വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)
സംവാദം താളിൽ:
|
1000 പിക്സൽ റെസൊല്യൂഷൻ എന്നാൽ ആകെ 1000 പിക്സൽ എന്നാണോ ചിത്രത്തിന്റെ നീളത്തിലോ, വീതിയിലോ ഏതെങ്കിലുമൊന്നിൽ കുറഞ്ഞത് 1000 പിക്സൽ വേണമെന്നാണോ?--Vssun 20:32, 19 ഓഗസ്റ്റ് 2007 (UTC)
- ശാസ്ത്രീയമായി പറഞ്ഞാൽ “1000 പിക്സൻ റെസൊല്യൂഷൻ“ എന്നു പറയുമ്പോൾ 20x25 പിക്സൽ ചിത്രവും അതിൽ പെടും. മാനദണ്ഡം തിരുത്തേണ്ടതാണെന്നാണ് എന്റെ അഭിപ്രായം --ജേക്കബ് 20:47, 19 ഓഗസ്റ്റ് 2007 (UTC)
- നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും വേണം എന്നു തിരുത്തിയാൽ മതിയെന്ന് എന്റെ അഭിപ്രായം.മൻജിത് കൈനി 22:17, 19 ഓഗസ്റ്റ് 2007 (UTC)
ഏതെങ്കിലും ഒരു വശം 1000 പിക്സലുകൾ എന്നാക്കാം. പിന്നെ വ്യക്തമായ ആർട്ടിഫാക്റ്റ്സ് ഉള്ളതും, കമ്പോസിഷണൽ എറർ ഉള്ളതും ഒഴിവാക്കണം. (ഉദാ: വശങ്ങൾ കട്ടായി പോയവ) പ്രധാന വിഷയത്തിൽ നിന്ന് വ്യതി ചലിക്കുന്നവ) --ചള്ളിയാൻ ♫ ♫ 15:08, 8 ജനുവരി 2008 (UTC)
നയനാനന്ദകരമാകണം നിർബന്ധമാണോ? --ബ്ലുമാൻഗോ ക2മ 11:18, 4 മാർച്ച് 2008 (UTC)
റെസല്യൂഷൻ മാനദണ്ഡം
തിരുത്തുകരൂപരേഖകൾക്ക് റെസല്യൂഷൻ മാനദണ്ഡം പാലിക്കണം എന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ.. അവക്ക് ഈ മാനദണ്ഡത്തിൽ ഇളവു നൽകണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 10:35, 16 മാർച്ച് 2009 (UTC)
- അനുകൂലിക്കുന്നു രൂപരേഖകൾ അത്രയും വലുതാകേണ്ട ആവശ്യമില്ല. (അത് SVG ആക്കിയാൽ ഈ പ്രശ്നമില്ലല്ലോ?)--അഭി 13:26, 16 മാർച്ച് 2009 (UTC)
- മാനദണ്ഡം ഇളവു നൽകിയാൽ മത്രം പോര, അഭി പറഞ്ഞപോലെ SVG പോലുള്ള വെക്റ്റർ ഗ്രാഫിക്സ് ഫോർമാറ്റിൽ ഉള്ളവയായിരിക്കണം. അങ്ങിനെയാണെങ്കിൽ എന്റെ വോട്ട് അനുകൂലമായി കണക്കാക്കാം --സാദിക്ക് ഖാലിദ് 16:59, 16 മാർച്ച് 2009 (UTC)
- എസ്.വി.ജി. ഫോർമാറ്റിലുള്ള ചിത്രങ്ങൾക്ക് റെസല്യൂഷൻ മാനദണ്ഡം ബാധകമല്ലെന്ന് ചേർക്കുന്നു. --Vssun 04:36, 6 സെപ്റ്റംബർ 2009 (UTC)
പെൻസിൽ ഡ്രോയിങ്
തിരുത്തുകഇത്തരം പെൻസിൽ ഡ്രോയിങുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ചിത്രങ്ങൾക്കും റെസല്യൂഷൻ മാനദണ്ഡത്തിൽ ഇളവു നൽകണം.--Vssun 04:35, 6 സെപ്റ്റംബർ 2009 (UTC)
- യോജിക്കുന്നു. ആനിമേഷനുകൾക്കും 500 പിക്സൽ എന്നോ മറ്റോ ഇളവ് നൽകിയാൽ നന്നായിരിക്കും -- റസിമാൻ ടി വി 04:47, 6 സെപ്റ്റംബർ 2009 (UTC)
രണ്ടാമത്തെ മാനദണ്ഡത്തെ മാറ്റി താഴെക്കാണുന്നരീതിയിലാക്കാൻ ഉദ്ദേശിക്കുന്നു.
“ | മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധമായിരിക്കുകയുള്ളൂ. | ” |
അഭിപ്രായങ്ങൾ പറയുക. --Vssun 09:51, 27 ജനുവരി 2010 (UTC)
- അനുകൂലിക്കുന്നു--Anoopan| അനൂപൻ 10:04, 27 ജനുവരി 2010 (UTC)
മാറ്റിയെഴുതുന്നു. --Vssun 12:06, 30 ജനുവരി 2010 (UTC)
മലയാളം വിക്കിപീഡിയയിലേക്ക് സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ
തിരുത്തുകഎന്തിനാണ് ഇങ്ങനെ ഒരു മാനദണ്ഡം? ഇതുകാരണം കോമൺസിൽ അപ്ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ പോലും ആദ്യം മലയാളം വിക്കിയിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് പിന്നീട് കോമൺസിലേയ്ക്ക് മാറ്റുന്നത് ശ്രമകരമായ പണിയാണ്. അത് അപ്ലോഡിയ ഉപയോക്താവ് അജ്ഞത മൂലം ചെയ്യുക പോലുമില്ല. മലയാളം വിക്കിയിൽ ആക്റ്റീവ് ആയ വ്യക്തികൾ കോമൺസിൽ അപ്ലോഡ് ചെയ്ത, മലയാളം വിക്കിയിൽ ഉപയോഗിക്കുന്ന ചിത്രങ്ങളും നാമനിർദ്ദേശം ചെയ്യാമെന്ന് ഇത് തിരുത്തിയാൽ നന്നാവില്ലേ? --ശ്രീജിത്ത് കെ (സംവാദം) 06:45, 6 ഒക്ടോബർ 2010 (UTC)
- ഇത് എനിക്കെപ്പോഴും ഒരു വെല്ലുവിളിയാണ്, ഈ നിർബന്ധം എടുത്തു കളഞ്ഞിട്ട്, മലയാളികൾ അപ്ളോഡിയ ചിത്രത്തിനു മാത്രം അവാർഡു നൽകുന്ന ഒരു സമ്പ്രദായം നിലവിൽ വരണം...--മഹാരാജാവ് 08:37, 6 ഒക്ടോബർ 2010 (UTC)
ഈ നയത്തിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിനു സമയമായെന്നു തോന്നുന്നു. മലയാളികൾ/മലയാളം വിക്കിമീഡിയർ അപ് ലോഡിയ എന്നോ മറ്റോ ആക്കാം. ഇതിന്റെ അടുത്ത പടിയായി മലയാളം വിക്കിസംരംഭങ്ങളിൽ അപ്ലോഡിങ്ങ് നിരോധിക്കുകയും എല്ലാം കോമൺസ് വഴി ആക്കുകയും ചെയ്താൽ നന്നായിരിക്കും. --ഷിജു അലക്സ് 03:19, 9 ഒക്ടോബർ 2010 (UTC)
- സ്വതന്ത്രചിത്രങ്ങൾ ചേർക്കേണ്ട/സംഭരിക്കേണ്ട സ്ഥലം കോമൺസാണെന്നതിൽ തർക്കമില്ല. എങ്കിലും ന്യായോപയോഗചിത്രങ്ങൾക്ക് ലോക്കൽ വിക്കി അത്യാവശ്യമായിരിക്കും. തിരഞ്ഞെടൂക്കുന്ന ചിത്രങ്ങൾ, മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തെ പോഷിപ്പിക്കുന്നതായിരിക്കണം എന്ന നിബന്ധന മാത്രം മതിയാകും. മലയാളികൾ/മലയാളം വിക്കി പ്രവർത്തകർ ചേർത്ത ചിത്രം എന്ന നിബന്ധനയോട് അനുകൂലിക്കുന്നില്ല. --Vssun (സുനിൽ) 03:51, 9 ഒക്ടോബർ 2010 (UTC)
- എങ്കിനെ മലയാളിയുടെ മാത്രം ചിത്രം കോമ്മൺസിൽ നിന്നു കണ്ടുപിടിക്കും.....
- ന്യയോപയോഗചിത്രങ്ങൾ (കോമ്മൺസ് നയങ്ങൾക്കെതിരായവ) ഇവിടെ നൽകട്ടെ.
- ഏതെങ്കിലും ലേഖനത്തെ പോഷിപ്പിച്ചതായാൽ നമുക്ക് അധികം ചിത്രങ്ങളൊന്നും കിട്ടില്ല..(കാരണം ഒരു ലേഖനത്തിൽ നമ്മൾ എത്ര നല്ല ചിത്രം കുത്തി നിറയ്ക്കും)
- മലയാളികളുടെ മാത്രം എന്ന നിബന്ധന മതിയാവും,മലയാളികൾ കോമ്മൺസിൽ ചേർക്കുമ്പോൾ അത് ഓട്ടോമാറ്റിക്കായി മലയാളം വിക്കിയിൽ "മലയാളികളുടെ ചിത്രം" എന്ന വർഗ്ഗത്തിനടിയിൽ വരണം
- --♔ കളരിക്കൻ ♔ | സംവാദം 08:18, 9 ഒക്ടോബർ 2010 (UTC)
- മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ എന്നു മാറ്റിയിട്ടുണ്ട്.--കിരൺ ഗോപി 18:09, 10 നവംബർ 2010 (UTC)
കോമ്മൺസിൽ മലയാളി കാറ്റഗറി
തിരുത്തുകഒരു പുതിയ കാറ്റഗറി കോമ്മൺസിൽ തുടങ്ങിയിട്ടുണ്ട്...എല്ലാ മലയാളി വിക്കിപീഡിയന്റെയും ചിത്രങ്ങൾ അവിടെ ലിങ്കുചെയ്യാം, തിരഞ്ഞെടുക്കേണ്ടവ അവിടുന്നാകാം, ചള്ളിയാന്റെ ചിത്രങ്ങൾ തുന്നിച്ചേർത്ത് തുടക്കം കുറിച്ചു, കാറ്റഗറി പേര് ഇതാണ് Commons:Category:Malayalam Wikipedian's Upload--♔ കളരിക്കൻ ♔ | സംവാദം 10:42, 4 നവംബർ 2010 (UTC)
പുതിയ നയങ്ങൾ
തിരുത്തുക“ | ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. | ” |
ഇങ്ങനെ ഒരു വരിയുടെ ആവശ്യമെന്താണ്. ???--സുഗീഷ് 13:00, 16 ഓഗസ്റ്റ് 2011 (UTC)
ഭേദഗതി നിർദ്ദേശം (2018 മാർച്ച്)
തിരുത്തുകജയം കണക്കാക്കൽ
തിരുത്തുകതിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ) പ്രകാരം കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം - ഇതിൽ അവ്യക്തതയുണ്ട്. ഈ വാക്യത്തിനെ, എതിർക്കുന്ന വോട്ടുകളുടെ എണ്ണത്തേക്കാൾ കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നുണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം എന്നു മാറ്റുവാൻ നിർദ്ദേശിക്കുന്നു. ഇക്കാര്യം വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) താളിലും രേഖപ്പെടുത്തണം.--അരുൺ സുനിൽ കൊല്ലം (സംവാദം) 03:53, 17 മാർച്ച് 2018 (UTC)
ഒരാഴ്ച കഴിഞ്ഞുള്ള വോട്ടുകൾ
തിരുത്തുകസമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. - വോട്ടെടുപ്പിന്റെ കാലാവധി 7 ദിവസമാണെങ്കിലും നാമനിർദ്ദേശം ചെയ്ത തീയതി കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കു ശേഷവും ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞ് രേഖപ്പെടുത്തിയ വോട്ടുകൾ അസാധുവാണോ ? ചിത്രം തിരഞ്ഞെടുക്കുന്ന സമയത്ത് ഈ വോട്ടുകൾ കണക്കിലെടുക്കാമോ? എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദ്ദേശിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 03:53, 17 മാർച്ച് 2018 (UTC)
തെരഞ്ഞെടുക്കപ്പെടാവുന്ന ചിത്രങ്ങളുടെ വരവു തീരെക്കുറവാണ്. ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ ചിലപ്പോൾ 7 ദിവസത്തിൽ കൂടുതലുമെടുക്കുന്നുവെന്നു കാണുന്നു. കൂടുതൽ ചിത്രങ്ങൾ എത്തുന്ന മുറയ്ക്കോ അല്ലെങ്കിൽ എത്തുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലോ മാത്രം 7 ദിവസമെന്നുള്ള മാനദണ്ഡം കർശനമായി നടപ്പിലാക്കിയാൽപ്പോരേ? നിലവിലെ സാഹചര്യത്തിൽ ഒരാഴ്ചകഴിഞ്ഞുള്ള വോട്ടുകളും കണക്കിലെടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. മാളികവീട് (സംവാദം) 06:23, 18 മാർച്ച് 2018 (UTC)
- മാളികവീടിന്റെ അഭിപ്രായത്തോടു യോജിക്കുന്നു. പലരും 7 ദിവസങ്ങൾ കഴിഞ്ഞാണ് വോട്ടുചെയ്യാൻ വരുന്നത്. അവരുടെ വോട്ടുകൾ പാഴാകാൻ പാടില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:50, 18 മാർച്ച് 2018 (UTC)
ഭേദഗതി നിർദ്ദേശം (2022 ഫെബ്രുവരി)
തിരുത്തുകലേഖനത്തിനു മിഴിവേകണം: ചിത്രം മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ. ഈ മാനദണ്ഡം ഭേദഗതി ചെയ്താൽ നന്നായിരിക്കും.ലേഖനങ്ങളിൽ നിരവധി ചിത്രങ്ങൾ ചേക്കുന്നതിനെ നമ്മൾ ഇപ്പോൾ കഴിവതും പ്രോത്സാഹിപ്പിക്കാത്തനിനാൽ മാനദണ്ഡം ലേഖനത്തിനു മിഴിവേകണം: ചിത്രം മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോട് ബന്ധപ്പെട്ടിരിക്കുകയും വൈജ്ഞാനികമൂല്യം നൽകുകയും ചെയ്യണം. നിർദ്ദേശം ചെയ്യുന്നയാൾ ബന്ധപ്പെട്ട ലേഖനവും ലിങ്ക് ചെയ്യേണ്ടതാണ് --KG (കിരൺ) 15:29, 14 ഫെബ്രുവരി 2022 (UTC)
- അനുകൂലിക്കുന്നു ✅-Adarshjchandran (സംവാദം) 06:25, 1 മാർച്ച് 2022 (UTC)
- അതായത് ലേഖനത്തിനു മിഴിവേകണം: ചിത്രം മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. എന്ന് ഭേദഗതി കൂടി ചേർക്കാമെന്ന് തോന്നുന്നു. വെറുതെ ഒരു പടം ചേർക്കാതെ ആ ചിത്രത്തിന് വൈജ്ഞാനിക മൂല്യം നൽകണം എന്നത് പരിഗണിക്കേണ്ടതാണ്--സുഗീഷ് (സംവാദം) 16:36, 14 ഫെബ്രുവരി 2022 (UTC).
- മാറ്റിയിട്ടുണ്ട്--KG (കിരൺ) 18:12, 14 ഫെബ്രുവരി 2022 (UTC)
- മലയാളം വിക്കികോമൺസിൽ അപ്ലോഡ് ചെയ്ത ചിത്രം തന്നെ വേണോ തിരഞ്ഞെടുത്ത ചിത്രമായി. -Adarshjchandran (സംവാദം) 12:21, 15 ഫെബ്രുവരി 2022 (UTC)
- ഭേദഗതി നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. Malikaveedu (സംവാദം) 06:17, 1 മാർച്ച് 2022 (UTC)
- ചിത്രം മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോട് ബന്ധപ്പെട്ടിരിക്കുകയും വൈജ്ഞാനികമൂല്യം നൽകുകയും ചെയ്യണം. നിർദ്ദേശം ചെയ്യുന്നയാൾ ബന്ധപ്പെട്ട ലേഖനവും ലിങ്ക് ചെയ്യേണ്ടതാണ് എന്ന നിർദ്ദേശത്തെ പിന്തുണയ്ക്കുന്നു. അതോടൊപ്പം ലേഖനത്തിനു മിഴിവേകണം എന്ന ശീർഷകം ഒഴിവാക്കാവുന്നതാണ്.--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 11:10, 1 മാർച്ച് 2022 (UTC)
- ചിത്രം ലേഖനത്തിൽ നിബന്ധനമായും ഉപയോഗിച്ചിരിക്കണം എന്ന നിബന്ധന വേണോ ? വൈജ്ഞാനികമൂല്യമുള്ള ചിത്രത്തിന്റെ വിവരണത്തിൽ ചിത്രവുമായി ബന്ധപ്പെട്ട ലേഖനത്തിന്റെ കണ്ണി കൊടുത്താൽപ്പോരേ ?-Adarshjchandran (സംവാദം) 06:25, 1 മാർച്ച് 2022 (UTC)
- അത് തന്നെയാണ് ഭേദഗതിയായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 11:10, 1 മാർച്ച് 2022 (UTC)
- ഭേദഗതി നിർദ്ദേശത്തെ പിന്തുണയ്ക്കുന്നു ✅ -Adarshjchandran (സംവാദം) 13:56, 1 മാർച്ച് 2022 (UTC)
- രണ്ട് വിഷയങ്ങളാണ് ഉള്ളത്.
- ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ മാത്രമാണ് ലക്ഷ്യമെങ്കിൽ ഏത് ചിത്രവും ആർക്കും നിർദേശിക്കാം. അതിൽ ലേഖനത്തിൽ വേണമോ വേണ്ടയോ എന്നത് മാനദണ്ഡമാക്കണ്ട. അങ്ങനെവരുമ്പോൾ നിർദേശങ്ങൾക്കോ വോട്ടിങ്ങിനോ ഓരോ തിരുത്തലിന്റെ എണ്ണം കൂടുക എന്നത് മാത്രമാകുകയും മൊത്തത്തിൽ അധ്വാനഭാരം ഉണ്ടാക്കുന്നതുമായ ഒരു പണിയായി തോന്നുകയും ചെയ്യുന്നതിനാൽ ജോലിഭാരം ഒഴിവാക്കാനായി കോമ്മൺസിൽ നിന്നോ മറ്റേതെങ്കിലും വിക്കിയിൽ നിന്നോ ബോട്ടോടിച്ച് അധ്വാനം കുറയ്ക്കാവുന്നതാണ്.
- ലേഖനത്തിൽ പരാമർശിക്കുന്ന വിഷയത്തിലെ ചിത്രം തന്നെ വേണമെന്ന നിർബന്ധമുണ്ടെങ്കിൽ ലേഖത്തിൽ കൊടുക്കുന്ന ചിത്രമായിരിക്കും നല്ലത്. മലയാളം വിക്കിപീഡിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന നയം ഇരുമ്പലക്ക അല്ലാത്തതിനാൽ 4-5 ചിത്രങ്ങൾ ചിത്രശാലയായി കൊടുക്കാനുള്ള നയം സ്വീകരിക്കാവുന്നതാണ്. അടപ്രഥമന്റെ ചിത്രത്തിന് പാലിന്റെ ലേഖനം ലിങ്ക് ചെയ്യാതെയും ഇരിക്കാം.
- ഒന്നാമത്തെ വിഷയമാണെങ്കിൽ ഇത്തരം ചർച്ചയുടെ ആവശ്യം തന്നെയില്ല; മറിച്ച് രണ്ടാമത്തെ വിഷയമാണെങ്കിൽ അതിൽ വ്യക്തത ഉണ്ടായേ പറ്റൂ.--സുഗീഷ് (സംവാദം) 18:06, 1 മാർച്ച് 2022 (UTC)
- 1.ഏതെങ്കിലും ചിത്രം തിരഞ്ഞെടുക്കുക എന്നതല്ല മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോട് ബന്ധപ്പെട്ടിരിക്കുകയും വൈജ്ഞാനികമൂല്യം നൽകുകയും ചെയ്യുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
2.ലേഖനത്തിൽ ഉപയോഗിച്ച ചിത്രം തന്നെ വേണം എന്ന നിബന്ധന ആവശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോട് ബന്ധപ്പെട്ടിരിക്കുകയും വൈജ്ഞാനികമൂല്യം നൽകുകയും ചെയ്യുന്നതായാൽ മതി.
@സുഗീഷ്:"മലയാളം വിക്കിപീഡിയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന നയം ഇരുമ്പലക്ക അല്ലാത്തതിനാൽ 4-5 ചിത്രങ്ങൾ ചിത്രശാലയായി കൊടുക്കാനുള്ള നയം സ്വീകരിക്കാവുന്നതാണ്"
- ഇപ്പോൾത്തന്നെ പല ലേഖനങ്ങളിലും ആവശ്യത്തിലധികം ചിത്രങ്ങൾ ചിത്രശാലയിലും മറ്റും കുത്തിനിറക്കപ്പെട്ട നിലയിലാണ്. വിക്കിപീഡിയയിലെ നിലവിലെ നയം മറ്റുന്നത് ഈ അവസ്ഥ കൂടുതൽ ഗുരുതരമാക്കുകയേ ചെയ്യൂ. ലേഖനങ്ങളുടെ ഉള്ളടക്കം വിപുലീകരിച്ച് മികച്ച ലേഖനങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളല്ലെ വിക്കിപീഡിയ നയങ്ങൾ മാറ്റി ചിത്രശാലയിൽ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിലും ഏറ്റവും നല്ലത്. Adarshjchandran (സംവാദം) 10:47, 2 മാർച്ച് 2022 (UTC)
സുഗീഷ് പറഞ്ഞ ഒന്നാമത്തെ ആണ് പരിഗണിക്കേണ്ടത്. കോമൺസിൽ നിന്നും ബോട്ട് ഓടിക്കുന്ന പരിപാടി വേണ്ട. കാര്യം മലയാളം വിക്കി ഉപയോക്താക്കൾ ചേർത്ത ചിത്രങ്ങൾ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. ചിത്രങ്ങൾ ചേർക്കുക എന്ന നല്ല ഉദ്ദേശത്തെയാണ് ഇതുവഴി പ്രചോദിപ്പിക്കുന്നത്. ചിത്രത്തേക്കുറിച്ച് ലേഖനമില്ലെങ്കിലും തിരഞ്ഞെടുക്കപ്പെടണം. വിവരണം വേണമെന്നത് അഭികാമ്യം മാത്രമാകണം. ഒരിക്കൽകൂടി പറയുന്നു : മലയാളം ഉപയോക്താക്കൾ ചേർത്ത മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടട്ടെ. ലേഖനത്തിന് മിഴിവേകിയില്ല എന്ന ഒറ്റ കാരണത്താൽ മാറ്റിനിർത്തപ്പെടാതിരിക്കട്ടെ. നല്ല ചിത്രങ്ങൾ വിക്കിയിലേക്ക് വരട്ടെ...--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 10:32, 2 മാർച്ച് 2022 (UTC)
- ഇതുകൂടി ചർച്ച ചെയ്യണം. Adarshjchandran (സംവാദം) 10:55, 2 മാർച്ച് 2022 (UTC)
- എന്റെ അഭിപ്രായം താഴെ ചുരുക്കത്തിൽ ചേർക്കുന്നു:
- മലയാളം വിക്കി ഉപയോക്താക്കൾ ചേർക്കുന്ന ചിത്രങ്ങൾ ആണ് സ്വീകരിക്കേണ്ടത്.
- ചിത്രത്തേക്കുറിച്ച് ലേഖനമില്ലെങ്കിലും തിരഞ്ഞെടുക്കപ്പെടണം എന്നതിനോട് യോജിപ്പില്ല. ചിത്രങ്ങൾ ഏതെങ്കിലും ഒരു ലേഖനത്തിൽ ചേർക്കാൻ സാധിക്കാത്ത തരത്തിൽ ശുഷ്ക്കമാണോ മലയാളംവിക്കി?. ഇനി, നിലവിൽ ചിത്രമുണ്ടെങ്കിലും, (സുഗീഷ് മുകളിൽ അഭിപ്രായപ്പെട്ടതു പോലെ,) ചിത്രശാലയിൽ കൂടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതും ആവാമല്ലോ? (ഉദാ: കല്ലുരുട്ടിക്കാട എന്ന ലേഖനത്തിൽ വരാമായിരുന്ന ചിത്രമായിരുന്നു കല്ലുരുട്ടിക്കാടക്കൂട്ടം. നിലവിലെ നയം പാലിക്കാത്തതുകൊണ്ട് മാത്രമാണ് അത് തിരസ്ക്കരിക്കപ്പെട്ടത്.) ചിത്രം ചേർക്കാൻ ലേഖനമില്ലാത്ത സാഹചര്യം വളരെ അപൂർവ്വമായിരിക്കും. അഥവാ അങ്ങനെ വന്നാൽ, ചിത്രത്തിന് അത്രയ്ക്കും പ്രാധാന്യം തോന്നുന്നുവെങ്കിൽ, ആ ചിത്രത്തിനുചിതമായ ഒരു ലേഖനം ചേർക്കുക എന്നത് വിക്കിപീഡിയയ്ക്കുകൂടി നല്ലതല്ലേ?. നല്ല ചിത്രങ്ങൾ വരുന്നതിനൊപ്പം നല്ല ലേഖനങ്ങളും വിക്കിയിലേക്ക് വരട്ടെ. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:58, 5 മാർച്ച് 2022 (UTC)
- ആദർശിനുള്ള വിശദീകരണം :ചിത്രങ്ങൾ കുത്തിനിറയ്ക്കുന്നത് ലേഖനം വികസിപ്പിക്കാൻ തടസ്സമാകുന്നു എന്നത് പുതിയ അറിവാണ്. ലേഖനങ്ങളുടെ ഉള്ളടക്കത്തിന്റെ ഒരു ഭാഗം മാത്രമായി വിശദീകരണങ്ങൾക്കോ കൂടുതൽ അറിവിലേക്കോ ചിത്രങ്ങൾ വേണം എന്നതാണ് എന്റെ നിലപാട്. അത് യോജിക്കാത്തവർക്ക് അതുമാകാം. ഇനി അഥവാ ചിത്രങ്ങളുടെ എണ്ണം കൂടുതലാണെങ്കിൽ ചിത്രശാലയിൽ ചിത്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും നോക്കാവുന്നതാണ്.
- ഷഗിലിനുള്ള വിശദീകരണം : മലയാളം വിക്കി ഉപയോക്താക്കൾ ചേർത്ത ചിത്രങ്ങൾ ആദ്യം കണ്ടുപിടിക്കേണ്ടതുണ്ട്. കാരണം ഒരു ഉപയോക്താവ് അത് മലയാളം വിക്കിപീഡിയനാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും? അത്തരം ഉപയോക്താക്കളെ എവിടെയെങ്കിലും പൂർണമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത്തരം വാദങ്ങൾ മുഖവിലയ്ക്കെടുക്കാം.
- വിജയൻ മാഷിന്റെ ഒന്നാമത്തെ അഭിപ്രായത്തിനുള്ള വിശദീകരണം ഷഗിലിന് നൽകിയതുതന്നെയാണ്. രണ്ടാമത്തെ അഭിപ്രായത്തിനോട് പൂർണമായും യോജിക്കുന്നു.--സുഗീഷ് (സംവാദം) 11:31, 5 മാർച്ച് 2022 (UTC)
- ഇക്കാര്യത്തിൽ തീരുമാനം അനന്തമായി നീണ്ടുപോകുന്നത് ഒഴിവാക്കി തീരുമാനം കൈകൊള്ളേണ്ടതാണെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. --Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 15:40, 7 ഏപ്രിൽ 2022 (UTC)