ത്രിഫല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കടുക്ക , നെല്ലിക്ക , താന്നി എന്നിവ ചേർന്നതാണ് ത്രിഫല त्रिफला.[1]
ത്രിഫല എന്നാൽ മൂന്ന് ഫലങ്ങൾ എന്നാണർഥം, കടുക്ക (हरीतकी-Terminalia chebula), നെല്ലിക്ക (आँवला- Phyllanthus emblica), താന്നി (विभितक Terminalia bellerica) എന്നീ മൂന്ന് ഫലങ്ങൾ[2] തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ത്രിഫല. ഈ മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. നേത്രരോഗങ്ങളായ ഗ്ലൂക്കോമ, തിമിരം എന്നുവയുടെ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കും ചെങ്കണ്ണ്, മയോപ്പിയ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു [3].
ആയുർവേദ ഗ്രന്ഥത്തിൽ ഇതിനെ നല്ലൊരു രസായനമായി വിശേഷിപ്പിച്ചിട്ടുണ്ട്. പ്രധാനമായും വിവിധ ദഹന സംബന്ധമായ തകരാറുകൾക്കുള്ള ചികിത്സയ്ക്കായി ത്രിഫല ഉപയോഗിക്കുന്നു . ത്രിഫലയ്ക്ക് ഫ്രീ റാഡിക്കൽ സ്കാവെഞ്ചിംഗ്, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിപൈറിറ്റിക്, വേദനസംഹാരി, ആൻറി ബാക്ടീരിയൽ, ആന്റിമ്യൂട്ടജെനിക്, മുറിവ് ഉണക്കൽ, ആൻറികാരിയോജനിക്, ആൻറിസ്ട്രെസ്, അഡാപ്റ്റോജെനിക്, ഹൈപ്പോഗ്ലൈസെമിക്, ആൻറി-കാൻസർ, കീമോപ്രൊട്ടക്റ്റീവ്, റേഡിയോ പ്രൊട്ടക്റ്റീവ് എന്നീ ഇഫക്റ്റുകൾ ഉണ്ടെന്ന് എത്‌നോമെഡിസിനൽ ക്ലെയിമുകളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. വിശപ്പ് വർദ്ധിപ്പിക്കുന്നതിനും ആമാശയത്തിലെ ഹൈപ്പർ അസിഡിറ്റി കുറയ്ക്കുന്നതിനും ത്രിഫലയ്ക്ക് കഴിയും. [1]
അവലംബം
തിരുത്തുക- ↑ Pawar V, Lahorkar P, Anantha Narayana DB. Development of a RP-HPLC method for analysis of Triphala curna and its applicability to test variations in Triphala curna preparations. Indian J Pharm Sci [serial online] 2009 [cited 2010 Aug 1];71:382-6. Available from: http://www.ijpsonline.com/text.asp?2009/71/4/382/57286
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-28. Retrieved 2014-03-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-10. Retrieved 2014-03-28.