കരിവേലം
ഇന്ത്യൻ അറബിക് ഗം ട്രീ എന്നും അറിയപ്പെടുന്ന കരിവേലത്തിന്റെ സംസ്കൃതനാമം ബബൂൽ എന്നാണ്.[2] ആഫ്രിക്കയും ഇന്ത്യൻ ഉപഭൂഖണ്ഡവുമാണ് കരിവേലത്തിന്റെ ജന്മദേശങ്ങൾ. അക്കേഷ്യ ജനുസിലെ ടൈപ് സ്പീഷിസ് ആണ് കരിവേലം.
കരിവേലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | Acacieae
|
Genus: | |
Species: | A. nilotica
|
Binomial name | |
Acacia nilotica | |
Range of Acacia nilotica | |
Synonyms | |
വിവരണം
തിരുത്തുകസാധാരണയായി 5-20 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. ഇടതൂർന്ന ശിഖിരങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ശിഖിരങ്ങൾക്ക് ഇരുണ്ട കറുപ്പ് നിറമാണ് തടിയിലെ പിളർന്ന് കാണുന്ന വൽക്കലവും മറ്റൊരു പ്രത്യേകതയാണ്. മഴക്കാലത്ത് നേരിയ സുഗന്ധമുള്ള പൂക്കൾ ഉണ്ടാവും. പരന്ന കായ്ക്കുള്ളിൽ വിത്തുകൾ ഉണ്ടാവും. പശ ഒട്ടിക്കാൻ പയോഗിക്കുന്നു.[3]
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കഷായം, മധുരം
ഗുണം :രൂക്ഷം, വിസദം, ഗുരു, ലേഖനം
വീര്യം :ശീതം
വിപാകം :മധുരം [4]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഇല, തണ്ട്, പട്ട, നിര്യാസം [4]
ഔഷധ ഉപയോഗം
തിരുത്തുകവേര്, മരപ്പട്ട, പൂക്കൾ, എന്നിവയും ചിലപ്പോൾ പശയും മരുന്നിനായി ഉപയോഗിക്കുന്നു. ഗോണേറിയ, വയറിളക്കം, പ്രമേഹം തുടങ്ങിയ രോഗങ്ങൾകുള്ള ഔഷധമായും കരിവേലം ഉപയോഗിക്കുന്നു. കൂടാതെ രക്തസ്രാവം നിർത്തുന്നതിനുള്ള ഒരു സ്തംഭനൗഷധമായും,പശ ജലമയമായ രേതസ് ഘനീഭവിപ്പിക്കാനും ഉള്ള ഔഷധമായും ഉപയോഗിക്കുന്നു.[5] പരമ്പര്യ അറിവനുസരിച്ച് മുലകൊടുക്കുന്ന അമ്മമാർക്കു് കൂടുതൽ മുലപ്പാലുണ്ടാവാൻ ഇത് ഉപയോഗിക്കുന്നു.[6]
അവലംബം
തിരുത്തുക- ↑ ILDIS LegumeWeb
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-06. Retrieved 2010-09-01.
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Dr.J.Raamachandran, "HERBS OF SIDDHA MEDICINES - The First 3D Book on Herbs“
- ↑ http://joe.endocrinology-journals.org/cgi/reprint/182/2/257.pdf