വേദവ്യാസവിരചിതമായ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കൗരവർ. മഹാഭാരതത്തിലെ പല കഥാപാത്രങ്ങളുടെയും പൂർവ്വികനായ, ഇന്ത്യയിലെ ഇതിഹാസ രാജാവായ കുരു സ്ഥാപിച്ചതാണ് കുരുവംശത്തിൽ ജനിച്ചവരെ ആണ് കൗരവർ എന്ന് വിളിക്കുന്നത്. പാണ്ഡവരും സത്യത്തിൽ കൗരവർ ആണ് എങ്കിലും ധൃതരാഷ്ട്രരുടെ പുത്രന്മാരെയാണ് സൂചിപ്പിക്കാൻ സാധാരണയായി ഈ പദം ഉപയോഗിക്കുന്നത്. ദുര്യോധനൻ, ദുശ്ശാസനൻ, വികർണ്ണൻ എന്നിവരാണ് സഹോദരങ്ങളിൽ ഏറ്റവും പ്രചാരമുള്ളത്. അവർക്ക് ദുശ്ശള എന്ന ഒരു സഹോദരിയും യുയുത്സു എന്നു പേരുള്ള ഒരു അർദ്ധസഹോദരനും ഉണ്ടായിരുന്നു.

കൗരവർ
കുരുക്ഷേത്രയുദ്ധത്തിൽ തന്റെ ഗജധ്വജം ഉളള രഥത്തിൽ നിൽക്കുന്ന ദുർയോദ്ധനൻ
മറ്റു പേരുകൾധൃദരാഷ്ട്രപുത്രന്മാർ
ദേവനാഗരി कौरव
മലയാളം ലിപിയിൽ കൗരവർ
സൈന്യംകൗരവസൈന്യം
യുദ്ധങ്ങൾകുരുക്ഷേത്രയുദ്ധം,
വിരാടയുദ്ധം,
ഗന്ധർവ്വയുദ്ധം
സംഖ്യ101 (ഗാന്ധാരിയുടെ മക്കൾ )
102 (ധൃദരാഷ്ട്രരുടെ മക്കൾ )
ലിംഗംപുരുഷന്മാർ
സ്ത്രീ (ദുശ്ശള )
യുഗങ്ങൾ ദ്വാപരയുഗം
വംശാവലി
മരണം
കുരുക്ഷേത്രം (യുയുൽസു, ദുശ്ശള ഒഴികെ )
രക്ഷിതാക്കൾ
ബന്ധുക്കൾപാണ്ഡവർ

കൗരവരുടെ (ദുര്യോധനാദികളുടെ) ഉത്ഭവം

തിരുത്തുക

ഒരിക്കൽ വ്യാസൻ വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് ഹസ്തിനപുരത്തിൽ എത്തിച്ചേർന്നപ്പോൾ ഗാന്ധാരി അദ്ദേഹത്തിന് ആഹാരപാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. സന്തുഷ്ടനായ വ്യാസൻ അവളോട് ഒരു വരം ചോദിച്ചുകൊള്ളുവാൻ പറഞ്ഞു. അതനുസരിച്ച് ഗാന്ധാരി ധൃത്രാഷ്ട്രരിൽനിന്നും നൂറുമക്കൾ ജനിക്കുന്നതിനുള്ള വരം ആവശ്യപ്പെടുകയും വ്യാസൻ നൽകുകയും ചെയ്തു. ഗാന്ധാരി ഗർഭം ധരിച്ചു എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും അവൾ പ്രസവിച്ചില്ല. കുന്തി പ്രസവിച്ചതറിഞ്ഞപ്പോൾ ദുഃഖിതയായ ഗാന്ധാരി തന്റെ വയറ് കട്ടിയായി നിശ്ചലമായിരിക്കുന്നതു കണ്ട് വളരെ പണിപ്പെട്ട് ധൃതരാഷ്ട്രൻ അറിയാതെ, തന്റെ വയറ്റിൽ നല്ലവണ്ണം ആഘാതിക്കുകയും രണ്ടുവർഷമായി ധരിച്ചിരുന്ന ഗർഭം പുറത്തു വരത്തക്കവിധം പിടിച്ചു മർദ്ധിക്കുകയും ചെയ്തു . മർദ്ദനത്തിന്റെ ആഖാതത്തിൽ ഗാന്ധാരി ഒരു മാംസപിണ്ഡം പ്രസവിച്ചു. അതറിഞ്ഞെത്തിയ വ്യാസൻ ഗാന്ധാരിയെ ശക്കാരിക്കുകയും മാംസക്കഷണം പെരുവിരൽ വലുപ്പം ഉള്ള നൂറ്റൊന്നു കഷണങ്ങളായി മുറിച്ച് നെയ്ക്കുടങ്ങളിൽ രഹസ്യമായി സൂക്ഷിക്കാൻ ഉപദേശിക്കുകയും ചെയ്തു. കുടങ്ങൾ യഥാകാലം പിളർന്ന് നൂറ് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. കൂടാതെ ധൃതരാഷ്ട്രർക്ക് ഒരു വൈശ്യസ്ത്രീയിൽ യുയുത്സു എന്ന കുമാരനും ജനിച്ചു. ദുര്യോധനൻ തുടങ്ങിയ നൂറ്റിയൊന്ന് പേരെ കൗരവർ എന്ന് വിളിക്കുന്നു.[1][2]

കൗരവരിലെ നൂറ്റിരണ്ടു പേരുടെയും പേരുകൾ ജനന ക്രമത്തിൽ ഇവയാണ്.[3][4]



  1. ദുര്യോധനൻ
  2. യുയുത്സു (കരണൻ) - അർദ്ധസഹോദരൻ *
  3. ദുശ്ശാസനൻ
  4. ദുസ്സഹൻ
  5. ദുശ്ശലൻ
  6. ജലഗന്ധൻ
  7. സമൻ
  8. സഹൻ
  9. വിന്ദൻ
  10. അനുവിന്ദൻ
  11. ദുർദ്ധർഷൻ
  12. സുബാഹു
  13. ദുഷ്പ്രധർഷണൻ
  14. ദുർമ്മർഷണൻ
  15. ദുർമ്മുഖൻ
  16. ദുഷ്ക്കർണ്ണൻ
  17. കർണ്ണൻ
  18. വികർണൻ
  19. ശലൻ
  20. സത്വൻ
  21. സുലോചനൻ
  22. ചിത്രൻ
  23. ഉപചിത്രൻ
  24. ചിത്രാക്ഷൻ
  25. ചാരുചിത്രൻ
  26. ശരാസനൻ
  27. ദുർമ്മദൻ
  28. ദുർവിഗാഹൻ
  29. വിവിത്സു
  30. വികടിനന്ദൻ
  31. ഊർണ്ണനാഭൻ
  32. സുനാഭൻ
  33. നന്ദൻ
  34. ഉപനന്ദൻ
  35. ചിത്രബാണൻ
  36. ചിത്രവർമ്മൻ
  37. സുവർമ്മൻ
  38. ദുർവിമോചൻ
  39. അയോബാഹു
  40. മഹാബാഹു
  41. ചിത്രാംഗദൻ
  42. ചിത്രകുണ്ഡലൻ
  43. ഭീമവേഗൻ
  44. ഭീമബലൻ
  45. വാലകി
  46. ബലവർദ്ധനൻ
  47. ഉഗ്രായുധൻ
  48. സുഷേണൻ
  49. കുണ്ഡധാരൻ
  50. മഹോദരൻ
  51. ചിത്രായുധൻ
  52. നിഷംഗി
  53. പാശി
  54. വൃന്ദാരകൻ
  55. ദൃഢവർമ്മൻ
  56. ദൃഢക്ഷത്രൻ
  57. സോമകീർത്തി
  58. അനൂദരൻ
  59. ദൃണസന്ധൻ
  60. ജരാസന്ധൻ
  61. സത്യസന്ധൻ
  62. സദാസുവാക്ക്
  63. ഉഗ്രശ്രവസ്സ്
  64. ഉഗ്രസേനൻ
  65. സേനാനി
  66. ദുഷ്പരാജയൻ
  67. അപരാജിതൻ
  68. കുണ്ഡശായി
  69. നിശാലാക്ഷൻ
  70. ദുരാധരൻ
  71. ദൃഢഹസ്തൻ
  72. സുഹസ്തൻ
  73. വാതവേഗൻ
  74. സുവർച്ചൻ
  75. ആദിത്യകേതു
  76. ബഹ്വാശി
  77. നാഗദത്തൻ
  78. ഉഗ്രശായി
  79. കവചി
  80. ക്രഥനൻ
  81. ദണ്ഡി
  82. ഭീമവിക്രൻ
  83. ധനുർദ്ധരൻ
  84. വീരബാഹു
  85. അലോലുപൻ
  86. അഭയൻ
  87. ദൃഢകർമ്മാവ്
  88. ദൃണരഥാശ്രയൻ
  89. അനാധൃഷ്യൻ
  90. കുണ്ഡഭേദി
  91. വിരാവി
  92. ചിത്രകുണ്ഡലൻ
  93. പ്രഥമൻ
  94. അപ്രമാഥി
  95. ദീർഘരോമൻ
  96. സുവീര്യവാൻ
  97. ദീർഘബാഹു
  98. സുവർമ്മൻ
  99. കാഞ്ചനധ്വജൻ
  100. കുണ്ഡാശി
  101. വിരജസ്സ്
  102. ദുശ്ശള
  • പലരും കൗരവരുടെ കാര്യം പറയുമ്പോൾ യുയുത്സുനെ കൂട്ടാറില്ല എങ്കിലും വ്യാസൻ മഹാഭാരതത്തിൽ കൗരവരുടെ പേര് പറയുമ്പോൾ യുയുത്സുനെ രണ്ടാമനായി പറയുന്നുണ്ട്.

ഇതിൽ യുയുത്സു, ദുശ്ശള എന്നിവരെയൊഴിച്ച് ബാക്കിയെല്ലാവരേയും ഭാരതയുദ്ധത്തിൽ ഭീമൻ വധിച്ചു. യുയുത്സു പാണ്ഡവപക്ഷത്ത് നിന്ന് പോരാടി.

  1. അദ്ധ്യായം 115 : ഗാന്ധാരീപുത്രോത്‌പത്തി, Section 7 :സംഭവ പർവം , വിദ്വാൻ കെ പ്രകാശത്തിന്റെ മഹാഭാരതതർജ്ജിമ
  2. Chapter 107, Section 7, Sambhava Parva, Bibek Debroy’s translation
  3. അദ്ധ്യായം 117 : ധൃതരാഷ്ട്ര പുത്രനാമകഥനം, Section 7 :സംഭവ പർവം , വിദ്വാൻ കെ പ്രകാശത്തിന്റെ മഹാഭാരതതർജ്ജിമ
  4. Chapter 108, Section 7, Sambhava Parva, Bibek Debroy’s translation


"https://ml.wikipedia.org/w/index.php?title=കൗരവർ&oldid=4117442" എന്ന താളിൽനിന്ന് ശേഖരിച്ചത്