ബ്രഹ്മി
ഒരു ആയുർവേദ ഔഷധസസ്യമാണ് ബ്രഹ്മി (Bacopa monnieri). നെൽകൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്. ബ്രഹ്മി ഡിമെൻഷ്യസിന്റെ ചികിത്സയിൽ ഫലപ്രദമാണെന്ന് മോഹൻ മിശ്ര തെളിയിച്ചു. ഈ പഠനം ഒരു ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക രജിസ്ട്രിയിൽ (ISRCTN18407424) രജിസ്റ്റർ ചെയ്തിട്ടുണ്ട്.[2][3] ലണ്ടനിലെ ഇന്നൊവേഷൻ ഇൻ മെഡിസിൻ 2018 ആർസിപി വാർഷിക സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പഠനം ഒരു എപോസ്റ്ററായി അവതരിപ്പിച്ചു (ആർസിപി 18-ഇപി -196: ഡിമെൻഷ്യസ് ചികിത്സയിൽ ബ്രാഹ്മി (ബകോപ മോന്നിയേരി ലിൻ) - ഒരു പൈലറ്റ് പഠനം) ഫ്യൂച്ചർ ഹെൽത്ത് കെയർ ജേണലിൽ പ്രസിദ്ധീകരിച്ചു. [4] ആയുർവേദത്തിൽ സരസ്വതി എന്നു പേരുള്ള മൂന്നുചെടികളിൽ ഒന്നാണിത്, മറ്റുരണ്ടെണ്ണം സോമവല്ലിയും കിളിതീനിപ്പഞ്ഞിയും ആണ്.
നീർ ബ്രഹ്മി | |
---|---|
![]() | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. monnieri
|
Binomial name | |
Bacopa monnieri[1] (L.) Wettst.
| |
Synonyms | |
|
രസാദി ഗുണങ്ങൾതിരുത്തുക
രസം :കഷായം, തിക്തം
ഗുണം :ലഘു, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :മധുരം
പ്രഭാവം :മേധ്യം [5]
ഔഷധയോഗ്യ ഭാഗംതിരുത്തുക
സമൂലം[5]
ഔഷധഗുണംതിരുത്തുക
ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു[6]. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്[അവലംബം ആവശ്യമാണ്].
അവലംബംതിരുത്തുക
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=2&key=0
- ↑ Mishra, Mohan; Mishra, Ajay Kumar. "ISRCTN - ISRCTN18407424: Brahmi (Bacopa Monnieri Linn) in the treatment of dementia". doi:10.1186/ISRCTN18407424. Cite journal requires
|journal=
(help) - ↑ Mishra, Mohan; Mishra, Ajay Kumar. "Brahmi (Bacopa Monnieri Linn) in the treatment of dementia". doi:10.1186/ISRCTN18407424. Cite journal requires
|journal=
(help) - ↑ Mishra, Mohan; Mishra, Ajay Kumar; Mishra, Udbhatt (2019). "Brahmi (Bacopa monnieri Linn) in the treatment of dementias – a pilot study". Future Healthcare Journal. 6 (Suppl 1): 69. doi:10.7861/futurehosp.6-1-s69. PMC 6616698. PMID 31363591.
- ↑ 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Medicinal Plants- SK Jain, National Book Trust, India
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Bacopa monnieri എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Bacopa monnieri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |