പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ്‌ ഉഴുന്ന്. ഇതിന്റെ സംസ്കൃതനാമം മാഷം എന്നാണ്‌. തമിഴിൽ ഉഴുന്ന്, കന്നടയിൽ ഉർദ്ദ്, ഹിന്ദിയിൽ ഉറദ്, ഗുജറാത്തിയിൽ അറാദ്, ബംഗാളിയിൽ മഷ്‌കലെ എന്നും ദേശ ഭാഷാവ്യത്യാസമനുസരിച്ച് പല പേരുകളിൽ ഉഴുന്ന് അറിയപ്പെടുന്നു[1] ദക്ഷിണേന്ത്യയിൽ പ്രഭാതഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ തുടങ്ങിയവയുടെ മുഖ്യ ചേരുവയാണ്‌ ഉഴുന്ന്. ഉത്തരേന്ത്യയിൽ ദാൽ മഖനി എന്ന പ്രസിദ്ധമായ പരിപ്പുകറിയിലെ മുഖ്യചേരുവയുമാണിത്.

ഉഴുന്നു പരിപ്പ്
Uzhunnu-001.jpg
ഉഴുന്നു പരിപ്പ് തൊലി കളഞ്ഞത്‌
Scientific classification
Kingdom:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
V. mungo
Binomial name
Vigna mungo
(L.) Hepper
തൊലി കളയാത്ത ഉഴുന്നുപരിപ്പ്

ഔഷധമൂല്യംതിരുത്തുക

വാതകോപത്തെ ശമിപ്പിക്കുന്നതു കൂടാതെ, ശരീരത്തെ തണുപ്പിക്കുകയും തടിപ്പിക്കുകയും ചെയ്യുന്നു. ധാതുബലം, ശുക്ലവർദ്ധന എന്നിവയെ സഹായിക്കുകയും ചെയ്യുന്നു.[അവലംബം ആവശ്യമാണ്] ആയുർവേദപ്രകാരം പിത്തം, രക്തദോഷം, ക്ഷയം, ജ്വരം, ചുമ എന്നീ അസുഖങ്ങളെ തടയുന്നു. പക്ഷേ, ഉഴുന്ന് കഫത്തെ വർദ്ധിപ്പിക്കുന്നു.[1] ഉഴുന്ന് വാജീകരണ ചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന വസ്തുവാണ്‌.[1]

100ഗ്രാം ഉഴുന്നിൽ‍ അടങ്ങിയിരിക്കുന്ന ശരാശരി പോഷകമൂല്യം[1]
പോഷകം അളവ്
മാംസ്യം (Protein) 24 മില്ലി.ഗ്രാം
വിറ്റാമിൻ എ. 64 ഐ.യു.
കാത്സ്യം 154 മില്ലി. ഗ്രാം
ഇരുമ്പ് 9.1 മില്ലി.ഗ്രാം.
തയാമിൻ 0.45 മില്ലി.ഗ്രാം.
റിബോഫ്ലോറിൻ 0.25 മില്ലി.ഗ്രാം
നിയോസിൻ 2 മില്ലി.ഗ്രാം
ഊർജ്ജം (Energy) 350 കി. കലോറി

വാജീകരണംതിരുത്തുക

ലൈംഗികശേഷി കുറഞ്ഞവർക്കും നശിച്ചവർക്കും ദിവസവും ഉഴുന്ന് പാലിൽപുഴുങ്ങി, ഉണക്കിപ്പൊടിച്ച് ഓരോ കരണ്ടി പശുവിൻ പാലിൽ ചേർത്തുകാച്ചി അത്താഴത്തിനുശേഷം സേവിക്കുകയാണെങ്കിൽ ലൈംഗികശേഷി വർദ്ധിപ്പിക്കും.[അവലംബം ആവശ്യമാണ്] ശുക്ലവർദ്ധനവിനായി ഉഴുന്ന്‌, ശർക്കര, തേങ്ങാപ്പാലിൽ ചേർത്ത് പായസം ഉണ്ടാക്കിക്കഴിച്ചാൽ മതിയാകും. കൂടാതെ പച്ചനെല്ലിക്കയുടെ നീര്‌, അതിനാനുപാതികമായി ഉഴുന്ന് പൊടിച്ചതും, ബദാംപരിപ്പും ശർക്കരയും തേനും ചേർത്ത് രാത്രിയിലെ ആഹാരത്തിനുശേഷം കഴിക്കുകയാണെങ്കിൽ ധാതുബലം വർദ്ധിക്കുന്നതാണ്‌.[1]

ഔഷധങ്ങൾതിരുത്തുക

ഉഴുന്ന്, ദേവദാരം, കുറുന്തോട്ടിവേര്‌ എന്നിവ മാഷാർവാദികഷായം എന്ന ഔഷധത്തിലെ പ്രധാന ചേരുവകളാണ്‌. ഈ കഷായം ഹൃദ്രോഗത്തിന്‌ മരുന്നായി ഉപയോഗിക്കുന്നു. ഉഴുന്ന്, ചെറുപയർ എന്നിവ വച്ച് ഊറ്റിയെടുത്തതിൽ കുറുന്തോട്ടിവേര്‌ കഷായവും ചേർത്ത് എണ്ണകാച്ചിയരച്ച് തേച്ചാൽ മിക്കവാറുമുള്ള എല്ലാ വേദനകൾക്കും ഔഷധമായി ഉപയോഗിക്കുന്നു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം" എന്ന പുസ്തകത്തിൽ നിന്നും, ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ, താൾ 109-110

കുറിപ്പുകൾതിരുത്തുക

മണ്ണിലെ നൈട്രജന്റെ അളവ്‌ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനാൽ ഇത് ഇടവിളയായി കൃഷി ചെയ്തുവരുന്നു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉഴുന്ന്&oldid=3672433" എന്ന താളിൽനിന്ന് ശേഖരിച്ചത്