1921 (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(1921 (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടി. ദാമോദരൻ കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ഒരു ചലച്ചിത്രം ആണ്‌ 1921. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ നടന്ന മലബാർ കലാപവുമായി ബന്ധപെട്ട ഒരു ചരിത്ര കഥയുടെ സിനിമാവിഷ്ക്കാരമായിരിന്നു ഇത്. അധിനിവേശ ഭീകരതക്കെതിരെ ഏറനാടൻ കർഷകസമൂഹം നടത്തിയ ഐതിഹാസികമായ സമരമാണ് ആനക്കയത്തുകാരനും പ്രവാസി ബിസനുസകാരനുമായ മണ്ണിൽ മുഹമ്മദ് നി‍ർമിച്ച 1921 എന്ന ചലചിത്രം, ഈ ദേശത്തിന്റെ യഥാർത്ഥ സംഘർഷങ്ങളെ അമിത നിറം ചേർക്കാതെ നെഞ്ചിൽ തട്ടുന്ന രീതിയിൽ അവിഷ്കരിച്ചിരിക്കുന്നു.

1921
സംവിധാനംഐ.വി. ശശി
നിർമ്മാണംമുഹമ്മദ് മണ്ണിൽ, മണ്ണിൽ ഫിലിംസ്
രചനടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
മധു
പാർവ്വതി
ഉർവശ്ശി
വിജയരാഘവൻ
മുകേഷ്
ബാലൻ കെ നായർ
ടി ജി രവി
സംഗീതംശ്യാം
ഗാനരചനവി എ ഖാദർ, മോയിൻകുട്ടി വൈദ്യർ
റിലീസിങ് തീയതി19 ഓഗസ്റ്റ് 1988
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

കഥാ പാത്രങ്ങൾതിരുത്തുക

ജഗന്നാഥ വർമ കോവിലകത്തെ മൂത്ത തമ്പ്രാനായും ബാലൻ കെ നായർ കോവിലകം കാവൽകാരനും ഖാദറിന്റെ പിതാവുമായും വേഷമിട്ടു. ചേക്കുട്ടി അധികാരിയായി ജ.കെ. പിള്ളയും പോലീസ് സൂപ്രണ്ട് ആമു സാഹിബായി കെ.പി. ഉമറും ഇൻസ്പെക്ടർ നാരായണമേനോനായി ജോണിയും അഭിനയിച്ചു. ഒട്ടേറെ വിദേശികലാകാരൻമാരും ഇതിൽ വേഷമിട്ടിട്ടുണ്ട്. 1988 ൽ പുറത്തിറങ്ങിയ ഈ സിനിമ ബിഗ് ബജറ്റിലാണ് നിർമ്മിക്കപ്പെട്ടത്. ആനക്കയം, ചെക്ക്പോസ്റ്റ്, ചേപ്പൂര്, കടലുണ്ടിപ്പുഴ എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകൾ. 1921 കാലത്തെ സാമൂഹികാവസ്ഥ, വേഷവിധാനങ്ങൾ, ആചാരാനുഷ്ഠനാങ്ങൾ, അയിത്തം, അടിച്ചമർത്തൽ, ഹിന്ദുമുസ്ലിം ഐക്യം തകർക്കാൻ ബ്രിട്ടിഷുകാർ കാണിച്ച കുടിലതന്ത്രങ്ങൾ എന്നിവയല്ലാം ഈ സിനിമയിൽ യഥാതഥമായി ചിത്രീകരിച്ചിട്ടുണ്ട്. [1]

ഗാനങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. 'ദേശചരിത്രവും വർത്തമാനവും', പേജ്: 31,31, പ്രസിദ്ധീകരണം : ഗ്രാമപഞ്ചായത്ത് ആനക്കയം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=1921_(ചലച്ചിത്രം)&oldid=3084275" എന്ന താളിൽനിന്ന് ശേഖരിച്ചത്