നറുവരി
ബൊറാജിനേസീ (Boraginaceae) സസ്യകുടുംബത്തിലെ ഔഷധിയാണ് നറുവരി. കോർഡിയ ഡൈക്കോട്ടൊമ (Cordia dichotoma) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. സംസ്കൃതത്തിൽ ശ്ളേഷ്മാതകഃ, ബഹുവാഹകഃ, ഉദ്ദാലഃ, ശേലുഃ എന്നീ പേരുകളിൽ അറിയപ്പെടുന്ന നറുവരിയുടെ കായ്കൾക്കും മരത്തൊലിക്കും വിഭിന്ന ഔഷധഗുണങ്ങളുണ്ട്. അതിനാലാണ് ബഹുഗുണങ്ങൾ ഉള്ളത് എന്ന അർഥത്തിൽ സംസ്കൃതത്തിൽ ബഹുവാഹകഃ എന്ന് ഈ വൃക്ഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.
നറുവരി | |
---|---|
നറുവരി. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | C. dichotoma
|
Binomial name | |
Cordia dichotoma | |
Synonyms | |
|
ഗുജറാത്തിൽ ധാരാളമായി കണ്ടുവരുന്ന നറുവരിവൃക്ഷം പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും വളരുന്നുണ്ട്.
രൂപവിവരണം
തിരുത്തുക13 മീറ്ററോളം ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്. പുറംതൊലിക്ക് ചാരനിറമാണ്. ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലകൾ ആകൃതിയിൽ വൈവിധ്യം പുലർത്തുന്നതും തുകൽപോലെ കട്ടികൂടിയതുമാണ്. ഇലകളുടെ ആധാരഭാഗം ഉരുണ്ടതോ ഹൃദയാകാരത്തിലുള്ളതോ ആയിരിക്കും. ശരാശരി 7-18 സെന്റിമീറ്റർ നീളവും 5-13 സെന്റിമീറ്റർ വരെ വീതിയുമുള്ള ഇലകളാണ്. നറുവരി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പുഷ്പിക്കുന്നു. ശാഖാഗ്രങ്ങളിലും ശാഖകളുടെയും ഇലകളുടെയും കക്ഷ്യകളിലും കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് ഇളം മഞ്ഞനിറമാണ്. ബാഹ്യദളപുടത്തിന് കപ്പിന്റെ ആകൃതിയാണുള്ളത്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. ദളങ്ങൾ പിന്നിലേക്കു വളഞ്ഞിരിക്കുന്നു. അഞ്ച് കേസരങ്ങളുണ്ട്. കടും പച്ചനിറമുള്ള കായ് 1.5-2.2 സെന്റിമീറ്ററോളം നീളവും അത്രതന്നെ വീതിയും മിനുസവുമുള്ള ഡ്രൂപ്പാണ്. ബാഹ്യദളങ്ങൾ കൊഴിഞ്ഞുപോകുന്നില്ല. ഇവ കായയ്ക്കു പുറത്ത് ചിരസ്ഥായിയായി കാണപ്പെടുന്നു. കായയ്ക്കകത്ത് വഴുവഴുപ്പുള്ള കുഴമ്പ് (mucilagenous pulp) നിറഞ്ഞിരിക്കുന്നു. ജൂലൈ-ആഗസ്റ്റ് മാസത്തോടെ കായ്കൾ വിളഞ്ഞു തുടങ്ങുന്നു. സെപ്തംബർ - ഒക്ടോബർ അവസാനം വരെ നറുവരി വൃക്ഷത്തിൽ കായ്കളുണ്ടായിരിക്കും.
ഔഷധോപയോഗം
തിരുത്തുകആയുർവേദവിധിപ്രകാരം കായ്, മരത്തൊലി, ഇല എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. വാതപിത്ത രോഗങ്ങൾ ശമിപ്പിക്കുകയും കഫം വർധിപ്പിക്കുകയും ചെയ്യുന്ന കായ്കൾ ശ്വാസകോശരോഗങ്ങൾ ശമിപ്പിക്കുകയും ശ്വാസകോശത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. കായ് മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ്. മരത്തൊലി വിഷഹരവും കുഷ്ഠം, ചർമരോഗങ്ങൾ, അതിസാരം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നതുമാണ്. ഇല അരച്ച് പുഴുക്കടിയുള്ള ഭാഗത്ത് ലേപനം ചെയ്താൽ ശമനം കിട്ടും. ഇല ചതച്ച് പല്ലുതേച്ചാൽ പല്ലുവേദനയ്ക്കു ശമനമുണ്ടാകും.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :മധുരം
ഗുണം :സ്നിഗ്ദം, പിച്ഛിലം, ഗുരു
വീര്യം :ശീതം
വിപാകം :മധുരം [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഫലം, തൊലി, ഇല [1]
ചിത്രശാല
തിരുത്തുക-
'നറുവരി' അച്ചാർ
-
'നറുവരി' മരത്തടി
-
'നറുവരി' പൂക്കൾ
-
'നറുവരി' പൂക്കൾ
-
'നറുവരി' പൂക്കൾ
-
'നറുവരി ഇലകൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നറുവരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |