S.pratheesh
നമസ്കാരം S.pratheesh !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ഉപയോക്തൃതാൾ
തിരുത്തുകപ്രിയ പ്രതീഷ്,
താങ്കൾക്ക് വിക്കിപീഡിയയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അറിയാമല്ലോ? ഇവിടെ എഴുതപ്പെടുന്ന എല്ലാ താളുകൾക്കും വിജ്ഞാനകോശ സ്വഭാവമുണ്ടായിരിക്കണം. ഇതു ബ്ലോഗ് പോലെയോ ഓർക്കട്ട്, ഫേസ്‌ബുക്ക് എന്നിവ പോലെയോ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സർവ്വീസ് അല്ല. അതിനാൽ സ്വന്തം വിവരങ്ങൾ എഴുതുവാൻ ഒരിക്കലും പുതിയ താളുകൾ സൃഷ്ടിക്കുക. താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ താങ്കളുടെ ഉപയോക്തൃതാളിൽ മാത്രമെഴുതുക. അതിനാൽ തന്നെ താങ്കൾ സൃഷ്ടിച്ച പ്രതീഷ് എസ് എന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വിക്കിപീഡിയ എന്തൊക്കെയല്ല എന്നറിയുവാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കാണുക. ഇനി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക. നാളത്തെ വിക്കിപീഡിയ പഠനശിബിരത്തിൽ നേരിട്ടു കാണാമെന്നു പ്രതീക്ഷിക്കുന്നു. ഒരു നല്ല വിക്കിപീഡിയ അനുഭവം പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ --Anoopan| അനൂപൻ 08:25, 20 മാർച്ച് 2010 (UTC)
ചിത്രം
തിരുത്തുകപ്രിയപ്പെട്ട പ്രതീഷ്,
ഷിജുവിന്റെ താളിലിട്ട സംശയത്തിന് ഞാൻ ഉത്തരം നൽകാം. ചിത്രം ഇവിടെ വരാത്തത് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ചിത്രം കോമൺസിലേതല്ലാത്തതുകൊണ്ടാണ്. അതുകൊണ്ട് ചിത്രം കാണാൻ സാധിക്കണമെങ്കിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ചിത്രം ഡൗൺലോഡ് ചെയ്ത് മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുക. മനസ്സിലായെന്ന് കരുതുന്നു. ഇല്ലെങ്കിൽ ചോദിക്കുക -- റസിമാൻ ടി വി 08:32, 2 ഏപ്രിൽ 2010 (UTC)
- പ്രതീഷ്, ചിത്രത്തിന്റെ കാര്യത്തിൽ റസിമാൻ തന്നതു് തന്നെയാണു് ഉത്തരം. പക്ഷെ ഈ ചിത്രം ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാതിരിക്കുകയാണു് നല്ലതു്. കാരണം ലൈസൻസ് ശരിയല്ലെങ്കിൽ അതു് താമസിയാതെ നീക്കം ചെയ്തപ്പെട്ടേക്കാം. ഈ ചിത്രത്തിന്റെ ലൈസൻസ് പാലിക്കുന്നുണ്ടോ എന്നറിയാനും മലയാളം വിക്കിപിഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാമോ എന്നറിയാനും ഉ:vssun എന്ന ഉപയോക്താവുമായി ബന്ധപ്പെടുക. ഇത്തരം സന്ദർഭങ്ങളിൽ പുസ്തകത്തിന്റെ പടം ഞാൻ തന്നെ എടുത്ത് തക്കതായ ലൈസൻസൊടെ മലയാളം വിക്കിയിൽ ചേർക്കുകയാണു് ഞാൻ ചെയ്യാറു്. പക്ഷെ എല്ലായ്പ്പോഴും അതു് പറ്റണം എന്നില്ല.
- പിന്നെ ലേഖനത്തിന്റെ തലക്കെട്ടിന്റെ കാര്യം: പൊതുവായി സ്വീകരിക്കാവുന്നതു്.
- ഏതു് പുസ്ത്കത്തെക്കുറിച്ചുള്ള ലേഖനത്തിനും അതിന്റെ മൂലകൃതിയുടെ പേരു് കൊടുക്കുന്നതാനു് നല്ലതു്. കാരണം, ലേഖനം അതിന്റെ മലയാള പരിഭാഷയെകുറിച്ച് അല്ലാത്തതു് കൊണ്ടു് തന്നെ. പിന്നെ മലയാള പരിഭാഷയ്ക്ക് സ്വന്തമായൊരു ചരിത്രം ഉണ്ടെങ്കിൽ തീർച്ചയായും അതിനു് വേറെ ലേഖനം വേണം. അല്ലെങ്കിൽ എപ്പൊഴും മൂല ക്^തിയുടെ പേർ തന്നെ ഉപയോഗിക്കുന്നതാണു് നല്ലതു്. ഹിറ്റ്‌ലറുടെ ആത്മകഥയുടെ പേരു് നമ്മൾ ഇംഗ്ലീഷിൽ പോലും My story എന്ന് എഴുതാറില്ല എന്നോർക്കുക. മലയാളം വിക്കിയിൽ ജോർജ്ജുകുട്ടി എന്ന ഉപയോക്താവു് എഴുതിയ ചില ലേഖനങ്ങൾ ഇതിനു് ഉദാഹരണമായി ഞാൻ ചൂണ്ടിക്കാട്ടാം.
- ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് - ഒറിജിനൽ കൃതി
- ക്രിസ്തുദേവാനുകരണം - ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റിന്റെ മലയാളപരിഭാഷ
- ദ സ്റ്റോറി ഓഫ് സിവിലിസേഷൻ - ഇതിനു് ആദ്യം കൊടുത്ത തലക്കെട്ട് സംസ്കാരത്തിന്റെ കഥ എന്നായിരുന്നു.
- ഇങ്ങനെ നിരവധിയുണ്ടു്.
- ഇക്കാര്യത്തിലുള്ള നയമൊക്കെ മലയാളം വിക്കിപീഡിയയിൽ രൂപപ്പെട്ടു് വരുന്നതേ ഉള്ളൂ. പ്രതീഷിനും അതിന്റെ രൂപീകരണത്തിൽ പങ്കാളിയാകാം. ഇത്തരം കാര്യങ്ങളിൽ ശൈലികൾ ഇല്ലാതെ മുന്നോട്ട് പോയാൽ ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള വിധത്തിൽ ലേഖനമെഴുതും. അതു് വിക്കിപീഡിയ പോലുള്ള ഒരു വിജ്ഞാനകോശത്തിനു് നല്ലതല്ലല്ലോ. --Shiju Alex|ഷിജു അലക്സ് 04:00, 4 ഏപ്രിൽ 2010 (UTC)
ലൈസൻസ്
തിരുത്തുകപ്രതീഷ്,
ചിത്രം എഡിറ്റു് ചെയ്ത്, താഴെയുള്ള ഫലകങ്ങൾ ആവശ്യത്തിനു് മാറ്റത്തോടെ ചേർത്താൽ ലൈസൻസ് ശരിയാവും
{{Bookcover}} == ന്യായോപയോഗ ഉപപത്തി == {{ന്യായോപയോഗ ഉപപത്തി |വിവരണം= -- |ഉറവിടം=[[user:xyz]] എടുത്ത ചിത്രം |ലേഖനം=നിശബ്ദവസന്തം |ഖണ്ഡിക=വിവരപ്പെട്ടി |ലക്ഷ്യം = നിശബ്ദവസന്തം എന്ന പുസ്തകത്തിന്റെ പുറംചട്ട പ്രസ്തുത നോവലിനെക്കുറിച്ചുള്ള ലേഖനത്തിൽ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത് ന്യായോപയോഗമാണെന്ന് കരുതുന്നു. |കുറഞ്ഞ_റെസല്യൂഷനാണോ=അതെ |പകരം ഉപയോഗിക്കാവുന്നത്=ഇല്ല }}
പ്രമാണം:Kuroyanagi.jpg
തിരുത്തുകസൈറ്റിലെ ചിത്രങ്ങളൊക്കെ പകർപ്പവകാശമുള്ളതാണെന്ന് ഇവിടെ കാണുന്നു. ചിത്രം ഞാൻ നീക്കട്ടെ? -- റസിമാൻ ടി വി 16:58, 7 ഏപ്രിൽ 2010 (UTC)
- പോർട്രെയിറ്റ് വരക്കാൻ ആളെ നേരിട്ട് കാണണ്ടേ? വല്ല ചിത്രവും അടിസ്ഥാനമാക്കി വരച്ചാലും പകർപ്പവകാശ ലംഘനമാകാം. അതിനാൽ ഇപ്പോൾ ഞാൻ ഈ ചിത്രം ഡിലീറ്റ് ചെയ്യുന്നു. വല്ല സ്വതന്ത്ര ചിത്രവും കണ്ടാൽ ചേർക്കാം -- റസിമാൻ ടി വി 17:20, 7 ഏപ്രിൽ 2010 (UTC)
- അതുപോലെ ഈ ചിത്രം റെസ്സല്യൂഷൻ കുറച്ച് റീഅപ്‌ലോഡ് ചെയ്യണം. ന്യായോപയോഗചിത്രങ്ങൾ കുറഞ്ഞ റെസല്യൂഷനുള്ളതായിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇപ്പോഴുള്ള 1,536 × 2,048 റെസല്യൂഷനു പകരം 360 × 480 ഓ മറ്റോ ആക്കി അപ്‌ലോഡ് ചെയ്യാമോ? -- റസിമാൻ ടി വി 17:24, 7 ഏപ്രിൽ 2010 (UTC)
- റെസല്യൂഷൻ കുറച്ചുവന്നപ്പോഴേക്ക് കുത്ത് ആശാന്റെ നെഞ്ചത്തായിപ്പോയല്ലോ പ്രതീഷ്. ഇപ്പോൾ പ്രമാണം തീരെ വ്യക്തമല്ല. പുതിയ പ്രമാണം തൽക്കാലം കിടക്കട്ടെ. ചില്ലുപ്രശ്നം പരിഹരിച്ച് പഴയ പ്രമാണം തിരിച്ചുകിട്ടുമ്പോൾ അതിൽ നിന്ന് ഞാൻ കുറഞ്ഞ റെസല്യൂഷൻ പതിപ്പുണ്ടാക്കി അപ്‌ലോഡ് ചെയ്തോളാം -- റസിമാൻ ടി വി 13:56, 15 ഏപ്രിൽ 2010 (UTC)
കാണാതായ പ്രമാണം
തിരുത്തുകകണ്ടെത്താൻ ശ്രമിക്കുകയാണ്. അല്പം ക്ഷമിക്കൂ -- റസിമാൻ ടി വി 08:17, 14 ഏപ്രിൽ 2010 (UTC)
സ്വാഗതം
തിരുത്തുക
|
സംവാദം താൾ
തിരുത്തുകസംവാദം താളിലെ വിവരങ്ങൾ യാതൊരു കാരണവശാലും മായ്ക്കരുത്. ആവശ്യമെങ്കിൽ അവ പത്തായത്തിലിട്ട് സൂക്ഷിക്കാം. ഇതു പോലെ --Anoopan| അനൂപൻ 08:49, 22 ഏപ്രിൽ 2010 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Anoopan| അനൂപൻ 08:57, 22 ഏപ്രിൽ 2010 (UTC)
തത്സമയം സംവാദം
തിരുത്തുകപ്രവർത്തിക്കുന്നൊക്കെയുണ്ട്. അവിടെ ആരെങ്കിലുമൊക്കെ കാണണം :) --Anoopan| അനൂപൻ 09:00, 22 ഏപ്രിൽ 2010 (UTC)
നീക്കൽ
തിരുത്തുകമറ്റുള്ളവരുടെ സംവാദം താളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യൽ ഗുരുതരമായ കാര്യമാണ്. അറിയാതെ സംഭവിച്ചതായിരിക്കുമെന്ന് കരുതുന്നു. താൾ വളരെ വലുതാകുമ്പോൾ ഉപതാളിലേക്ക് മാറ്റിയിടുന്നതിനല്ലാതെ സ്വന്തം സംവാദം താളിൽ നിന്നും പോലും വിവരങ്ങൾ നീക്കം ചെയ്യരുതെന്നാണ് :) --ജുനൈദ് | Junaid (സംവാദം) 10:32, 24 ഏപ്രിൽ 2010 (UTC)
- ക്ഷമിക്കുക കണ്ണിൽ ഇരുട്ടുകയറി ;) ഉപയോക്താവിന്റെ താളിലാണ് താങ്കൾ തിരുത്തൽ നടത്തിയതെന്നാ വിചാരിച്ചത്, ക്ഷമിക്കുക --ജുനൈദ് | Junaid (സംവാദം) 10:37, 24 ഏപ്രിൽ 2010 (UTC)
ചലഞ്ചർ
തിരുത്തുകഉറപ്പായും ചേർക്കാം. ആ വർഗ്ഗത്തെ അപകടങ്ങൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗം ആക്കി സൃഷ്ടിച്ചാൽ മതിയാകും. --Vssun 05:43, 4 മേയ് 2010 (UTC)
- ദുരന്തത്തിന് ഒരു പി.ഒ.വി. ലുക്കുള്ളതിനാൽ ബഹിരാകാശ അപകടങ്ങൾ എന്ന വർഗ്ഗമാക്കുകയും അതിനെ അപകടങ്ങളുടെ ഉപവർഗ്ഗമാക്കുകയും ചെയ്തിട്ടുണ്ട്. --Vssun 05:50, 4 മേയ് 2010 (UTC)
സംവാദം
തിരുത്തുകഈ സംവാദം, ഉപയോക്താവിന്റെ സംവാദമേഖലയിലാണ് നൽകേണ്ടത് പ്രതീഷേ.. --Vssun 09:21, 5 മേയ് 2010 (UTC)
SD
തിരുത്തുകപെട്ടെന്ന് നീക്കം ചെയ്യണം എന്ന് കരുതുന്ന താളുകളിൽ {{SD}} എന്ന ഫലകം മാത്രം ഇട്ടാൽ മതി പ്രതീഷേ.. അതിനെക്കുറിച്ച് ചർച്ച നടത്താനൊന്നും മെനക്കെടണ്ട. ആശംസകളോടെ --Vssun 08:13, 8 മേയ് 2010 (UTC)
ജനകീയാസൂത്രണം ചിഹ്നം
തിരുത്തുകതൃ
തിരുത്തുകതൃ thr^ എന്നാണ്.
- മൊഴി സ്കീമിന്റെ ചിത്രത്തിൽ സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും ട്രാൻസ്‌ലിറ്ററേഷൻ ലഭ്യമാണ് (ഋ എന്നതിന് r^).ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട, ആശംസകളോടെ --ഷാജി 21:50, 10 മേയ് 2010 (UTC)
ഇങ്ക്സ്കേപ്പിന്റ് പ്രധാന ഉപയോഗം തന്നെ വെക്ടർ ചിത്രങ്ങൾ തയ്യാറാക്കുക എന്നല്ലേ? ഇത് എസ്.വി.ജി. തന്നെയായി അപ്ലോഡ് ചെയ്യുന്നതാ നല്ലത് (ഇങ്ക്സ്കേപ്പിന്റെ സ്വാഭാവിക ഫയൽ തരം എസ്.വി.ജി. തന്നെയാണ്). --ജുനൈദ് | Junaid (സംവാദം) 04:21, 11 മേയ് 2010 (UTC)
- ജനകീയാസൂത്രണം ലോഗോ.svg എന്ന പേരിൽ വേറെ അപ്‌ലോഡ് ചെയ്യൂ പ്രതീഷേ.. പഴയ പടം നമുക്ക് എന്നിട്ട് നീക്കം ചെയ്യാം. --Vssun 16:16, 13 മേയ് 2010 (UTC)
ഉള്ളൂർ
തിരുത്തുക--Vssun 02:54, 19 മേയ് 2010 (UTC)
- നന്ദി പ്രതീഷ്. --Vssun 07:08, 19 മേയ് 2010 (UTC)
പ്രൊഫൈൽ പേജ്
തിരുത്തുകപ്രിയ പ്രതീഷ്, നന്ദി... പെട്ടികളുടെ ഉപയോഗം പഠിപ്പിച്ചതിന്. പക്ഷേ എനിക്ക് പ്രൊഫൈൽ പേജിൽ നിങ്ങളൊക്കെ ചെയ്യും പോലെ വൃത്തിയായി കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല... കമ്പ്യൂട്ടർ തനിയെ പഠിച്ച ഒരാളാണേ.... Adv.tksujith 10:47, 8 ജൂലൈ 2010 (UTC)
സഹായം - ഗ്രാഫിക് ശാല
തിരുത്തുകവിക്കിപീഡിയ:ഗ്രാഫിക്ക് ശാലയിൽ സഹായം ആവശ്യമുണ്ട്. --Rameshng:::Buzz me :) 15:17, 15 ജൂലൈ 2010 (UTC)
പ്രമാണം:ജനകീയാസൂത്രണം ലോഗോ.svg
തിരുത്തുകപ്രമാണം:ജനകീയാസൂത്രണം ലോഗോ.svg എന്ന ലേഖനം അസാധുവായ പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 13:44, 25 സെപ്റ്റംബർ 2010 (UTC)
സംവാദം:ഒരു വൈദികന്റെ ഹൃദയമിതാ
തിരുത്തുകസംവാദം:ഒരു വൈദികന്റെ ഹൃദയമിതാ കാണുക. --Vssun (സുനിൽ) 16:24, 1 ഒക്ടോബർ 2010 (UTC)
പ്രമാണം:മരങ്ങൾക്കു നടുവിലെ വൈദ്യുതിവിളക്കിൽ മരംകൊത്തിയുടെ ചിത്രം.jpg
തിരുത്തുകപ്രമാണം:മരങ്ങൾക്കു നടുവിലെ വൈദ്യുതിവിളക്കിൽ മരംകൊത്തിയുടെ ചിത്രം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:22, 26 നവംബർ 2010 (UTC)
Invite to WikiConference India 2011
തിരുത്തുകHi S.pratheesh,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! S.pratheesh,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:51, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! S.pratheesh
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:55, 16 നവംബർ 2013 (UTC)