Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളത്തിലെ ഒരു നോവലിസ്റ്റായിരുന്നു സുധാകർ മംഗളോദയം. ശരിയായ പേര് സുധാകരൻ പി. നായർ. 2020 ജൂലൈ 17-ന് 64-ാം വയസ്സിൽ പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖത്തേത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ.

സുധാകർ മംഗളോദയം
ജനനം14 ജനുവരി 1956
വെള്ളൂർ, വൈക്കം, കോട്ടയം, കേരള, ഇന്ത്യ
മരണം17 ജൂലൈ 2020
വെള്ളൂർ, വൈക്കം, കോട്ടയം, കേരള, ഇന്ത്യ
Occupationസാഹിത്യകാരൻ, തിരക്കഥാകൃത്ത്
Nationalityഇന്ത്യൻ
Genreഫിക്ഷൻ, സിനിമ
Notable works
  • Murappennu
  • Nandini Oppol
  • Koodappirappu
  • Maunasarovaram
  • Namam Japikkunna Veedu
  • Padasaram
  • Safalam
  • Chitta
  • Thillana
  • Amma
  • Kungumappottu
Chuttuvilakku |
Spouseഉഷ
Childrenശ്രീവിദ്യ
Parents
  • പരമേശ്വരൻ നായർ (അച്ഛൻ)
  • ജാനകിയമ്മ (അമ്മ)

പ്രത്യേകതകൾതിരുത്തുക

തൃശൂരിൽ ബിരുദവിദ്യാഭ്യാസ ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്.[1] സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽക്കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. മംഗളം, മലയാളമനോരമ ആഴ്‌ചപ്പതിപ്പുകളിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.

ആദ്യകാലംതിരുത്തുക

സുധാകർ പി. നായർ എന്ന പേരിൽ കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള വെള്ളൂരിൽ ജനിച്ച സുധാകർ മംഗളോദയം പ്രതിവാര മാസികകളിൽ പ്രസിദ്ധികരിക്കപ്പെട്ട നോവലുകളിലൂടെയാണ് ജനമനസുകൾ കീഴടക്കിയത്. 1980 കളിലും 1990 കളിലും കോട്ടയം കേന്ദ്രീകരിച്ച് പ്രസിദ്ധീകിരിച്ചിരുന്ന പ്രതിവാര മാസികകളിൽ അദ്ദേഹത്തിന്റെ നോവലുകൾ ഖണ്ഡശ്ശയായി അച്ചടിച്ചുവന്നിരുന്നു.[2] ഏതാനും റേഡിയോ നാടകങ്ങളും  രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ ടെലിവിഷൻ പരമ്പരകളുടെ പ്രേക്ഷകരെയും ആകർഷിച്ചിരുന്നു. പിറവം റോഡ് റെയിൽ‌വേ സ്റ്റേഷനും വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറിയ്ക്കും ഇടയിലുള്ള പ്രദേശങ്ങൾ അദ്ദേഹത്തിന്റെ പല നോവലുകളുടേയും പശ്ചാത്തലമായിരുന്നു. പി. പത്മരാജന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ എഴുതിയ സുധാകർ മംഗളോദയം നന്ദിനി ഓപ്പോൾ എന്ന സിനിമയ്ക്ക് സംഭാഷണവും മധു സംവിധാനം ചെയ്ത ‘ഞാൻ ഏകനാണ്’ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിരുന്നു.[3]

കൃതികൾതിരുത്തുക

  • ചിറ്റ
  • പാദസരം[4]
  • അവൾ[5]
  • വെളുത്ത ചെമ്പരത്തി[6]
  • ഈറൻ നിലാവ്
  • തില്ലാന
  • ചാരുലത
  • സൗന്ദര്യപൂജ
  • നന്ദിനി ഓപ്പോൾ
  • ശ്രീരാമ ചക്രം
  • വാസ്തുബലി
  • ശ്യാമ
  • ഇവൾ നന്ദനയുടെ മകൾ
  • ഗാഥ
  • കുങ്കുമപ്പൊട്ട്
  • തവ വിരഹേ...
  • നീല നിലാവ്
  • പത്നി
  • താരാട്ട്
  • ഓട്ടുവള
  • കമല
  • ചുറ്റുവിളക്ക്
  • താലി
  • നിറമാല
  • പ്രണാമം
  • ചാരുലത
  • ഗൃഹപ്രവേശം
  • നീലക്കടമ്പ്
  • തുലാഭാരം
  • കുടുംബം
  • സുമംഗലി

ചലച്ചിത്രങ്ങൾതിരുത്തുക

  • വസന്തസേന (1985) - കഥ
  • കരിയിലക്കാറ്റുപോലെ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "സുധാകർ മംഗളോദയം അന്തരിച്ചു". 2020-07-17. ശേഖരിച്ചത് 2020-07-18.
  2. "Novelist Sudhakar Mangalodayam dies".
  3. "സുധാകർ: വീട്ടമ്മമാരുടെ പ്രിയ എഴുത്തുകാരൻ".
  4. "പാദസരം (ജനപ്രിയ നോവൽ)" (ഭാഷ: Malayalam). മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-30.{{cite web}}: CS1 maint: unrecognized language (link)
  5. "അവൾ (നോവൽ)". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-30.
  6. http://www.amazon.com/Velutta-cemparatti-Noval-Sudhakar-Mangalodayam/dp/8124002533/ref=sr_1_2?ie=UTF8&s=books&qid=1254334201&sr=8-2
"https://ml.wikipedia.org/w/index.php?title=സുധാകർ_മംഗളോദയം&oldid=3832137" എന്ന താളിൽനിന്ന് ശേഖരിച്ചത്