ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'ഷുഗർ' എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വീശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. അതിനാൽ ഈ രോഗം പകരുന്നതല്ലാത്ത (NCD:Non communicable diseases) ജീവിതരീതി രോഗങ്ങളിൽ(Life Style Diseases) പെടുന്നു. ലോകത്ത് 200 ദശലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

പ്രമേഹം
സ്പെഷ്യാലിറ്റിDiabetology Edit this on Wikidata
പ്രമേഹത്തിനെ സൂചിപ്പിക്കാൻ ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ പുറത്തിറക്കിയ നീല വൃത്തചിഹ്നം[2]

തരം തിരിക്കൽതിരുത്തുക

 
പ്രധാന രോഗലക്ഷണങ്ങൾ

in

പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. മൂന്നാമത്തേ ഇനം തന്നെ മാറുന്ന ഒരു അവസ്ഥയാണ്.

തരം 1തിരുത്തുക

മുൻപ് ഈ അവസ്ഥക്ക് ഇൻസുലിനധിഷ്ടിതമല്ലാത്ത പ്രമേഹം (നോൺ ഇൻസുലിൻ ഡിപെൻഡൻറ്) എന്നാണ് അറിയപ്പെട്ടിരുന്നത്, മറ്റൊരു പേരു: ശൈശവ പ്രമേഹം, ഇൻസുലിൻ തീരെ കുറയുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾ നശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം സാധാരണയായി ഒരു ഘടകമല്ല.

തരം 2തിരുത്തുക

 
ഗ്ലൂക്കോസ് ദഹിപ്പിക്കുന്നതിൽ ഇൻസുലിന്റെ പങ്ക്

ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണ് തരം 2 (Type II Diabetes). ഇൻസുലിൻ എന്ന ആന്ത:ഗ്രന്ഥിസ്രാവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോൾ ഇത്തരം പ്രമേഹം വരാം.

മറ്റു പ്രമേഹാവസ്ഥകൾതിരുത്തുക

ഗർഭകാലപ്രമേഹംതിരുത്തുക

ഗർഭാവസ്ഥയിൽ ചില സ്ത്രീകൾക്ക് പിടിപെടുന്ന പ്രമേഹം (ജി.ഡി.എം.) (ജെസ്റ്റേഷണൽ ഡയബറ്റിസ് മെല്ലിറ്റസ്)

ഗർഭിണിയാകുന്നതോടെ മിക്കവാറും സ്ത്രീകൾക്ക് ഇൻസുലിൻ പ്രതിരോധം കൂടുന്നു. 2 മുതൽ 4 ശതമാനം വരെ ഗർഭിണികളിൽ ഇത് ഒരു താൽക്കാലികപ്രമേഹാവസ്ഥയായി പരിണമിക്കാം. ഇത് പ്രസവത്തോട് കൂടി അപ്രത്യക്ഷമാകാറുണ്ട്. [3] ഗർഭാവസ്ഥാപ്രമേഹം ബാധിക്കുന്ന സ്ത്രീകൾക്ക് പിൽക്കാലത്ത് മേൽപ്പറഞ്ഞ തരം 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലുണ്ട്.

ഉപോത്ഭവപ്രമേഹം (Secondary diabetes)തിരുത്തുക

ആഗ്നേയഗ്രന്ഥിയുടെ വീക്കം, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ( ഉദാ: ഡ്യെയുറെറ്റിക്സ് (diuretics), സ്റ്റിറോയ്ഡുകൾ (Steroids)തുടങ്ങിയവ)എന്നിവ മൂലം പ്രമേഹാവസ്ഥ ഉണ്ടാകാം. ഇത്തരം പ്രമേഹത്തെ ഉപോത്ഭവപ്രമേഹം (സെക്കൻഡറി ഡയബെറ്റിസ്) എന്നറിയപ്പെടുന്നു.

IGT -Impaired Glucose Tolerance (Pre-Diabetes)തിരുത്തുക

ചില ആളുകളിൽ തുടക്കത്തിൽ രക്തത്തിലെ പഞ്ചസാരാ സാധാരണ അളവിൽ നിന്നും കൂടി പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നിൽക്കും. ഈ അവസ്ഥയെ Pre-Diabetes or IGT എന്ന് വിളിക്കുന്നു..ഇത്തരം ആളുകൾ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാൽ സാധാരണ നിലയിലേക്ക് തിരിച്ചു പോകാൻ സുഖമാമാണ്.

രോഗകാരണങ്ങൾതിരുത്തുക

വിവിധ കാരണങ്ങൾ മൂലം പ്രമേഹം പിടിപെടുന്നു. പലപ്പോഴും ഒന്നിലധികം കാരണങ്ങളും ഉണ്ടാകുക പതിവാണ്.

 • 1. പാരമ്പര്യഘടകങ്ങൾ - പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
 • 2. സ്വയം-പ്രതിരോധജന്യം- ചില അവസരങ്ങളിൽ ശരീരത്തിന്റെ കോശങ്ങളെതന്നെ ശരീരം ശത്രുവെന്ന് ധരിച്ച് നശിപ്പിക്കാറുണ്ട്. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം ഇത്തരത്തിൽ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് പ്രമേഹത്തിൽ കലാശിക്കും.
 • 3. പൊണ്ണത്തടി
 • 4. രക്തക്കുഴലുകളുടെ പ്രശ്നങ്ങൾ
 • 5. മാനസിക പിരിമുറുക്കം, ക്ഷീണങ്ങൾ
 • 6. വൈറസ് ബാധ
 • 7 അപകടങ്ങൾ

രോഗം ഉണ്ടാകുന്ന വഴിതിരുത്തുക

(pathogenesis)

 
നായയുടെ ഐലെറ്റ്സ് ഒഫ് ലാങർഹാൻസ് കോശങ്ങൾ, 250 x വലിപ്പത്തിൽ

മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് പഞ്ചസാര (ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാൻ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാൽ‍ രക്തത്തിൽ പല സമയത്ത് പല അളവിൽ ഗ്ലൂക്കോസ് കാണപ്പെടും. ഭക്ഷണത്തിൽ നിന്ന് രക്തത്തിലേയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കാതെ ശരീരം നോക്കുന്നു. ഇത് ആരോഗ്യമുള്ളവരിൽ കൃത്യമായി പരിപാലിക്കപ്പേടുന്നു

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ കുറച്ച് ഭാഗം നമ്മുടെ കോശങ്ങൾ ഉപയോഗിച്ചു തീർക്കുന്നു. ഇത് പലരിലും പല അളവിലാണ് സംഭവിക്കുന്നത്. കൂടുതൽ ജോലി ചെയ്യുന്നവരിൽ കൂടിയ അളവിലും അല്ലാത്തവരിൽ കുറഞ്ഞ അളവിലും; അതേ സമയത്തുതന്നെ അന്തർ ഗ്രന്ഥിയായ പാൻ‍ക്രിയാസിലെ ചില ഭാഗങ്ങളിലുള്ള(ഐലെറ്റ്സ് ഓഫ് ലാങർഹാൻസ്) ചിലകോശങ്ങൾ (ബിറ്റാ കോശങ്ങൾ)ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന സ്രവം ഉപയോഗിച്ച് ഗൂക്കോസിനെ ഗ്ലൈക്കൊജെൻ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നു, ഈ ഗ്ലൈക്കൊജെനെ തിരിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിനായി ഐലെറ്റ്സ് ഒഫ് ലാങ്ങർഹാൻസിലെ തന്നെ ആൽഫാ കോശങ്ങൾ പുറപ്പെടുവിക്കുന്ന ഗ്ലൂക്കഗോൺ എന്ന സ്രവം ആവശ്യമാണ്. എന്നാൽ ഇത് സംഭവിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോഴാണ് ചെയ്യപ്പെടുന്നത്. കോശങ്ങൾക്ക് ഗ്ലൂക്കോസ് ഉപയോഗിക്കണമെങ്കിൽ ഇൻസുലിന്റെ സഹായവും ആവശ്യമാണ്.

സാധാരണഗതിയിൽ ഒരു മനുഷ്യന് 8 മണിക്കൂരെങ്കിലും ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ മേൽ പറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ നിമിത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 80-100 മി.ഗ്രാം/മി. ലി. രക്തത്തിൽ എന്ന അളവിൽ വരുന്നു. ഇത് രോഗമില്ലാത്ത അവസ്ഥയിലാണ്. എന്നാൽ 100 ഓ 126 നുള്ളിലോ ഉണ്ടെങ്കിൽ പ്രീ-ഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുന്നുള്ള അവസ്ഥ വരാം, 120 നു മുകളിലാണ് അളവ് എങ്കിൽ പ്രമേഹം ബാധിച്ചു എന്നു പറയാം.

ചോറ്, കിഴങ്ങുവർഗ്ഗങ്ങൾ‍ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഥവാ പോളിസാക്കറൈഡ്സ് വയറ്റിലെത്തിയശേഷം കുറച്ചു സമയം കൊണ്ടു തന്നെ അവയുടെ ലക്ഷ്യ തന്മാത്രയായ മോണോസാക്കറൈഡ് (ഗ്ലൂക്കോസ്) ആയി മാറ്റപ്പെടുന്നു. എന്നാൽ സെല്ലുലോസ് പോലുള്ള ചില പോളിസാക്കറൈഡ്സ് ഇങ്ങനെ മാറ്റപ്പെടുന്നില്ല. ഇത് സസ്യഭുക്കുകളായ മൃഗങ്ങളിൽ മാത്രമേ ഗ്ലൂക്കോസ് ആക്കപ്പെടുകയുള്ളൂ. ചില പഴങ്ങളിലുള്ളത് ഫ്രക്ടോസ് എന്ന തരം മധുരമാണ്. ഇത് കോശങ്ങൾക്ക് ഊർജ്ജമായി ഉപയോഗിക്കാമെങ്കിലും ഇൻസുലിൻ കൊണ്ട് ഗ്ലുക്കഗോൺ ആക്കി മാറ്റാൻ പറ്റാത്തതായതിനാൽ മേൽ പറഞ്ഞ് പ്രക്രിയയെ ബാധിക്കുന്നതല്ല; എന്നിരുന്നാലും രക്ത പരിശോധനയിൽ അമിതമായ അളവ് രേഖപ്പെടുത്താൻ ഇത് പര്യാപ്തമാണ്.

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾതിരുത്തുക

ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers)
കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
കിഡ്നി തകരാർ ഉണ്ടാകുന്നത് മൂലം ഡയാലിസിസ് ആവശ്യമായി വരുന്നു. (would require dialysis in later stage)
പുരുഷന്മാരിൽ ലിംഗത്തിന് ഉദ്ധാരണക്കുറവും ചിലപ്പോൾ അഗ്രചർമത്തിൽ അണുബാധയും സ്ത്രീകളിൽ യോനിവരൾച്ചയും അതുമൂലം ബന്ധപ്പെടുമ്പോൾ വേദനയും രതിമൂർച്ഛക്കുറവും ബുദ്ധിമുട്ടും ഉണ്ടാകുന്നു.
ഉണങ്ങാതെ പഴുക്കുന്ന മുറിവുകൾ
സ്പർശന ശേഷി നഷ്ട്ടമാകുന്നു
കായികശേഷി നഷ്ട്ടപ്പെടുന്നു. അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നു. [4]

മുൻ‌കരുതൽതിരുത്തുക

മുൻ‌കരുതൽ എന്ന നിലയ്ക്ക് കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്‌. ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ്‌ പരിശോധന നടത്തേണ്ടത്.

ചികിത്സതിരുത്തുക

പ്രമേഹം അയുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് .ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗി അവന്റെ ജീവിതാന്ത്യം വരെ മരുന്നുകൾ തുടരേണ്ടതായി വന്നേക്കാം. അങ്ങനെ (Quality of life) മെച്ചപ്പെടുത്താം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണനിലയ്ക്ക് ("യൂഗ്ലൈസീമിയ") ഏറ്റവും അടുത്ത് നിലനിർത്തുകയും പഞ്ചസാര കുറഞ്ഞുപോകാതെ (ഹൈപോഗ്ലൈസീമിയ) നോക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകൾ (ടൈപ്പ് 1 പ്രമേഹത്തിന്റെ കാര്യത്തിൽ ഇൻസുലിനും, ടൈപ്പ് രണ്ടിന്റെ കാര്യത്തിൽ ഉള്ളിൽ കഴിക്കാവുന്ന ഗുളികകളും ആവശ്യമെങ്കിൽ ഇൻസുലിനും ആണ് മരുന്നുകൾ) എന്നിവ ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാവുന്നതാണ്.

രോഗികളെ വിവരങ്ങൾ മനസ്സിലാക്കിക്കുക, ചികിത്സയിൽ പങ്കാളികളാക്കുക എന്നീ കാര്യങ്ങൾ അത്യാവശ്യമാണ്. പഞ്ചസാരയുടെ നില നന്നായി നിയന്ത്രിക്കപ്പെടുന്നവരിൽ രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ വളരെക്കുറവായാണ് കാണപ്പെടുന്നത്. [5][6] HbA1C-യുടെ നില 6.5% ആക്കി നിർത്തുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. പക്ഷേ ഈ നിരക്കിൽ കുറവാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. [7] പുകവലി, കൊളസ്റ്ററോൾ വർദ്ധന, പൊണ്ണത്തടി, രക്താതിമർദ്ദം, കൃത്യമായ വ്യായാമം ഇല്ലാതെയിരിക്കുക എന്നീ പ്രശ്നങ്ങൾ ഒഴിവാക്കുന്നതും രോഗത്തിന്റെ സങ്കീർണ്ണാവസ്ഥകൾ ഒഴിവാക്കാൻ സഹായകമാണ്.[7]

ജീവിതശൈലിതിരുത്തുക

രോഗിയെ ബോധവൽക്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, ചെയ്യാവുന്ന വ്യാ‌യാമക്രമം നിർദ്ദേശിക്കുക എന്നിവ കൊണ്ട് ഹ്രസ്വകാലത്തേയ്ക്കും ദീർഘകാലത്തേയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സാധിക്കും. പ്രമേഹരോഗികൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. ജീവിതശൈലീ വ്യത്യാസങ്ങൾ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനായും നടപ്പിലാക്കേണ്ടതുണ്ട്. [8]

മറ്റു അനുബന്ധ രോഗങ്ങൾതിരുത്തുക

പ്രമേഹ രോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേധന ഒരു തുടര്ക്കഥ യാണ് എന്നാൽ കഴിവതും ആരംഭത്തിൽ തന്നെ ഒരു പ്രമേഹ രോഗ വിദഗ്ദ്ധനെയൊ അസ്ഥിരോഗ വിധഗ്ദനെയൊ കണ്ടു വേണ്ട വിധം മുൻകരുതൽ എടുത്തൽ ഇത് പരിഹരിക്കാം. കണ്ണിനെയും വൃകയെയും സംബന്ധിച്ച രോഗങ്ങൾ പ്രമേഹം മൂലം വരാം. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ്, സ്ത്രീകളിൽ യോനീവരൾച്ച എന്നിവ അനുഭവപ്പെടുന്നു. എന്നാൽ ശാസ്ത്രീയ ചികിത്സ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാം.

മരുന്നുകൾതിരുത്തുക

കഴിക്കാവുന്ന മരുന്നുകൾ

മെറ്റ്‌ഫോമിൻ ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന പ്രധാന മരുന്നാണ്. ഇത് മരണനിരക്ക് കുറയ്ക്കുന്നു എന്നതിന് നല്ല തെളിവുകൾ ഉണ്ട്. [9] ആസ്പിരിൻ എന്ന മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നത് ഗുണമുണ്ടാക്കുന്നതായി കാണപ്പെട്ടിട്ടില്ല. [10]

ഇൻസുലിൽ

ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ കുത്തിവയ്പ്പു‌പയോഗിച്ചാണ് ചികിത്സിക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിലും ഇൻസുലിൻ ഉപയോഗിക്കാവുന്നതാണ്. ദീർഘനേരം പ്രവർ‌ത്തിക്കുന്ന ഇൻസുലിനാണ് ഇത്തരം രോഗികൾക്ക് ആദ്യം നൽകുന്നത്. ഇവർക്ക് കഴിക്കാവുന്ന മരുന്നുകൾ തുടർന്നും നൽകുകയും ചെയ്യും.കാലത്തിനൊപ്പം ഇൻസുലിൻ ഡോസുകൾ ക്രമീകരിക്കേണ്ടി വരാറുണ്ട്.[11]

ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങൾതിരുത്തുക

 1. . ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന വിധം, സ്ഥാനം, സമയം, ഡോസ് തുടങ്ങിയവയിലെ അപാകതയും വിമുഖതയും
 2. . ഗ്ലൂക്കോമീറ്റർ അത്യന്താപേക്ഷിതമാണെങ്കിലും അതു വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നുമില്ല
 3. . പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങൾ കുറച്ചു ദിവസങ്ങൾ മാത്രം ഉപയോഗിച്ച് നിർത്തുന്നു
 4. . വ്യായാമം- എത്രത്തോളം, എപ്പോൾ, എങ്ങനെ എന്നത് മനസ്സിലാക്കാതെ തെറ്റായി പ്രവർത്തിക്കുന്നു.
 5. . രക്തത്തിലെ പഞ്ചസാര അധീകരിച്ച ശേഷം വൈകി മാത്രം ഇൻസുലിൻ ഇഞ്ചക്ഷൻ ആരംഭിക്കുന്നു.
 6. . ഭക്ഷണനിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാതിരിക്കുക..

ലോക പ്രമേഹദിനംതിരുത്തുക

എല്ലാ വർഷവും നവംബർ 14-ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു. [12]

അവലംബംതിരുത്തുക

 1. "Diabetes Blue Circle Symbol". International Diabetes Federation. 17 March 2006.
 2. http://www.diabetesbluecircle.org/
 3. http://www.who.int/topics/diabetes_mellitus/en/
 4. http://boolokam.com/archives/78588
 5. Nathan DM, Cleary PA, Backlund JY, Genuth SM, Lachin JM, Orchard TJ, Raskin P, Zinman B; Diabetes Control and Complications Trial/Epidemiology of Diabetes Interventions and Complications (DCCT/EDIC) Study Research Group (2005). "Intensive diabetes treatment and cardiovascular disease in patients with type 1 diabetes". The New England Journal of Medicine. 353 (25): 2643–53. doi:10.1056/NEJMoa052187. PMC 2637991. PMID 16371630. Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
 6. <Please add first missing authors to populate metadata.> (1995). "The effect of intensive diabetes therapy on the development and progression of neuropathy. The Diabetes Control and Complications Trial Research Group". Annals of Internal Medicine. 122 (8): 561–8. doi:10.1059/0003-4819-122-8-199504150-00001. PMID 7887548. Unknown parameter |month= ignored (help)
 7. 7.0 7.1 National Institute for Health and Clinical Excellence. Clinical guideline 66: Type 2 diabetes. London, 2008.
 8. Adler AI, Stratton IM, Neil HA, Yudkin JS, Matthews DR, Cull CA, Wright AD, Turner RC, Holman RR (2000). "Association of systolic blood pressure with macrovascular and microvascular complications of type 2 diabetes (UKPDS 36): prospective observational study". BMJ. 321 (7258): 412–9. doi:10.1136/bmj.321.7258.412. PMC 27455. PMID 10938049. Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
 9. Ripsin CM, Kang, H, Urban, RJ (2009). "Management of blood glucose in type 2 diabetes mellitus" (PDF). American family physician. 79 (1): 29–36. PMID 19145963.CS1 maint: multiple names: authors list (link)
 10. Pignone M, Alberts MJ, Colwell JA, Cushman M, Inzucchi SE, Mukherjee D, Rosenson RS, Williams CD, Wilson PW, Kirkman MS; American Diabetes Association; American Heart Association; American College of Cardiology Foundation (2010). "Aspirin for primary prevention of cardiovascular events in people with diabetes: a position statement of the American Diabetes Association, a scientific statement of the American Heart Association, and an expert consensus document of the American College of Cardiology Foundation". Diabetes Care. 33 (6): 1395–402. doi:10.2337/dc10-0555. PMC 2875463. PMID 20508233. Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
 11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFP09%2F എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 12. http://www.worlddiabetesday.org/

കുറിപ്പുകൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

പ്രമേഹം.കോം Archived 2007-08-14 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പ്രമേഹം&oldid=3693975" എന്ന താളിൽനിന്ന് ശേഖരിച്ചത്