കവുങ്ങ്

ചെടിയുടെ ഇനം
(കമുക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കമുക് . ഇത് അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌. ഇതിന്‌ അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. Arecanut tree, Betelnut tree എന്നിവയാണ്‌ ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ.

Areca catechu
ഫലവൃക്ഷം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. catechu
Binomial name
Areca catechu
Synonyms
  • Areca cathechu Burm.f.
  • Areca faufel Gaertn.
  • Areca himalayana Griff. ex H.Wendl.
  • Areca hortensis Lour.
  • Areca nigra Giseke ex H.Wendl.

പേരിനു പിന്നിൽ

തിരുത്തുക

ക്രമുകം എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ്‌ കമുക് /കവുങ്ങ് എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കുന്നു. മലശോധനയുണ്ടാക്കുന്നതിനാൽ ഗുവാഗം എന്നും സംസ്കൃതത്തിൽ ഇതറിയപ്പെടുന്നു.

 
കവുങ്ങ്‍

സവിശേഷതകൾ

തിരുത്തുക
 
കവുങ്ങിന്റെ പൂങ്കുല

കമുകിന്റെ ജന്മദേശം മലയായിലാണ്‌. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്‌. കേരളത്തിലാണ്‌ വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ്‌ പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.

 
അടക്ക

കമുകിന്റെ ജന്മദേശത്തെ പറ്റി ശരിയായ വിവരം ഇല്ല. തെക്കെ ഏഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഇതൊക്കെയായും കരുതുന്നു. [1]

 
പഴുത്ത അടക്കകൾ
 

നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്. ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്റെ അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന്‌ പുതയിടുന്നതിനും ഉപയോഗിക്കാം

 
കവുങ്ങ് കൃഷി‍

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കഷായം, മധുരം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വിത്ത്[2]

കവുങ്ങ് ഇനങ്ങൾ

തിരുത്തുക

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം

ഔഷധ ഉപയോഗം

തിരുത്തുക

കവുങ്ങിന്റെ വേരും അടക്കയും മരുന്നിനായി ഉപയോഗിക്കുന്നു. വിരനാശകവും അണുനാശകവുമാണു്. പ്രമേഹം, വായ്പുണ്ണു് എന്നിവ മാറാനും ഉപയോഗിക്കുന്നു.[3]

തോലുകളഞ്ഞ അടയ്ക്ക വെള്ളത്തിലിട്ട് വേവിച്ച് വെയിലത്തു വച്ച് ഉണക്കിയെടുത്താൽ ശുദ്ധിയാകും.

മറ്റു് ഉപയോഗങ്ങൾ

തിരുത്തുക

അടക്ക, ചടങ്ങുകളിൽ ദക്ഷിണ കൊടുക്കുന്നതിന് (വെറ്റിലയിൽ പാക്കും, നാണയത്തുട്ടും ചേർത്ത്) ഉപയോഗിക്കുന്നു. കൂടാതെ മുറുക്കാൻ കൂട്ടിലെ ഒന്നാണ് അടക്ക. മധ്യതിരുവിതാംകൂറിലെ തനത് കലാരൂമായ പടയണി എന്ന കലാരൂപത്തിന് കമുകിൻ പാള വ്യാപകമായി ഉപയോഗിച്ചുവരുന്നുപാള, തൊട്ടി രൂപത്തിൽ കെട്ടി, കിണറിൽ നിന്നും വെള്ളം കോരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രമായും ഉപയോഗിച്ചിരുന്നു. പാള മുറിച്ച് വിശറിയായി ഉപയോഗിക്കാറുണ്ട്. ചാണകം മെഴുകുമ്പോൾ നിലം വടിക്കുന്നതിനും പാള ഉപയോഗിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികളെ കുളിപ്പിക്കുന്നതിനും സാധനങ്ങൾ ഉണക്കുന്നതിനും കമുകിന്റെ പാള ഉപയോഗിക്കുന്നു. പാളത്തൊപ്പി ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

കവുങ്ങിന്റെ തടി, താൽക്കാലിക കൊടിമരത്തിനും പന്തലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ പ്ളേറ്റുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.worldagroforestry.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=233[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കകുഴി, കറന്റ് ബുക്സ്

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കവുങ്ങ്&oldid=3949682" എന്ന താളിൽനിന്ന് ശേഖരിച്ചത്