വിഴാൽ

ചെടിയുടെ ഇനം
(വിഴാലരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിൽ മിക്കവാറും പർ‌വ്വത പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ്‌ വിഴാൽ[1]. ഇതിന്‌ വിഴാലരി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Embelia ribes). കുരുവിന്റെ സാമ്യം കൊണ്ടാവാം False Black Pepper എന്നും അറിയപ്പെടുന്നു.

വിഴാൽ
വിഴാൽ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
E. ribes
Binomial name
Embelia ribes
Synonyms
  • Antidesma grossularia Raeusch.
  • Antidesma ribes (Burm.f.) Raeusch.
  • Ardisia tenuiflora Blume
  • Calispermum scandens Lam.
  • Embelia burmanni Retz.
  • Embelia dentata Buch.-Ham. ex Wall. [Invalid]
  • Embelia garciniifolia Wall. ex Ridl.
  • Embelia glandulifera Wight
  • Embelia indica J.F.Gmel.
  • Embelia paniculata Moon
  • Embelia sumatrana Miq.

രസഗുണങ്ങൾ

തിരുത്തുക

പച്ച നിറമുള്ള തണ്ടുകളുള്ളതും വളരെ ഉയരത്തിൽ പടർന്ന് വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ്‌ വിഴാൽ. 4-10 സെന്റീമീറ്റർ വരെ നീളവും 1-5 സെന്റീ മീറ്റർ വരെ വീതിയുമുള്ളതും അറ്റം കൂർത്തതുമായ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. പൂക്കൾ കുലകളായി ശാഖാഗ്രങ്ങളിൽ കാണപ്പെടുന്നു. നാലോ അഞ്ചോ ബാഹ്യ ദളങ്ങളും അഞ്ച് ദളങ്ങൾ, അഞ്ച് കേസരങ്ങളെന്നിവയാണ്‌ പൂക്കൾക്കുള്ളത്. കായ്കൾ വളരെ ചെറുതും ഉരുണ്ട ആകൃയിലുള്ളതുമാണ്‌. [4]

  1. 1.0 1.1 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-11-19. Retrieved 2010-02-07.
  2. pharmatutor.org എന്ന സൈറ്റിൽ നിന്നും. 10-011-2011-ൽ ശേഖരിച്ചത്
  3. envis.frlht.org Archived 2016-03-04 at the Wayback Machine. എന്ന സൈറ്റിൽ നിന്നും. ശേഖരിച്ചത് 10-01-2011
  4. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 458-460

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിഴാൽ&oldid=3906326" എന്ന താളിൽനിന്ന് ശേഖരിച്ചത്