ചിറ്റരത്ത
വാതരോഗത്തിന് ആയുർവേദത്തിൽ ഉപയോഗിക്കുന്ന പ്രധാന ഔഷധം ആണ് ചിറ്റരത്ത. ചുകന്നരത്ത, ചിറ്റരത്ത, അരത്ത, സുഗന്ധവാക എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Alpinia calcarata) ഏലച്ചെടികൾക്ക് സമാനമായ ഇലകളാണ് ചിറ്റരത്തക്കുള്ളത്. അതിനാൽ ഏലാപർണ്ണി എന്ന സംസ്കൃതനാമത്തിലും ചിറ്റരത്ത അറിയപ്പെടുന്നു[1]. രസ്നാ എന്നും സംസ്കൃതനാമത്തിൽ ഈ സസ്യം അറിയപ്പെടുന്നു[1]. ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിന്റെ മലയോരപ്രദേശങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി മാത്രം ചിറ്റരത്ത ഉപയോഗിക്കുമ്പോൾ ഉത്തരേന്ത്യയിൽ സുഗന്ധവിളയായി ഇത് ഉപയോഗിക്കുന്നു[1].
ചിറ്റരത്ത | |
---|---|
ചിറ്റരത്ത | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Alpinia
|
Species: | A.calcarata
|
Binomial name | |
Alpinia calcarata |
സവിശേഷതകൾ
തിരുത്തുകഇഞ്ചിപോലെയാണ് ചിറ്റരത്തയുടെ കിഴങ്ങുകൾ. ഏകദേശം 1 മീറ്റർ മുതൽ 1.5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തണ്ടുകൾക്ക് ബലമില്ല.
നീളമുള്ളതും വീതികുറഞ്ഞതും ആയ ഇലകളാണ് ഇതിനുള്ളത്. പച്ച കലർന്ന വെള്ളനിറത്തിൽ മേടം, ഇടവം തുടങ്ങിയ മാസങ്ങളിൽ സാധാരണ പുഷ്പിക്കുന്നു[1].
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :തിക്തൻ, കടു
- ഗുണം :തീക്ഷ്ണം, ലഘു
- വീര്യം :ഉഷ്ണം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകപ്രകന്ദം[2]
ഔഷധം
തിരുത്തുകചിറ്റരത്തയുടെ വേരിൽ കാംഫൈറെഡ്(Camphiride), ഗലാനിൻ(Galangin), ആല്പിനിൻ(Alpinin) എന്നീ 3 ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്ടിൽ തൈലരൂപത്തിൽ മീഥൈൽ സിനമേറ്റ്(Methyl Cinnamate), സിൻകോൾ(Cincole), കർപ്പൂരം(Camphor), ഡി-പെനീൻ(D-pinenei) എന്നീ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു[1].
വാതരോഗങ്ങൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ശബ്ദം അടയുക, മൂത്രത്തിന്റെ കുറവ്, രക്തസമ്മർദ്ദം സാധാരണ നിലയിൽ ആക്കിത്തീർക്കുക, പ്രമേഹം എന്നിങ്ങനെ പല അസുഖങ്ങൾക്കും ചിറ്റരത്ത ഉപയോഗിക്കുന്നു[1].
രാസ്നാദി ചൂർണ്ണം, രാസ്നാദി കഷായം, രാസ്നശുണ്ഠാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. ചിറ്റരത്ത, അമൃത്, ദേവതാരം,ദശമൂലം ഇവ ചേർന്നത് രാസ്നാദിഗണം[3]
രാസ്നാദി തൈലം, അശ്വഗന്ധാരിഷ്ടം, മഹാരാസ്നാദി കഷായം, രാസ്നാസപ്തകം എന്നിവയിലും ഉപയോഗിക്കുന്നു. [4]
ചിത്രശാല
തിരുത്തുക-
ചിറ്റരത്ത
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും, താൾ 80,81.H&C Publishing House, Thrissure
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
- ↑ എം. ആശാ ശങ്കർ, പേജ്9- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
ചിത്രശാല
തിരുത്തുക<gallery> ചിത്രം: Alpinia calacarata Rox.jpg