കൊഴിഞ്ഞിൽ
ചെടിയുടെ ഇനം
ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് കൊഴിഞ്ഞിൽ ഇവ സാവധാനം വളരുന്ന സ്വഭാവമുള്ളവയാണ്. ഈ ചെടി ഹവായി ദ്വീപ് വാസികൾ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നു. ഔഷധ ഗുണങ്ങൾ കൂടാതെ ഈ ചെടിയുടെ ഇലകളിലും കായ്കളിലും റ്റെഫ്രോസിൻ എന്ന ആൽക്കല്ലോയിഡ് മത്സ്യങ്ങളുടെ പേശികളെ തളർത്തുന്നു, എന്നാൽ സസ്തനികൾക്കും ഉഭയജീവികൾക്കും ഇവ ബാധകമല്ല. തെങ്ങ് പോലെയുള്ള വിളകളുടെ ഇടയിൽ വളത്തിന്റെ ആവശ്യത്തിനായി ഇവ വെച്ചുപിടിപ്പിക്കാറുണ്ട്.
കൊഴിഞ്ഞിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. purpurea
|
Binomial name | |
Tephrosia purpurea |
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, കഷായം
ഗുണം :ലഘു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഇല, വിത്ത്, സമൂലം [1]