നമസ്കാരം Anee jose !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- അഭി 13:39, 6 മേയ് 2009 (UTC)Reply

ലേഖനങ്ങൾ നന്നാവുന്നുണ്ട്, ആശംസകൾ :-) --ജുനൈദ് (സം‌വാദം) 10:28, 17 ഒക്ടോബർ 2009 (UTC)Reply

സംവാദം താളിൽ നിന്ന് പ്രത്യേക കാരണമൊന്നുമില്ലാതെ സംവാദങ്ങൾ നീക്കം ചെയ്യാതിരിക്കുക. ആശംസകളോടെ -- റസിമാൻ ടി വി 05:51, 22 ഒക്ടോബർ 2009 (UTC)Reply

അപ്‌ലോഡ് തിരുത്തുക

വിക്കി:അപ്‌ലോഡ് എന്ന താൾ വഴി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ആശംസകളോടെ --സാദിക്ക്‌ ഖാലിദ്‌ 06:15, 28 ഒക്ടോബർ 2009 (UTC)Reply

മലയാളം തിരുത്തുക

മാ‍റ്റം. വോൾട്ടേജ് എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളമാണ് വിദ്യുച്ഛക്തിമാത്ര. ദയവായി മലയാളം പദങ്ങൾ തിരുത്തി ഇംഗ്ലീഷാക്കരുത്. പരിചിതമല്ലാത്തതിനാലാണോ മാറ്റിയത്? അതിന്റെ ആവശ്യമില്ല ഇത് മലയാളം വിക്കിപീഡിയയാണ് മലയാളം പദങ്ങൾക്കാണ് പ്രാമുഖ്യം (ചില അപവാദങ്ങളുണ്ടാകും :) ), മനസിലാകില്ലെന്ന് ശങ്കിക്കുന്ന അവസരങ്ങളിൽ സഹായത്തിന് ബ്രായ്ക്കറ്റിൽ ഇംഗ്ലീഷ് പദവും നൽകുന്നു, പൊതുവേയുള്ള രീതിയാണ്. മലയാള സാങ്കേതികപദങ്ങൾക്കായി ഒരു പദ്ധതി തന്നെ നിലവിലുണ്ട്, വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി കാണുക, ആശംസകളോടെ --ജുനൈദ് | Junaid (സം‌വാദം) 05:57, 23 നവംബർ 2009 (UTC)Reply

ക്ഷമിക്കണം താങ്കൾ നടത്തിയ മാറ്റം ശരിയായിരുന്നു, നന്നായി ശ്രദ്ധിക്കാതെ ഞാൻ തിടുക്കം കാട്ടി :( മാറ്റം പുനഃസ്ഥാപിച്ചിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 03:24, 24 നവംബർ 2009 (UTC)Reply

നാനാർത്ഥം താൾ തിരുത്തുക

മാഷേ.. അട്ട എന്ന താളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നാനാർത്ഥം താളുകളുടെ ശൈലി ഇങ്ങനെയാണ് തുടർന്ന് ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ :)--Subeesh Talk‍ 06:33, 28 നവംബർ 2009 (UTC)Reply

ബോട്ട് തിരുത്തുക

മൂന്ന് ദിവസത്തെ ഇടവേള കഴിഞ്ഞ് ഇന്നാണ്‌ വീണ്ടും ഓഫീസിലെത്തിയത് :) . പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷയിൽ തയ്യാറാക്കപ്പെട്ട പൈവിക്കിപീഡിയ ഫ്രെയിം‌വർക്കാണ്‌ ഞാൻ ബോട്ടുപണിക്ക് ഉപയോഗിക്കുന്നത്. ഇന്റർവിക്കി കണ്ണികൾ വിളക്കുക, അക്ഷര തെറ്റുകൾ തിരുത്തുക, വർഗ്ഗങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് പ്രോഗ്രാമിങ്ങ് അറിയണമെന്നില്ല, അതിനൊക്കെയുള്ള പ്രോഗ്രാമുകൾ പൈവിക്കിപീഡിയയിൽ തയ്യാറാണ്‌. പൈത്തൺ പ്രോഗ്രാമിങ്ങ് അറിയാമെങ്കിൽ കൂടുതൽ പരിപാടികൾ നടത്താവുന്നതുമാണ്‌. പൈവിക്കിപീഡിയ എങ്ങനെ ഉപയോഗിക്കാം എന്നതിന്‌ [1] കാണുക. ആദ്യമായി ചെയ്യേണ്ടത് യന്ത്രത്തിനായി ഒരു അംഗത്വം എടുക്കുകയും യന്ത്രപതാകയ്ക്കു വേണ്ടി വിക്കിപീഡിയ സംവാദം:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ എന്നതാളിൽ അപേക്ഷിക്കുകയുമാണ്‌. വിജയകരമായ പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം യന്ത്രപദവി ലഭിക്കും. കൂടുതൽ സംശയങ്ങളുടെങ്കിൽ ഇനിയും ചോദിക്കാൻ മടിക്കേണ്ട --ജുനൈദ് | Junaid (സം‌വാദം) 03:46, 29 നവംബർ 2009 (UTC)Reply

ഫലകം അപ്‌ഡേറ്റ് ചെയ്യാൻ തിരുത്തുക

അതിനായി ഫലകം:Taxobox എന്ന ഫലകം അപ്‌ഡേറ്റ് ചെയ്യണം. അതൊക്കെ ആരും മലയാളമാക്കാൻ ശ്രമിക്കാഞ്ഞതിനാലാണ്‌ ഇപ്പോഴും ഇംഗ്ലീഷിൽ തന്നെ ഇരിക്കുന്നത്. Anee Jose-നു താല്പര്യമുണ്ടെങ്കിൽ മലയാളത്തിലാക്കൂ. ആശംസകളോടെ --Anoopan| അനൂപൻ 13:34, 30 നവംബർ 2009 (UTC)Reply

മലയാളം തിരുത്തുക

ഇൻഫോബോക്സുകൾ മലയാളത്തിലാക്കുന്ന പരിപാടി കൊള്ളാം. പണ്ട് ഞാനും കുറച്ചെണ്ണം ശരിയാക്കാനിറങ്ങിത്തിരിച്ചതായിരുന്നു. മലയാളം അറിയുന്നതൊക്കെ തിരുത്തിയേക്കൂ. തർജ്ജമകൾ വളരെ നീളാതിരിക്കാൻ ശ്രദ്ധിക്കുക. ഗ്രഹങ്ങളുടെ വിവരപ്പെട്ടിയിൽ ചില ചെറിയ പ്രശ്നങ്ങൾ വന്നത് ഞാൻ തിരുത്തിയിട്ടുണ്ട്. കുറേ ഇൻഫോബോക്സുകൾ ബാക്കി കിടക്കുന്നു. ധൈര്യമായി തിരുത്തിക്കൊള്ളൂ. ആശംസകളോടെ -- റസിമാൻ ടി വി 11:35, 1 ഡിസംബർ 2009 (UTC)Reply

[2] തർജ്ജമയ്ക്കായി മാത്രം മലയാളത്തിലാക്കിയാൽ മതിയെന്നു തോന്നുന്നു. അല്ലെങ്കിൽ ഇംഗ്ലീഷിൽ തന്നെ കിടന്നോട്ടെ പ്രശ്നമില്ല. കൂടുതൽ അറിവുള്ളവർ വരുമ്പോൾ മലയാളത്തിലാക്കിക്കോളും. ഇംഗ്ലീഷ് മലയാളത്തിലെഴുതുന്നത് ഒഴിവാക്കേണ്ടതാണ്‌ --ജുനൈദ് | Junaid (സം‌വാദം) 04:58, 5 ഡിസംബർ 2009 (UTC)Reply

പ്രധാന താളിലെ ചിത്രം തിരുത്തുക

പ്രധാന താളിലെ ചിത്രം പുതുക്കുന്നതിൽ താത്പര്യമുണ്ടോ? സ്ഥിരമായി ചെയ്യാൻ പറ്റുമെങ്കിൽ ജോലിയായിത്തന്നെ ഏല്പിക്കാം :-) -- റസിമാൻ ടി വി 10:20, 30 ഡിസംബർ 2009 (UTC)Reply

എങ്കിൽ ചെയ്തുകൊള്ളുക. ഞാൻ മനസ്സിലാക്കിയതനുസരിച്ച്, ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്‌ :

പിന്നെ ഒരു കാര്യം. ഇത് ചെയ്യാൻ തുടങ്ങിയാൽ കുറച്ച് കാലം കഴിയുമ്പോൾ നാട്ടുകാരൊക്കെ ഇത് നിങ്ങളുടെ ജോലിയാണ്‌ എന്ന അവസ്ഥയിലാകും. അപ്പോൾ പിന്നെ ഇതൊരു ജോലിയായിത്തന്നെ കൊണ്ടുനടക്കേണ്ടിവരും. സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 04:45, 31 ഡിസംബർ 2009 (UTC)Reply

ഇപ്പഴേ തുടങ്ങിയിരുന്നോ? കണ്ടില്ല. നല്ല കാര്യം -- റസിമാൻ ടി വി 04:46, 31 ഡിസംബർ 2009 (UTC)Reply

തിരഞ്ഞെടുത്തല്ലോ. നന്നായി. വോട്ട് അധികമുള്ള ചിത്രങ്ങളില്ലെങ്കിൽ ഉള്ളത് വച്ച് തിരഞ്ഞെടുക്കുക -- റസിമാൻ ടി വി 14:42, 4 ജനുവരി 2010 (UTC)Reply
ഇത്ര നേരത്തേ തിരുത്തിയോ? നന്നായി. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ താൾ ഒഴിയും മുമ്പ് പുതിയ ചിത്രങ്ങൾ അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 13:02, 9 ജനുവരി 2010 (UTC)Reply

ക്ഷമിക്കുക തിരുത്തുക

അയ്യോ അനീഷേ കണ്ടിരുന്നില്ല. സ്വാഗതം ആശംസിക്കുന്നത് ആർക്കുമാകാം. അഡ്മിന്മാരല്ലാത്ത വിചാരം, സിദ്ദീഖ് ഒക്കെ ഇത് ചെയ്യാറുണ്ട്. യൂസർമാർ കയറുന്ന സമയത്ത് മറ്റുള്ളവർ സ്വാഗതമാശംസിച്ചില്ലെങ്കിൽ വിട്ടുപോകാതിരിക്കാനാണ്‌ ബോട്ട്. ബോട്ട് സ്വാഗതം ചെയ്തവരെ പിന്നീട് മനുഷ്യൻ സ്വാഗതം ചെയ്യണമെന്നില്ല. പുതിയ ഉപയോക്താക്കളെ സഹായിക്കാൻ താത്പര്യമുണ്ടെങ്കിൽ സ്വാഗതസംഘത്തിൽ ചേർന്നോളൂ -- റസിമാൻ ടി വി 12:32, 11 ജനുവരി 2010 (UTC)Reply

 
You have new messages
നമസ്കാരം, Anee jose. താങ്കൾക്ക് Anee jose എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
അർത്ഥശൂന്യമായ താളുകൾ മായ്ക്കാനിടുന്നതായി കണ്ടു. വാൻഡലിസം, തികച്ചും അർത്ഥശൂന്യമായ താളുകൾ എന്നിവയ്ക്കൊന്നും {{മായ്ക്കുക}} ഫലകം ഉപയോഗിക്കേണ്ടതില്ല. പെട്ടെന്ന് മായ്ക്കാനുള്ള {{SD}} ഫലകമിടുന്നതാണ്‌ കൂടുതൽ നല്ലത്. ഒരു സംശയം കൂടി : എന്താ ഇവിടെ ഒരു {{Talkback}} ഫലകം? -- റസിമാൻ ടി വി 14:24, 14 ജനുവരി 2010 (UTC)Reply
ശരി. ഇനി മുതൽ ശ്രദ്ധിക്കാം. {{Talkback}} ഫലകം ഉണ്ടാക്കിയിട്ട് ഒന്നു പരീക്ഷിച്ച് നോക്കിയതാ :) --AneeshJose 04:16, 15 ജനുവരി 2010 (UTC)Reply

ക്ഷണം തിരുത്തുക

 

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 10:33, 19 ജനുവരി 2010 (UTC)Reply

കീർത്തിചക്ര തിരുത്തുക

കീർത്തിചക്ര(ം) സമസ്തപദമാണ് (വിഗ്രഹം: കീർത്തിയുടെ ചക്രം‌) . സമസ്തപദങ്ങൾ അടുപ്പിച്ചെഴുതുന്നത് ഭാരതീയഭാഷകളുടെ രീതിയാണ്‌. ദീർഘസമസ്തപദങ്ങൾ മാത്രം ചിലപ്പോൾ അകത്തിയെഴുതാറുണ്ട്, . ഇംഗ്ല്ലീഷ് തുടങ്ങിയ ഭാഷകളിൽ മിക്കവാറും ഘടകപദങ്ങൾ അകത്തിയെഴുതുന്ന രീതിയാണ്‌. ഇംഗ്ലീഷിന്റെ സ്വാധീനം ഇന്ത്യൻ ഭാഷകളുടെ സന്ധിസമാസനിയമങ്ങളെ പാടേ അലങ്കോലപ്പെടുത്തി. തിരിച്ചും: black board, text book എന്നെഴുതിയിരുന്നിടത്ത് blackboard, textbook പോലുള്ള പദങ്ങൾ വന്നു.--തച്ചന്റെ മകൻ 14:37, 3 ഫെബ്രുവരി 2010 (UTC)Reply

തലക്കെട്ടിൽ സീറോ വിഡ്ത് നോൺ ജോയ്നർ എന്ന കാരക്റ്റർ ഉണ്ടായിരുന്നു. വിൻഡോസിൽ അഞ്ജലിയാണുപയോഗിക്കുന്നതെങ്കിൽ അത് കാണാൻ കഴിയുന്നതല്ല--പ്രവീൺ:സംവാദം 15:00, 3 ഫെബ്രുവരി 2010 (UTC)Reply

വൈദികർ തിരുത്തുക

ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 07:46, 18 മാർച്ച് 2010 (UTC)Reply

പരിണാമ ഗുപ്തി തിരുത്തുക

പ്രിയ സുഹൃത്തേ,
താങ്കൾ രസംകൊല്ലി ഫലകം ചേർത്ത

എന്നീ ലേഖനങളുടെ കഥാതന്തുവിൽ പരിണാമ ഗുപ്തി സംഗ്രഹിച്ചിട്ടുണ്ടോ? ദയവായി പുന:പരിശോധിക്കുക. വിശദമായ മറുപടി പ്രതീക്ഷിച്ച് --Pathaayan 01:53, 19 മാർച്ച് 2010 (UTC)Reply

കഥാതന്തു തിരുത്തുക

പ്രിയപ്പെട്ട അനീഷ് ജോസ്,
കഥാതന്തു ചലച്ചിത്രലേഖനത്തിൽ ചേർക്കുന്നതേ ആസ്വാദനത്തെ ബാധിക്കുമോ? അല്ലെങ്കിൽ എങനെയാണ്‌ കഥാതന്തു ചേർക്കേണ്ടത്? ഉദാഹരണങൾ ചൂണ്ടിക്കാണിക്കാമോ?

മറുപടി പ്രതീക്ഷിച്ച് --Pathaayan 01:19, 20 മാർച്ച് 2010 (UTC)Reply

Talkback തിരുത്തുക

 
You have new messages
നമസ്കാരം, Anee jose. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
Message added 08:12, 21 മാർച്ച് 2010 (UTC). താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റസിമാൻ ടി വി 08:12, 21 മാർച്ച് 2010 (UTC)Reply

നാനാർത്ഥങ്ങൾ തിരുത്തുക

നാനാർത്ഥങ്ങൾ എന്ന താളുകളിൽ കൂടുതൽ കാണുന്നത് അതത് വാക്കുകൾക്കു വസ്തുതാപരമായി ഭാഷയിലുള്ള വിവിധ അർത്ഥങ്ങളല്ല മറിച്ച് ആ വാക്കുകൾ കൊണ്ട് സംജ്ഞവൽക്കരിക്കപ്പെട്ട കാര്യങ്ങൾ കൂടിയാണല്ലോ. (ഉദാഹരണം - നായകൻ എന്ന നാനാർത്ഥം താൾ).കംഗാരു - ഒരു മൃഗം എന്നല്ലാതെ കംഗാരു - ഒരു സിനിമ എന്ന് സ്കൂളുകളിൽ പഠിപ്പിക്കാനാകുമോ? അതുകൊണ്ട് നമ്മുടെ നാനാർത്ഥം താളുകൾക്ക് ഒരു പുതിയ പേർ കണ്ടെത്തുന്നതാവില്ലേ ഭംഗി. നമ്മൾ ഇപ്പോളത്തെ രീതി തുടർന്നു പോയാൽ വരുംകാലത്ത് തുടക്കക്ക്ലാസുകൾ മുതലേ ഭാഷാദ്ധ്യാപനത്തിനും ഭാഷാദ്ധ്യയനത്തിനും കടുത്ത ബുദ്ധിമുട്ടാവില്ലേ. നമ്മുടെ കുട്ടികൾ കാര്യങ്ങളെ വികലമായി മനസ്സിലാക്കാൻ തുടങ്ങില്ലേ? ഇനിയുള്ള കാലത്ത് കുട്ടികൾ വികിപ്പീഡിയയെ പല കാര്യങ്ങൾക്കും ആശ്രയിച്ചെന്നു വരുമല്ലോ. ഇക്കാര്യം വിക്കിപ്പീഡിയ സംഘാടകർ കാര്യമായി പരിഗണിക്കേണ്ടിയിരിക്കുന്നു.--Chandrapaadam 14:27, 26 മാർച്ച് 2010 (UTC)Reply

പിഴവ് തിരുത്തുക

ഞാനും ശ്രദ്ധിച്ചു. വിക്കിപീഡിയയിൽ മാത്രമല്ല. എല്ലാ മലയാളം വിക്കി സം‌രഭങ്ങളിലും ഈ പ്രശ്നമുണ്ട്. മീഡിയവിക്കി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ചെയ്തപ്പോഴോ, മീഡിയവിക്കി സന്ദേശങ്ങൾ തർജ്ജമ ചെയ്തപ്പോഴോ ഉള്ള പ്രശ്നമാകാം കാരണം. എന്തായാലും നോക്കട്ടെ! --Anoopan| അനൂപൻ 07:22, 9 ഏപ്രിൽ 2010 (UTC)Reply

ആ ചിത്രത്തിന്റെ തലക്കെട്ട് യൂനികോഡ് 5.0-ൽ ആയതിനാലാണ്‌ ഇതു സംഭവിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നു കരുതാം. അതുവരെ മറ്റേതെങ്കിലും ചിത്രം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കൂ. നന്ദി --Anoopan| അനൂപൻ 08:05, 12 ഏപ്രിൽ 2010 (UTC)Reply
അനൂപൻ ഉത്തരം തന്നല്ലോ -- റസിമാൻ ടി വി 08:51, 12 ഏപ്രിൽ 2010 (UTC)Reply

പ്രമാണം:പള്ളിക്കുന്ന് പള്ളി ശതവാർഷികം.JPG തിരുത്തുക

പ്രമാണം:പള്ളിക്കുന്ന് പള്ളി ശതവാർഷികം.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:42, 22 നവംബർ 2010 (UTC)Reply

പ്രമാണം:മാമോദീസ.jpg തിരുത്തുക

പ്രമാണം:മാമോദീസ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:49, 22 നവംബർ 2010 (UTC)Reply


സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Anee jose, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 19:05, 2 ഓഗസ്റ്റ് 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Anee jose,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Anee jose,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:52, 28 മാർച്ച് 2012 (UTC)Reply

ഫലകം ചേർക്കുമ്പോൾ ശ്രദ്ധിക്കുക തിരുത്തുക

മലയാളത്തിലെ തെരഞ്ഞെടുത്ത ചിത്രം എന്നുള്ള ഫലകം ചേർക്കുമ്പോൾ mlwiki=1 എന്ന് മാത്രം മതി. featured=1 എന്നാൽ കൊമ്മന്സിലെ തെരഞ്ഞെടുത്ത ചിത്രം എന്നാണർത്ഥം. അല്ലെങ്ങിൽ ഇതുപോലെ ബന്ധപ്പെട്ട താൾ കാണുന്നില്ല എന്ന സന്ദേശം കാണിക്കും. ശ്രദ്ധിക്കുമല്ലോ. -- ജീ. Jkadavoor (സംവാദം) 06:43, 22 ജൂൺ 2012 (UTC)Reply

എന്ത് കൊണ്ട് തിരഞ്ഞെടുകുനില്ല തിരുത്തുക

ഈ ചിത്രം [3] ഇപ്പോൾ ഉള്ള തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ പാലികുന്നു . ഭുരിപക്ഷ അഭിപ്രായവും ഉണ്ട്, പിന്നെ എന്ത് കൊണ്ട് തിരഞ്ഞെടുകുനില്ല. ഇതിനു ശേഷം നാമനിർദേശം ചെയ്തവ തിരെഞ്ഞെടുത്തു കണ്ടു അത് കൊണ്ട് ചോദിച്ചതാണേ ....Irvin Calicut.......ഇർവിനോട് പറയു... 15:23, 25 ജൂലൈ 2012 (UTC)Reply

മാനദണ്ഡങ്ങളിലെ വ്യക്തതയില്ലായ്മയാണല്ലോ നമ്മൾ ചർച്ച ചെയ്യുന്നത്. ഇപ്പോളത്തെ മാനദണ്ഡങ്ങൾ പ്രകാരം താങ്കൾ പറഞ്ഞ ചിത്രം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചർച്ചയിൽ പലർക്കും അഭിപ്രായ വ്യത്യാസങ്ങളുള്ളതു കൊണ്ടാണ് ഒരു സമവായമാകുന്നതു വരെ കാത്തിരിക്കാം എന്നു കരുതിയത്. മുൻപ് ഈ കാരണത്താൽ തിരഞ്ഞെടുക്കതിരുന്ന ചിത്രങ്ങളിൽ ചിലത് 1 , 2, 3 --AneeshJose (സംവാദം) 13:51, 26 ജൂലൈ 2012 (UTC)Reply

റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Anee jose, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 17:59, 7 സെപ്റ്റംബർ 2012 (UTC)Reply

മുൻപ്രാപനം ചെയ്യൽ തിരുത്തുക

 

നമസ്കാരം Anee jose, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സംവാദം) 17:59, 7 സെപ്റ്റംബർ 2012 (UTC)Reply

നക്ഷത്രത്തിന് നന്ദി തിരുത്തുക

നക്ഷത്രത്തിന് വളരെ നന്ദി അനീഷ്. --Vssun (സംവാദം) 02:02, 29 സെപ്റ്റംബർ 2012 (UTC)Reply

ചിത്രങ്ങളുടെ വലിപ്പം തിരുത്തുക

തെരഞ്ഞെടുത്ത ചിത്രങ്ങളുടെ വലിപ്പം 250px,200px എന്നിവയിൽ നിന്ന് കുറച്ച് 150px ആക്കാൻ ശ്രദ്ധിക്കുമല്ലോ. കാരണം ഇതേ താൾ തന്നെയാണു് മൊബൈലിലും കാണിക്കുന്നത്. അവിടെ ചിത്രത്തിന്റെ വലിപ്പം 250px വരുമ്പോൾ സ്ക്രീനിന്റെ വലിയൊരു ഭാഗം ഇതിനായി മാത്രം പോകുന്നു. ശ്രദ്ധിക്കുമന്ന് കരുതട്ടെ. ആശംസകളോടെ --Anoop | അനൂപ് (സംവാദം) 16:34, 22 നവംബർ 2012 (UTC)Reply

150 പിക്സൽ പക്ഷേ പിസിയിൽ കാണുമ്പോൾ പക്ഷേ വളരെ ചെറുതാകില്ലെ? മറ്റെന്തെങ്കിലും പ്രതിവിധി ഉണ്ടോ? -AneeshJose (സംവാദം) 12:57, 27 നവംബർ 2012 (UTC)Reply
150 പിക്സൽ അത്ര ചെറുതാണെന്ന് കരുതുന്നില്ല. തെരഞ്ഞെടുക്കുന്ന ലേഖനത്തോടൊപ്പം ചേർക്കുന്ന ചിത്രത്തിനു ഏതാണ്ട് ഇതേ വലിപ്പമാണല്ലോ. --Anoop | അനൂപ് (സംവാദം) 13:19, 27 നവംബർ 2012 (UTC)Reply

File:Ginger farm.jpg തിരുത്തുക

http://commons.wikimedia.org/wiki/User_talk:Sreejithk2000#File:Ginger_farm.jpg എന്നയിടത്ത് നടക്കുന്ന സംവാദം ശ്രദ്ധിക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 15:21, 5 ഫെബ്രുവരി 2013 (UTC)Reply

ഈ ചിത്രം കോമേഴ്സ്യൽ ആവശങ്ങൾക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ല. ഇപ്പോഴത്തെ ലൈസൻസ് അത് അനുവദിക്കുന്നില്ലെ? ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 3.0 അൺപോർട്ടഡ് അതനുവദിക്കുന്നുണ്ടല്ലോ? --AneeshJose (സംവാദം) 04:45, 6 ഫെബ്രുവരി 2013 (UTC)Reply
ശരിയാണല്ലോ, ഞാനത് മറന്നേ പോയി. എന്റെ പഴയ പ്രസ്ഥാവന തിരുത്തിയിട്ടുണ്ട്. അനീസിനു വിരോധമില്ലെങ്കിൽ അവിടെ സമ്മതം പറഞ്ഞ് ഒരു കുറിപ്പ് ഇടാമോ? --ശ്രീജിത്ത് കെ (സം‌വാദം) 05:17, 6 ഫെബ്രുവരി 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Anee jose

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:55, 15 നവംബർ 2013 (UTC)Reply

തൊട്ടിലാട്ടം തിരുത്തുക

ഇങ്ങനൊരു പേരുണ്ടോ ഇതിന്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:10, 27 ജൂലൈ 2015 (UTC)Reply

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു ഗൂഗിൾ സെർച്ച് നോക്കൂ. ഇതും നോക്കൂ. --AneeshJose (സംവാദം) 12:51, 27 ജൂലൈ 2015 (UTC)Reply

ഇറച്ചികഴിച്ചതിന് കൊല്ലപ്പെട്ടവർ തിരുത്തുക

മലയാളം വിക്കിപീഡിയയിലെ ശ്രദ്ധേയതാ നയത്തിലെ ഏത് വിഭാഗത്തിലാണ് പ്രസ്തുത ലേഖനം ചോദ്യചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.ഇംഗ്ലീഷ് വിക്കിയിൽ രാഷ്ട്രീയ മത കൊലപാതകങ്ങളുടെ പട്ടിക ലഭ്യമാണ്. ---ഉപയോക്താവ്ː ːAkbarali (സംവാദം) 17:46, 3 ഒക്ടോബർ 2015 (UTC)Reply

ഉപയോക്താവ്ː ːAkbarali മറുപടി ഞാൻ സംവാദം:ഇറച്ചി കഴിച്ചതിന് ഇന്ത്യയിൽ കൊല്ലപ്പെട്ടവർ താളിൽ നൽകിയിട്ടുണ്ട്. നന്ദി. --AneeshJose (സംവാദം) 05:52, 4 ഒക്ടോബർ 2015 (UTC)Reply

പിണറായി തിരുത്തുക

ആ കണ്ണികളെ ആർക്കൈവുകളിലേക്കോ മറ്റോ തിരഞ്ഞു നോക്കിയിരുന്നോ? ഉണ്ടായിരുന്നെങ്കിൽ അതു നീക്കാതെ വരികളെ മാത്രം മാറ്റിയെഴുതാമായിരുന്നു. കണ്ണികളെ നീക്കാതിരിക്കുന്നതാണ് നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:37, 20 മേയ് 2016 (UTC)Reply

അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, ആർകേവുകളിലും കാണുന്നില്ല. തന്നെയുമല്ല അതൊരു നിഷ്പക്ഷമായ അവലംബമായി സ്വീകരിക്കാൻ പറ്റുല്ലെന്നാണ് എനിക്ക് തോന്നുന്നത്. --AneeshJose (സംവാദം) 09:46, 20 മേയ് 2016 (UTC)Reply
തീർച്ചയായും നിഷ്പക്ഷമല്ലെങ്കിൽക്കൂടി അതൊരു പ്രമുഖ മലയാളം പത്രത്തിന്റെ കണ്ണിയാണ്. അവരുടെ വാദത്തിനും തെളിവിനും പ്രസക്തിയുണ്ട്. ഭാഷയെ ശുദ്ധികരിക്കാനേ നമുക്ക് വകുപ്പുള്ളൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:49, 20 മേയ് 2016 (UTC)Reply
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം. മുഖപത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങളെ മാത്രമായിരിക്കും എല്ലായ്പ്പോഴും മുറുകെപിടിക്കുക എന്നതാണ് ഇതിനു കാരണം. ശൈലീപുസ്തകം കാണുക. --AneeshJose (സംവാദം) 09:55, 20 മേയ് 2016 (UTC)Reply
സമ്മതിക്കുന്നു. പക്ഷേ സംഘടനയെപറ്റിയല്ലല്ലോ നേതാവിനെ പറ്റിയല്ലേ? ഒരു കാര്യം അവരവതരിപ്പിക്കുമ്പോൾ അവരുടെ വീക്ഷണവും ചേർക്കണം എന്നു ഞാൻ വിചാരിക്കുന്നു. ആ വാക്യത്തെ അതവരുടെ വീക്ഷണമാണെന്നു അടയാളപ്പെടുത്തിയാൽ പോരേ? അങ്ങേരു കള്ളനാണെന്ന് അവരു സമ്മതിക്കില്ലെന്ന് അവരുടെ തന്നെ അവലംബത്തോടെ ചേർക്കുന്നതല്ലേ കൂടുതൽ നിഷ്പക്ഷം. കണ്ണികൾ നീക്കരുതെന്നതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ആ വാക്കുകളെ മറ്റൊരിടത്തേക്ക് നീക്കിയാൽ പോലും പ്രശ്നമല്ല. എനിക്കിതിൽ പ്രത്യേക നിക്ഷിപ്തതാല്പര്യമില്ല, താങ്കൾക്കും ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:40, 20 മേയ് 2016 (UTC)Reply
അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു, എനിക്കും നിക്ഷിപ്ത തല്പര്യങ്ങൾ ഒന്നും ഇല്ല. വാക്കുകൾ മാറ്റി എഴുതാനാണ് തുടങ്ങിയത്. പിന്നീടാണ് ദേശാഭിമാനി/മൃത കണ്ണിയാണെന്നത് കണ്ടത്. മൃതകണ്ണികൾ തിരിച്ച് ചേർക്കണോ? എന്താണ് താങ്കളുടെ അഭിപ്രായം? --AneeshJose (സംവാദം) 23:38, 20 മേയ് 2016 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply