ഫലകം:Filereviewed
അന്യസ്രോതസ്സുകളിൽ നിന്നും അപ്‌ലോഡ് ചെയ്യപ്പെടുന്ന പ്രമാണങ്ങളുടെ ഉറവിടവും അനുമതിയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായുള്ള ഫലകമാണിത്.
ലക്ഷ്യം
തിരുത്തുകഫ്ലിക്കറിലും മറ്റും സ്വതന്ത്രാനുമതിയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ, ഏതൊരുപയോക്താവിനും പ്രസ്തുത അനുമതിയോടുകൂടിത്തന്നെ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിക്കിപീഡിയയിൽ ചിത്രം ഉൾപ്പെടുത്തിയതിനു ശേഷം, അതിന്റെ ഉറവിടത്തിൽ (ഉദാഹരണം : ഫ്ലിക്കറിൽ) ചിത്രത്തിന്റെ അനുമതി മാറ്റാൻ സാധ്യതയുണ്ട്. ഇങ്ങനെയുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനായാണ് ഈ ഫലകം ഉപയോഗിക്കുന്നത്. തൽക്കാലം ഈ ഫലകത്തിന്റെ ഉപയോഗം കാര്യനിർവാഹകർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പ്രമാണത്തിന്റെ ഉറവിടവും, ഉറവിടത്തിൽ നൽകിയിരിക്കുന്ന അനുമതിയും വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന അനുമതിയും ഒന്നുതന്നെയാണോ എന്നു വിലയിരുത്തിയതിനു ശേഷം മാത്രം, കാര്യനിർവാഹകർക്ക് ഈ ഫലകം പ്രമാണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ഉപയോഗരീതി
തിരുത്തുക{{Filereviewed|ഉപയോക്തൃനാമം|തിയതി}} അല്ലെങ്കിൽ {{subst:freviewed}}