വാത ശമനത്തിനുപയോഗിക്കുന്ന ഒരു തൈലമാണ് മഹാനാരായണതൈലം. ഹൃദയശൂലം, പാർശ്വശൂലം, അർദ്ധാവഭേദകം, അപചീ, എന്നീരോഗങ്ങളും ഈ തൈലം സേവിച്ചാൽ ശമിക്കും എന്നു കരുതുന്നു. ഈ തൈലം മഹാവിഷ്ണു നിർമ്മിച്ചതാണെന്നു കരുതുന്നതുകൊണ്ട് മഹാനാരായണതൈലം എന്നു പേരിട്ടിരിക്കുന്നു.

തയ്യാറാക്കുന്നവിധം

തിരുത്തുക

ശതാവരിക്കിഴങ്ങ്, മൂവിലവേര്, ഓരിലവേര്, കച്ചോലക്കിഴങ്ങ്, ത്രിഫലത്തോട്, വെളുത്താവണക്കിൻവേര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര്, ആവിത്തൊലി, വലിയകുറുന്തോട്ടിവേര്, കരിംകുറുഞ്ഞിവേര്, ഇവ ഓരോന്നും പത്തുപലം വീതം. നല്ലതുപോലെ ചതയ്ക്കണം. പതിനാറിടങ്ങഴിവെളളത്തിൽ കഷായം വച്ച് നാലിടങ്ങഴിയാക്കി  പിഴിഞ്ഞരിക്കണം.തഴുതാമവേര്, വയമ്പ്, ദേവതാരം, ശതകുപ്പ, ചന്ദനം, അകിൽ,കന്മദം,  തകര, വെളളക്കൊട്ടം, ഏലത്തരി, മഞ്ചട്ടി, ഓരിലവേര്, കുറുന്തോട്ടിവേര്, അമുക്കരം, ഇന്തുപ്പ്, അരത്ത,ഇവ അരപ്പലം വീതം അരച്ചുകലക്കി ഇടങ്ങഴി എണ്ണയും ഇടങ്ങഴി ശതാവരിനീരും രണ്ടിടങ്ങഴി  പശുവിൻപാലും രണ്ടിടങ്ങഴി ആട്ടിൻപാലും ചേർത്തുപാകത്തിൽ കാച്ചിയരിച്ചെടുക്കുക.

ശതാവരീ ചാംശുമതീ പൃശ്നപർണ്ണീ ശഠീവര
ഏരണ്ഡസ്യ ച മൂലാനി  ബൃഹത്യോഃ പൂതികസ്യ ച
ഗവേധുകസ്യമൂലാനി  തഥാ സഹചരസ്യ ച
ഏഷാം ദശപലാൻ ഭാഗാൻ ജലദ്രോണേ വിപാചയേൽ

പാദാവശേഷേ പൂതേ ച ഗർഭം ചൈനം  സമാവപേൽ
പുനർന്നവാ വചാ ദാരു ശതാഹ്വാ ചന്ദനാഗരുഃ
ശൈലേയം തഗരം കുഷ്ഠമേലാ മാംസീ സ്ഥിരാ ബലാ
അശ്വാഹ്വാസൈന്ധവം രാസ്നാ  പലാർദ്ധാനിചപേഷയേൽ-

ഗവ്യാജപയസഃ പ്രസ്ഥൌെ ദ്വൌദ്വാവത്ര പ്രദാപയേൽ
ശതാവരീരസപ്രസ്ഥം തൈലപ്രസ്ഥം വിപാചയേൽ
അസ്യ തൈലസ്യ സിദ്ധസ്യ ശൃണു വീര്യമതഃപരം
അശ്വാനാം  വാതഭഗ്നാനാം  കഞ്ജരാണാം നൃണാം തഥാ

തൈലമേതൽ പ്രയോക്തവ്യം സർവവാതനിവാരണം
ആയുഷ്മാംശ്ച നരഃ പീത്വാ നിശ്ചയേന  ദൃഢോഭവേൽ  
ഗർഭമശ്വതരീവിന്ദേൽ കിംപുനർ മാനുഷീ തഥാ
ഹൃച്ശൂലം പാർശ്വശൂലം ച തഥൈവർദ്ധാവഭേദകം

അപചിം ഗണ്ഡമാലാം ച വാതരക്തം ഹനുഗ്രഹം
കാമിലാം പാണ്ഡുരോഗം ചാപ്യശ്മരീം ചാപി നാശയേൽ
തൈലമേതൽ ഭഗവതാ വിഷ്ണുനാ പരികീർത്തിത
നാരായണമിതിഖ്യാതം വാതാന്തകരണം മതം.

അഷ്‌ടാംഗഹൃദയം

"https://ml.wikipedia.org/w/index.php?title=മഹാനാരായണതൈലം&oldid=2905657" എന്ന താളിൽനിന്ന് ശേഖരിച്ചത്