മെനിസ്പെർമേസി കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് മരമഞ്ഞൾ (ശാസ്ത്രീയനാമം: Coscinium fenestratum). തെക്കെ ഇന്ത്യയിൽ കൂടുതലായും പശ്ചിമഘട്ടത്തിൽ ഇവ കാണപ്പെടുന്നു. ഇതൊരു വംശനാശഭീഷണി നേരിടുന്ന സസ്യമാണ്. [1]

മരമഞ്ഞൾ
Coscinium fenestratum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
(unranked):
Order:
Family:
Genus:
Coscinium
Binomial name
Coscinium fenestratum

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം തിരുത്തുക

തൊലി, വള്ളി, വേര്[2]

ഔഷധ ഗുണം തിരുത്തുക

ഔഷധയോഗ്യമായ ഭാഗം ഉണങ്ങിയ തണ്ടാണ്. ക്ഷീണത്തിനും പനിക്കും ഉപയോഗിക്കുന്നു. ആന്റിസെപ്റ്റിക് ആയതുകൊണ്ട് വൃണങ്ങളിൽ പുരട്ടാൻ ഉപയോഗിക്കുന്നു. വേരിനു് ആന്റിബയോട്ടിക് സ്വഭാവമുണ്ട്.

മറ്റ് ഉപയോഗങ്ങൾ തിരുത്തുക

തണ്ടിൽ നിന്നും മഞ്ഞച്ചായം ഉണ്ടാക്കുന്നു. ഇത് തനിച്ചോ മഞ്ഞളിനോടു കൂടെയൊ ഉപയോഗിക്കുന്നു. [3]

ചിത്രശാല തിരുത്തുക

മരമഞ്ഞൾ പ്ലാവ് മരത്തിൽ ഉണ്ടാകുന്ന ഒരു കൂൺ ആണ് വളരെ ഔ ഷ ധ ഗുണം ഉള്ള കട്ടിയുള്ള കൂൺ ,നല്ല കാതൽ ഉള്ള പ്ലാവിൽ മാത്രം ഉണ്ടാകുന്ന കൂൺ ,കുറെ ഏറെ വർഷങ്ങളോളം വേണം മരമഞ്ഞൾ എന്ന രൂപത്തിൽ ഇതെത്താൻ പ്ലാവിന്റെ കാതൽ ആണ് ഇതു ആഹാര മാക്കുന്നത് അതിനാൽ മരമഞ്ഞൾ ഉണ്ടായ പ്ലാവിന് കാതൽ മിക്കവാറും ദ്രെവിച്ചു പോകും പഴയ ചില പ്ലാവ് വെട്ടുമ്പോൾ അകം പൊള്ള യായി കാണുന്നത് ഇതിന്റെ ലെക്ഷണം ആണ് .അങ്ങനെ ഉള്ളപ്ലാവിൽ വേരുപടലം കാണുംകുറെ ഏറെ വർഷങ്ങളോളം ,പിന്നീടാണ്പുറ തേക്ക് ഇതു മരമഞ്ഞൾ എന്ന അവസ്ഥ യിൽ എത്തുന്നത്‌ ,മുണ്ടി നീര് എന്ന അസുவ ത്തിനു ഒരു സിദ്ധ ഔഷധ മാണിത് ,മറ്റു അസുவ ങ്ങൾക് ഉപയോഗിക്കുമോ എന്ന് എനിക്കറിയില്ല ,ഉപയോഗം കണ്ടേക്കാം ,ഉണക്കി സൂക്ഷിക്കാം ,ശരീരത്‌ണ്ടാകുന്ന നീര് വറ്റാ നും നല്ലതാണു ,ഇതു പ്ലാവിൽ മാത്രം ഉണ്ടാകുന്ന കൂൺ ആണ് മഞ്ഞ കളർ പ്ലാവിൻറെ കാതൽ നിന്നും എടുക്കുന്നതാണ് ,കാതൽ കറുത്ത് പൊങ്ങു പോലെ ആയി പോകും ,

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2012-10-24.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. Medicinal Plants- SK Jain, National Book Trust. India

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

http://scialert.net/fulltext/?doi=jps.2008.133.145&org=10

"https://ml.wikipedia.org/w/index.php?title=മരമഞ്ഞൾ&oldid=3640306" എന്ന താളിൽനിന്ന് ശേഖരിച്ചത്