രക്തചന്ദനം
വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ട്[1].
രക്തചന്ദനം Pterocarpus santalinus | |
---|---|
ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിലെ തലക്കോണ വനത്തിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | P. santalinus
|
Binomial name | |
Pterocarpus santalinus |
ആയുർവ്വേദത്തിൽ
തിരുത്തുകത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനം പനിനീരിൽ അരച്ച് പുരട്ടാറുണ്ടു്[1]..
ചെടികൾ തയ്യാറാക്കുന്ന വിധം
തിരുത്തുകചിറകുള്ള രക്തചന്ദനത്തിന്റെ വിത്തുകൾ, കാറ്റിൽ പറന്നാണു് വിത്തുവിതരണം നടത്തുന്നതു്. വിളഞ്ഞുകഴിഞ്ഞ വിത്തുകൾ പൊഴിയുന്നതിനു മുമ്പായി മരത്തിൽ നിന്നും ശേഖരിച്ച് ഉണക്കി സൂക്ഷിക്കാറുണ്ടു്[1].
കൃഷിരീതി
തിരുത്തുകനല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന മലമ്പ്രദേശങ്ങളാണ് രക്തചന്ദനത്തിന്റെ കൃഷിക്ക് വളരെ അനുയോജ്യം. കേരളത്തിലെ തീരപ്രദേശങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങൾ രക്തചന്ദനമരത്തിന്റെ വളർച്ചയ്ക്ക് പറ്റിയതാണ്.
വിളവെടുപ്പ്
തിരുത്തുകരക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും. വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും[1].
മറ്റു കാര്യങ്ങൾ
തിരുത്തുകകോട്ടയം ജില്ലയിലെ കടുത്തുരുത്തി ആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.
ചിത്രശാല
തിരുത്തുക-
തൃശ്ശൂരിൽ
-
രക്തചന്ദനം
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "കർഷകകേരളം". Archived from the original on 2009-01-25. Retrieved 2011-08-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=16&key=10[പ്രവർത്തിക്കാത്ത കണ്ണി]