ഉങ്ങ്

(പുങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.

Pongamia Tree
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. pinnata
Binomial name
Pongamia pinnata
(L.) Pierre
Synonyms

Pongamia glabra Vent.
Millettia pinnata L.
Derris indica (Lam.) Bennet

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട മാറഞ്ചേരി എന്ന സ്ഥലത്ത് വളരുന്ന ഉങ്ങ് മരം.

പേരിനു പിന്നിൽ

തിരുത്തുക

സംസ്കൃതത്തിൽ കരഞ്ജ, നക്തമാല എന്നും, തമിഴിൽ പുങ്കൈമരം/പുങ്കമരം, എന്നും തെലുങ്കിൽ കനുഗച്ചെടി എന്നുമൊക്കെയാണ്‌ പേരുകൾ

ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്. ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുറന്തോടുകൊണ്ട് മൂടിയിരിക്കും. അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം. ഒരു നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും.[അവലംബം ആവശ്യമാണ്] പണ്ട് കാലത്ത് മാനസിക അസ്വാസ്ത്യം കാണിക്കുന്നവരെ ഉങ്ങിൻറെ ചുവട്ടിൽ ഇരുത്തി തലയിൽ ധാര കോരി ചികിത്സിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :തിക്തം, കടു, കഷായം

ഗുണം :ലഘു, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഇല, തൊലി, കുരു, എണ്ണ,വേര് [1]

ഔഷധ ഉപയോഗം

തിരുത്തുക

ഉങ്ങിൻ തൊലിയും കുരുവും പല ഔഷധങ്ങളിലും ചേർക്കുന്നു.കുടലിലും ആമാശയത്തിലും ഉണ്ടാകുന്ന വൃണങ്ങൾക്ക് ഉങ്ങിന്റെ ഇലയും തൊലിയും ഒരു മരുന്നാണ്. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.അർശസ്സ്,മലബന്ധം,വ്രണങ്ങൾ എന്നിവയ്ക്ക് ഉങ്ങിന്റെ തളിരില മരുന്നാണ്.

ചിത്രശാല

തിരുത്തുക
  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5

കുറിപ്പുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉങ്ങ്&oldid=3746047" എന്ന താളിൽനിന്ന് ശേഖരിച്ചത്