വയമ്പ്
ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് വയമ്പ് (ഇംഗ്ലീഷ്: Sweet Flag, Calamus; ശാസ്ത്രീയനാമം:Acorus calamus). നെല്ലിന്റേതിനു സമാനമായ രീതിയിലാണ് വയമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യപ്പെടുന്നത്. ഭാരതത്തിൽ മിക്കയിടങ്ങളിലും, ബർമ്മയിലും ധാരാളമായി വളരുന്നതും കൃഷിചെയ്യപ്പെടുന്നതുമായ വയമ്പ്[1] ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്.[1][2] വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി, ശുക്ലം എന്നിവ വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്.[1].
വയമ്പ് | |
---|---|
വയമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യങ്ങൾ
|
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A calamus
|
Binomial name | |
Acorus calamus |
സവിശേഷതകൾ
തിരുത്തുകഇംഗ്ലീഷിൽ സ്വീറ്റ് ഫ്ലാഗ് (Sweet flag) എന്നപേരിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമമായ വച യിൽ നിന്നാണ് വയമ്പ് എന്ന പേരുണ്ടായതെന്ന് കരുതിവരുന്നു.[1]. 40 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന സസ്യമാണിത്. തിളക്കവും കട്ടിയുമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതകളിൽ പെടുന്നു.[2] ഇലകൾക്ക് അല്പം എരിവ് ഉണ്ടായിരിക്കും[1].
രസാദി ഗുണങ്ങൾ
തിരുത്തുകരസം : കടു, തിക്തം
ഗുണം :തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
പ്രഭാവം: മേധ്യം
==ഔഷധയോഗ്യ ഭാഗം== മൂലകാണ്ഡം
ഔഷധം
തിരുത്തുകവയമ്പ്, കൊട്ടം, ബ്രഹ്മി,കടുക്, നറുനീണ്ടിക്കിഴങ്ങ്, തിപ്പലി, ഇന്തുപ്പ് എന്നിവ കൽക്കമായി കാച്ചിയ നെയ്യ് കൊടുത്താൽ കുട്ടികൾക്ക് ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിക്കുമെന്ന് വിശ്വാസമുണ്ട്.[1]. കൂടാതെ വയമ്പിന്റെ കിഴങ്ങിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യം മദ്യത്തിൽ രുചിയും മണവും ഉണ്ടാക്കുന്നതിനായി ചേർക്കാറുണ്ട്.[1]. കൂടുതൽ അളവിൽ കഴിച്ചാൽ വലിയ ഛർദ്ദി ഉണ്ടാകും.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും, താൾ 122,123.H&C Publishing House, Thrissure.
- ↑ 2.0 2.1 http://ayurvedicmedicinalplants.com/plants/2703.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Medicinal plants= S.K.Jain, National book trust