നാരകകുടുംബത്തിലെ ഒരു വൃക്ഷമാണ് കൂവളം (Aegle marmelos). കായയിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു.[1] കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും[2] ശിവക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷം ആണ്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ 'ശിവദ്രുമം' എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെre ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.[അവലംബം ആവശ്യമാണ്] കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.[അവലംബം ആവശ്യമാണ്]

കൂവളം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Aegle
Species:
A. marmelos
Binomial name
Aegle marmelos
(L.) Corr. Serr.
Synonyms
 • Aegle marmelos var. mahurensis Zate
 • Belou marmelos (L.) Lyons
 • Bilacus marmelos (L.) Kuntze
 • Crateva marmelos L.
 • Crateva religiosa Ainslie [Illegitimate]
 • Feronia pellucida Roth
കൂവളത്തിന്റെ തൈച്ചെടി
ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു കൂവളം

കൂവളത്തിൽ അജിലിനെന്നാ രാസഘടകം ധാരാളം അടങ്ങിയിട്ടുണ്ട്.[3][4] മനുഷ്യരുടെ കരളിനെ ഏറ്റവും ഹാനികരമായ രാസഘടകങ്ങളിൽ ഒന്നാണ് കൂവളത്തിൽ അടങ്ങിയിരിക്കുന്ന അജിലിൻ.ഇത്തരം സംയുക്തങ്ങൾ ഡയറ്ററി സപ്ലിമെന്റ് ആയി കഴിക്കുന്നത് യുഎസ് പോലുള്ള രാജ്യങ്ങളിൽ നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.[5][5]

ഇതിന്റെ വേരിൽ നിന്നും തൈകൾ മുളച്ചു വരാറുണ്ട്. സംസ്കൃതത്തിൽ ഇതിനെ വില്വം എന്ന് വിളിക്കുന്നു.[അവലംബം ആവശ്യമാണ്]

പ്രമാണം:Bael (Aegle marmelos) fruit at Narendrapur W IMG 4099.jpg
കൂവളങ്ങ
 
കൂവളങ്ങ ഛേദം

10-12 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം. ഇലപൊഴിക്കുന്ന അതിന്റെ ഏകാന്തരപത്രത്തിനു മൂന്നു പാളികളാണുള്ളത്. രണ്ടെണ്ണം സമ്മുഖമായും ഒരെണ്ണം അഗ്രഭാഗത്തും. ഇലകൾ അണ്ഡാകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു. 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. ഫലം- ബെറി ഇനം, 5-15 സെ.മീ വ്യാസമുള്ള ഇവക്ക് പന്തിന്റെ ആകൃതിയാണ്‌, അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവയ്ക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും.[6] ഇത് പക്ഷികളേയും അണ്ണാനേയും ആകർഷിക്കുന്നു. വിത്തു മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും ചെടി വളർത്താം [7]

രാസഘടകങ്ങൾ

തിരുത്തുക

ഫലമജ്ജയിൽ മാർമെസിൻ (marmesin), ഇമ്പറട്ടോറിൻ (imperatorin), ഐസോ ഇമ്പറട്ടോറിൻ (iso-imperatorin), മാർമെലൈഡ് (Marnelide) മാർമെലിൻ, പെക്റ്റിൻ, അമരിൻ എന്നുവയും ഇലയിൽ എജിലിൻ, എജിലാനിൻ എന്നീ ആൽകലോയ്ഡുകളും കാണുന്നു.

ആയുർ‌വേദത്തിൽ

തിരുത്തുക

പ്രമേഹത്തിനും കൂവളം ഔഷധമാണ്.[അവലംബം ആവശ്യമാണ്] ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു.[അവലംബം ആവശ്യമാണ്] ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയും

അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.[അവലംബം ആവശ്യമാണ്] പ്രമേഹം ബാധിച്ച എലികളിൽ കൂവള ഇലയുടെ നീര് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.[8] അർബുദ ചികിത്സയിൽ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥാപിക്കുന്നു[9]. എക്സ് റേ പോലെയുള്ള വൈദ്യുതകാന്ത തരംഗങ്ങൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾ തടയുവാൻ കൂവളത്തിൽ നിന്ന് അരിഷ്ട വിധി പ്രകാരം വേർതിരിച്ച സത്തിന് കഴിവുണ്ട്.[10]. ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ [11]കൂവള സത്ത് ആത്മയിൽ ഉപയോഗിക്കുന്നു.

 
കൂവളപ്പൂവ്

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വേര്, ഇല, കായ്[12]

രസാദി ഗുണങ്ങൾ

തിരുത്തുക
 • രസം :കഷായം, തിക്തം
 • ഗുണം :ലഘു, രൂക്ഷം
 • വീര്യം :ഉഷ്ണം
 • വിപാകം :കടു

[12]

ഔഷധ യോഗങ്ങൾ

തിരുത്തുക
 
തൈകൾ

വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുർവേദ മരുന്നുകൾ കുവളം ചേർന്നവയാണ് [13]

കൃഷിരീതി

തിരുത്തുക

പ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ്‌ കൂവളത്തിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നടീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ്‌. അതിനുശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുന്നു. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്‌. വർഷകാലാരംഭത്തോടെ തനിവിളയായോ ഇടവിളയായോ ആറുമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്‌. ചെടികൾക്ക് ജൈവവളം നൽകുന്നത് നല്ലതുപോലെ വളരുന്നതിന്‌ സഹായകരമാകും. മരത്തിന്‌ 15 - 20 വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാവുന്നതാണ്‌. [14]

ഐതിഹ്യങ്ങൾ

തിരുത്തുക
 
കൂവളം

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ കൂവളം 'ശിവമല്ലി' എന്നും അറിയപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി,പൗർണ്ണമി തിങ്കളാഴ്ച മാസപിറവി,അഷ്ടമി, നവമി, ചതുർഥി എന്നീ ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം ഈ ദിവസങ്ങൾക്കു തലേ ദിവസം പറിച്ചു വെച്ചു പൂജക്ക് ഉപയോഗിക്കാം.

 1. medicinal plants-SK Jain, Natioanl Book Trust, India
 2. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; “ref4” എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. https://www.sciencedirect.com/science/article/abs/pii/S2095496418300463 .
 5. 5.0 5.1 https://www.opss.org/article/aegeline-why-it-problem .
 6. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ". 1: 75. {{cite journal}}: Cite journal requires |journal= (help)
 7. അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
 8. Diabetes medicinalplants database
 9. "സയൻസ് ലിങ്ൿസ്, ജപ്പാൻ". Archived from the original on 2008-01-16. Retrieved 2008-01-29.
 10. ഓക്സ്ഫോർഡ് ജേർണൽ‌സ്
 11. എത്സെവ്യർ
 12. 12.0 12.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 13. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ". 1: 75. {{cite journal}}: Cite journal requires |journal= (help)
 14. ജി.വി. നായർ, കർഷകശ്രീ മാസിക. 2004 സെപ്റ്റംബർ. പുറം 33-34


"https://ml.wikipedia.org/w/index.php?title=കൂവളം&oldid=3983131" എന്ന താളിൽനിന്ന് ശേഖരിച്ചത്