ആമാശയത്തിലുള്ള വസ്തുക്കൾ വായിലൂടെയും ചിലപ്പോൾ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണ് ഛർദ്ദി. സാധാരണ ആംഗലേയ ഭാഷയിൽ Vomiting, Throwing Up, Barfing എന്നീ പേരുകളാൽ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്ര ഭാഷയിൽ Emesis എന്നാണ് വിളിക്കുന്നത്. ഛർദ്ദിയ്ക്കുള്ള കാരണങ്ങൾ ആമാശയത്തിലെ വീക്കം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങി തലയ്ക്കുള്ളിലെ മുഴ, തലയ്ക്കുള്ളിലെ അതിമർദ്ദം എന്നിവ വരെ ആകാം. ഛർദ്ദിക്കാനുള്ള തോന്നലിനെ ഓക്കാനം (Nausea) എന്നു വിളിക്കുന്നു. മിക്കവാറും ഛർദ്ദിയ്ക്ക് മുമ്പ് ഓക്കാനം അനുഭവപ്പെടാറുണ്ട്. എന്നാൽ ഓക്കാനമില്ലാതെ ഛർദ്ദി മാത്രമായോ ഛർദ്ദിയില്ലാതെ ഓക്കാനം മാത്രമായോ അനുഭവപ്പെടാവുന്നതാണ്.

ഛർദ്ദി വിശദീകരിക്കുന്നതിനായി പതിനാലാം നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ട ഒരു ചിത്രം

കാരണങ്ങൾതിരുത്തുക

ഛർദ്ദി ഒരു രോഗലക്ഷണമാണ്. അനേകം കാരണങ്ങളാൽ ഛർദ്ദി ഉണ്ടാകാവുന്നതാണ്.

വയറ്റിനുള്ളിലെ തകരാറുകൾതിരുത്തുക

  • ആമാശയത്തിലെ വീക്കം.(Gastritis)
  • ആമാശയത്തിൽ നിന്നു ചെറുകുടലിലേക്കു തുറക്കുന്ന ദ്വാരം അടഞ്ഞിരിക്കുക.(Pyloric stenosis)
  • ചെറുകുടലിലോ വൻകുടലിലോ എവിടെയെങ്കിലും അടവുണ്ടാകുക.(Bowel obstruction)
  • അമിത ഭക്ഷണം.
  • ആഗ്നേയഗ്രന്ധിയുടെ വീക്കം.
  • കരൾ വീക്കം.
  • അപ്പെന്റിക്സിന്റെ വീക്കം
  • പാലിനോടുള്ള അലർജി. (കുട്ടികളിൽ)

തലയ്ക്കുള്ളിലെ കാരണങ്ങൾതിരുത്തുക

  • തലയ്ക്കുള്ളിലെ രക്തസ്രാവം.
  • കൊടിഞ്ഞി.
  • തലച്ചോറിലെ മുഴകൾ.
  • തലയ്ക്കുള്ളിലെ അതിമർദ്ദം.
  • തലച്ചോറിനുണ്ടാകുന്ന പരിക്ക്.

ചയാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾതിരുത്തുക

  • രക്തത്തിലെ ഉയർന്ന കാത്സ്യം നില.
  • രക്തത്തിലെ ഉയർന്ന യൂറിയ നില.
  • അഡ്രീനൽ ഗ്രന്ധിയുടെ തകരാറ്.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക.
"https://ml.wikipedia.org/w/index.php?title=ഛർദ്ദി&oldid=1973741" എന്ന താളിൽനിന്ന് ശേഖരിച്ചത്