം, രക്തപിത്തം, അർശ്ശസ്, അരുചി തുടങ്ങിയ രോഗാവസ്ഥകൾക്ക് ആയുർവേദചികിത്സക്കായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശോകാരിഷ്ടം. അശോകം പ്രധാന ഔഷധമായി ഉപയോഗിക്കുന്ന ഇതിൽ താതിരിപ്പൂവ്, അയമോദകം, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, മരമഞ്ഞളിന്റെ തൊലി, ചെങ്ങഴുനീർക്കിഴങ്ങ്, നെല്ലിക്ക, താന്നിക്ക, കടുക്ക, മാങ്ങയുടെ വിത്ത്, ജീരകം, ആടലോടകത്തിന്റെ വേര്, ചന്ദനം എന്നിവയാണ്.