വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ
താഴെക്കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്ന കേരളത്തിലെ വിദ്യാലയങ്ങൾ വിക്കിപീഡിയയിൽ ലേഖനമാകാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം[1]
- 50 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ള സ്ഥാപനങ്ങൾ
- പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
- പഠനം (10 വർഷം തുടർച്ചയായി നൂറുശതമാനം വിജയം)
- കായികം/കല (സംസ്ഥാന-ജില്ലാ കലാ/കായികമേളകളിൽ മികച്ച നേട്ടം - ഓവറോൾ നേട്ടം 1/2 സ്ഥാനങ്ങൾ)
- മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
- ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം
- മുകളിൽ സൂചിപ്പിച്ചതുകൂടാതെ വിക്കിപീഡിയ:ശ്രദ്ധേയത/വിദ്യാലയങ്ങൾ താളിലെ മാനദണ്ഡങ്ങളും.
അവലംബം
തിരുത്തുക- ↑ പഞ്ചായത്തിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളനുസരിച്ച് രൂപീകരിച്ച നയമാണിത്