കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക

(List of dams in Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത് [1]

40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.മൂന്നാർ ഹെഡ്‍വർക്സ്, ലോവർപെരിയാർ, മണിയാർ എന്നീ 3 അണക്കെട്ടുകൾ പുഴക്ക് കുറുകെ വൃഷ്ടി പ്രദേശം ഇല്ലാത്തവയാണ്. ഈ മൂന്നെണ്ണം അടക്കം 55 ജലസംഭരണികൾ ഉള്ളതിൽ  20 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം  കേരള വാട്ടർ അതോറിറ്റിയുടെ  കീഴിലും , 29 എണ്ണം KSEB യുടെ  കീഴിലും , 3  എണ്ണം  തമിഴ്നാട്  PWD  യുടെ   കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്. ഗവി, കക്കി, ഇടുക്കി എന്നീ 3 ജലസംഭരണികളിൽ ഒന്നിലധികം അണക്കെട്ടുകൾ ഉണ്ട്. ഇതിനു പുറമെ 10 വലിയ തടയണകളും ഉണ്ട് .

മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [2] ,[3] , [4] . 27 ജലസംഭരണികൾ ജലസേചന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [5]. ഇതിൽ 9 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കും ജലസേചന പദ്ധതിക്കും വേണ്ടി ഒരു പോലെ ഉപയോഗപ്പെടുത്തുന്നവയാണ് .ജലസംഭരണികൾ ഉപയോഗിച്ച് മൊത്തം 16 പ്രധാന ജലവൈദ്യുത പദ്ധതികളും 7 ചെറുകിട ജലവൈദ്യുത പദ്ധതികളും ആണ് നിലവിൽ ഉള്ളത് [6] ,[7].

അണക്കെട്ടുകൾ ജില്ല തിരിച്ച്
ജില്ല ഡാമുകളുടെ എണ്ണം
തിരുവനന്തപുരം 4
കൊല്ലം 1
പത്തനംതിട്ട 3
ഇടുക്കി 21
എറണാകുളം 4
തൃശ്ശൂർ 8
പാലക്കാട് 11
വയനാട് 6
കോഴിക്കോട് 3
കണ്ണൂർ 1
ആകെ 62

ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ മലങ്കര ഒഴിച്ചുള്ള 19 അണക്കെട്ടുകളും പെരിയാറിലും അതിന്റെ പോഷകനദികളായ മുതിരപ്പുഴയാറിലും പന്നിയാറിലും ആണ് .എറണാകുളം ജില്ലയിലെ 2 അണക്കെട്ടുകളും പെരിയാറിൽ തന്നെയാണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത്  തുറക്കുമ്പോൾ പെരിയാറിന്റെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. പത്തനംതിട്ട ജില്ലയിലെ 11 അണക്കെട്ടുകളും പമ്പാനദിയിലും അതിന്റെ പോഷകനദികളായ കക്കിയാറിലും  കക്കാട്ടാറിലും ആണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത്  തുറക്കുമ്പോൾ പമ്പാനദിയുടെ  തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. ചാലക്കുടിപ്പുഴയിൽ  5 അണക്കെട്ടുകൾ ഉണ്ട് . പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളിൽ 7 അണക്കെട്ടുകളും ഭാരതപ്പുഴയുടെയും അതിന്റെ പോഷകനദികളിലും ആണ് ഉള്ളത്.



കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക[8],[9] താഴെ കൊടുത്തിരിക്കുന്നു.


നിര അണക്കെട്ട് ജലസംഭരണി നദി സ്ഥലം ജില്ല നീളം (മീ.) ഉയരം (മീ.) നിർമ്മാണം ലക്ഷ്യം ചിത്രം
1 നെയ്യാർ നെയ്യാർ നെയ്യാർ കാട്ടാക്കട തിരുവനന്തപുരം 294.83 56.08 1973 ജലസേചനം
2 പേപ്പാറ പേപ്പാറ കരമനയാർ നെടുമങ്ങാട് തിരുവനന്തപുരം 423 36.5 1983 ജലസേചനം ,

വൈദ്യുതിനിർമ്മാണം

3 അരുവിക്കര അരുവിക്കര കരമനയാർ നെടുമങ്ങാട് തിരുവനന്തപുരം 83.21 14.01 1972 കുടിവെള്ളം ,ജലസേചനം
4 തെന്മല(കല്ലട -പരപ്പാർ) തെന്മല കല്ലടയാർ പുനലൂർ കൊല്ലം 335 85.35 1961 ജലസേചനം ,

വൈദ്യുതിനിർമ്മാണം

5 ഗവി ഗവി ഗവിയാർ ഗവി പത്തനംതിട്ട 97.54 17.07 1989 വൈദ്യുതിനിർമ്മാണം
6 കുള്ളാർ ഗവി ഗവിയാർ ഗവി പത്തനംതിട്ട 94 24 1990 വൈദ്യുതിനിർമ്മാണം
7 മീനാർ I മീനാർ I ഗവി പത്തനംതിട്ട 65 17.2 1991 വൈദ്യുതിനിർമ്മാണം
8 മീനാർ II മീനാർ II ഗവി പത്തനംതിട്ട 97 15.5 1991 വൈദ്യുതിനിർമ്മാണം
9 പമ്പ പമ്പ പമ്പാനദി റാന്നി , അങ്കാംമൂഴി പത്തനംതിട്ട 281 57.2 1967 വൈദ്യുതിനിർമ്മാണം
10 ആനത്തോട് കക്കി കക്കിയാർ പമ്പാനദി റാന്നി , അങ്കാംമൂഴി പത്തനംതിട്ട 376.12 51.8 1967 വൈദ്യുതിനിർമ്മാണം
11 കക്കി കക്കി കക്കിയാർ പമ്പാനദി റാന്നി , അങ്കാംമൂഴി പത്തനംതിട്ട 336.19 116.13 1966 വൈദ്യുതിനിർമ്മാണം
12 അപ്പർ മൂഴിയാർ മൂഴിയാർ കക്കട്ടാർ പമ്പാനദി റാന്നി , അങ്കാംമൂഴി പത്തനംതിട്ട 97 19 1979 വൈദ്യുതിനിർമ്മാണം
13 അപ്പർമൂഴിയാർ സ്പിൽവേ ഡാം കക്കട്ടാർ കക്കട്ടാർ പമ്പാനദി റാന്നി , അങ്കാംമൂഴി പത്തനംതിട്ട 176.5 34.17 1990 വൈദ്യുതിനിർമ്മാണം
14 കക്കാട് കക്കട്ടാർ കക്കട്ടാർ പമ്പാനദി റാന്നി , അങ്കാംമൂഴി പത്തനംതിട്ട 107 22 1990 വൈദ്യുതിനിർമ്മാണം
15 മണിയാർ കക്കട്ടാർ കക്കട്ടാർ പമ്പാനദി റാന്നി ,മണിയാർ പത്തനംതിട്ട ജലസേചനം
16 മുല്ലപ്പെരിയാർ തേക്കടി മുല്ലയാർ പെരിയാർ തേക്കടി ഇടുക്കി 365.8 50.29 1895 ജലസേചനം,

വൈദ്യുതിനിർമ്മാണം

(തമിഴ്നാട്)

17 ഇടുക്കി ഇടുക്കി പെരിയാർ ഇടുക്കി ഇടുക്കി 366 169 1974 വൈദ്യുതിനിർമ്മാണം
18 ചെറുതോണി ഇടുക്കി പെരിയാർ ഇടുക്കി ഇടുക്കി 651 138.38 1976 വൈദ്യുതിനിർമ്മാണം
19 കുളമാവ് ഇടുക്കി പെരിയാർ കുളമാവ് ഇടുക്കി 385 100 1977 വൈദ്യുതിനിർമ്മാണം
20 അഴുത ഡൈവേർഷൻ അഴുതയാർ അഴുതയാർ കുട്ടിക്കാനം ഇടുക്കി ഡൈവേർഷൻ ഡാം
21 വഴിക്കടവ് ഡൈവേർഷൻ വാഗമൺ ഇടുക്കി 58 10 2002 ഡൈവേർഷൻ ഡാം
22 കുട്ടിയാർ ഡൈവേർഷൻ വാഗമൺ ഇടുക്കി ഡൈവേർഷൻ ഡാം
23 വടക്കേപ്പുഴ അണക്കെട്ട് വടക്കേപ്പുഴ വടക്കേപ്പുഴയാർ കുളമാവ് ഇടുക്കി 140 8 ഡൈവേർഷൻ ഡാം
24 കല്ലാർ കല്ലാർ നദി കല്ലാർ നദി നെടുങ്കണ്ടം ഇടുക്കി 67.91 12.19 ഡൈവേർഷൻ ഡാം
25 ഇരട്ടയാർ ഇരട്ടയാർ ഇരട്ടയാർപുഴ ഇരട്ടയാർ ഇടുക്കി 146.3 19.81 1989 ഡൈവേർഷൻ ഡാം
26 നാരകക്കാനം ഡൈവേർഷൻ നാരകക്കാനം ഇടുക്കി ഡൈവേർഷൻ ഡാം
27 മലങ്കര മലങ്കര തൊടുപുഴയാർ മലങ്കര ഇടുക്കി 460 23 1994 വൈദ്യുതിനിർമ്മാണം

, ജലസേചനം

28 ആനയിറങ്കൽ ആനയിറങ്കൽ പന്നിയാർ ദേവികുളം ഇടുക്കി 291.69 34.13 1965 വൈദ്യുതിനിർമ്മാണം
29 പൊന്മുടി പൊന്മുടി പന്നിയാർ രാജാക്കാട് ഇടുക്കി 294 59 1963 വൈദ്യുതിനിർമ്മാണം
30 കുണ്ടള കുണ്ടള മുതിരപ്പുഴ മൂന്നാർ ഇടുക്കി 259 46.94 1947 വൈദ്യുതിനിർമ്മാണം
31 മാട്ടുപ്പെട്ടി മാട്ടുപ്പെട്ടി മുതിരപ്പുഴ മാട്ടുപ്പെട്ടി ഇടുക്കി 237.74 83.34 1957 വൈദ്യുതിനിർമ്മാണം
32 മൂന്നാർ ഹെഡ്‍വർക്സ് മുതിരപ്പുഴ മുതിരപ്പുഴ മൂന്നാർ ഇടുക്കി വൈദ്യുതിനിർമ്മാണം
33 ചെങ്കുളം ചെങ്കുളം മുതിരപ്പുഴ കുഞ്ചിത്തണ്ണി മൂന്നാർ ഇടുക്കി 144.5 26.82 1957 വൈദ്യുതിനിർമ്മാണം
34 കല്ലാർകുട്ടി (നേര്യമംഗലം ) കല്ലാർകുട്ടി പെരിയാർ കല്ലാർകുട്ടി ഇടുക്കി 237.74 85.34 1962 വൈദ്യുതിനിർമ്മാണം
35 ലോവർപെരിയാർ പെരിയാർ നദി പെരിയാർ ലോവർപെരിയാർ ഇടുക്കി 284 41 1996 വൈദ്യുതിനിർമ്മാണം
36 ഭൂതത്താൻകെട്ട് പെരിയാർ നദി പെരിയാർ കോതമംഗലം എറണാകുളം ജലസേചനം
37 ഇടമലയാർ ഇടമലയാർ ഇടമലയാർ കോതമംഗലം എറണാകുളം 373 102 1985 വൈദ്യുതിനിർമ്മാണം
38 ഷോളയാർ ഷോളയാർ ചാലക്കുടിപ്പുഴ ഷോളയാർ തൃശൂർ 430.53 66 1965 വൈദ്യുതിനിർമ്മാണം
39 പെരിങ്ങൽക്കുത്ത് പെരിങ്ങൽക്കുത്ത് ചാലക്കുടിപ്പുഴ വാഴച്ചാൽ തൃശൂർ 290.25 23 1957 വൈദ്യുതിനിർമ്മാണം
40 ചിമ്മിനി ചിമ്മിനി കുറുമാലി പുഴ കരുവന്നൂർ പുഴ വരന്തരപ്പിള്ളി തൃശൂർ 1211.5 1996 ജലസേചനം
41 പീച്ചി പീച്ചി മണലിപ്പുഴ കരുവന്നൂർ പുഴ പീച്ചി തൃശൂർ 213.3 49.8 1958 ജലസേചനം
42 വാഴാനി വാഴാനി ആളൂർ പുഴ കേച്ചേരിപ്പുഴ വടക്കാഞ്ചേരി തൃശൂർ 792.48 1962 ജലസേചനം
43 പൂമല വടക്കാഞ്ചേരി തൃശൂർ ജലസേചനം
44 പറമ്പിക്കുളം പറമ്പിക്കുളം പറമ്പിയാർ ചാലക്കുടിപ്പുഴ പറമ്പിക്കുളം പാലക്കാട് 896.12 73.15 1967 ജലസേചനം/

വൈദ്യുതിനിർമ്മാണം

(തമിഴ്നാട്)

45 പെരുവാരിപള്ളം പെരുവാരിപള്ളം കുരിയാർകുട്ടി ചാലക്കുടിപ്പുഴ പറമ്പിക്കുളം പാലക്കാട് 466 27.74 1971 ജലസേചനം/

വൈദ്യുതിനിർമ്മാണം

(തമിഴ്നാട്)

46 തൂണക്കടവ് തൂണക്കടവ് തൂണക്കടവ് ചാലക്കുടിപ്പുഴ പറമ്പിക്കുളം പാലക്കാട് 314 26.91 1965 ജലസേചനം/

വൈദ്യുതിനിർമ്മാണം

(തമിഴ്നാട്)

47 മീങ്കര (ഗായത്രി സ്റ്റേജ് -I) മീങ്കര മീങ്കാരപ്പുഴ മുതലമട പാലക്കാട് 964 18.9 1960 ജലസേചനം
48 ചുള്ളിയാർ (ഗായത്രി സ്റ്റേജ്-II) ചുള്ളിയാർ ചുള്ളിയാർ കൊല്ലങ്കോട് പാലക്കാട് 1211.5 1970 ജലസേചനം
49 പോത്തുണ്ടി പോത്തുണ്ടി പോത്തുണ്ടിപുഴ നെന്മാറ പാലക്കാട് 1680 32.61 1971 ജലസേചനം
50 മംഗലം മംഗലം ചെറുകുന്നപ്പുഴ കിഴക്കഞ്ചേരി പാലക്കാട് 1057 72 1966 ജലസേചനം
51 വാളയാർ വാളയാർ വാളയാർ വാളയാർ പാലക്കാട് 1478 20.42 1956 ജലസേചനം
52 മലമ്പുഴ മലമ്പുഴ ഭാരതപ്പുഴ മലമ്പുഴ പാലക്കാട് 2,069 115.06 1955 ജലസേചനം
53 ശിരുവാണി ശിരുവാണി ശിരുവാണിനദി ശിരുവാണി പാലക്കാട് 224 57 1984 കുടിവെള്ളം

(തമിഴ്നാട്)

54 കാഞ്ഞിരപ്പുഴ കാഞ്ഞിരപ്പുഴ കാഞ്ഞിരപ്പുഴ കാഞ്ഞിരപ്പുഴ പാലക്കാട് 2127 30.78 1995 ജലസേചനം
55 കാരാപ്പുഴ കാരാപ്പുഴ കാരാപ്പുഴ കൽപറ്റ വയനാട് 625 28 2004 ജലസേചനം
56 ബാണാസുര സാഗർ ബാണാസുര സാഗർ പനമരം പുഴ പടിഞ്ഞാറത്തറ വയനാട് 56.38 36.5 2004 ജലസേചനം ,

വൈദ്യുതിനിർമ്മാണം

57 കക്കയം കക്കയം കുറ്റ്യാടിപ്പുഴ കൂരാച്ചുണ്ട് കോഴിക്കോട് 228.6 39.51 1972 വൈദ്യുതിനിർമ്മാണം
58 പെരുവണ്ണാമൂഴി പെരുവണ്ണാമൂഴി കുറ്റ്യാടിപ്പുഴ പെരുവണ്ണാമൂഴി കോഴിക്കോട് 170.6 35.36 1973 ജലസേചനം
59 പഴശ്ശി പഴശ്ശി വളപട്ടണം പുഴ മട്ടന്നൂർ കണ്ണൂർ 245 18.99 1979 ജലസേചനം

കേരളത്തിലെ തടയണകളുടെ പട്ടിക[10] താഴെ കൊടുത്തിരിക്കുന്നു.

നിര തടയണ നദി സ്ഥലം ജില്ല നീളം (മീ.) ഉയരം (മീ.) നിർമ്മാണം
8 ഒറ്റക്കൽ കല്ലടയാർ തെന്മല കൊല്ലം 131.04
1 തുമ്പൂർമുഴി ചാലക്കുടിപ്പുഴ ചാലക്കുടി തൃശൂർ 185 4.66 1966
2 മൂലത്തറ ചിറ്റൂർ പുഴ മൂലത്തറ പാലക്കാട് 144.84
3 കുന്നംകാട്ടുപതി ചിറ്റൂർ പുഴ മൂലത്തറ പാലക്കാട്
4 തെമ്പാറമട ചിറ്റൂർ പുഴ മൂലത്തറ പാലക്കാട്
5 നൂറണി ചിറ്റൂർ പുഴ പാലക്കാട് പാലക്കാട്
6 ചിറമംഗലം ഗായത്രിപ്പുഴ നെന്മാറ പാലക്കാട് 115.98 2.89 1951
7 ചീരക്കുഴി ഗായത്രിപ്പുഴ പഴയന്നൂർ തൃശൂർ
9 റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല    ഭാരതപ്പുഴ തൃത്താല   പാലക്കാട് 295 13 2007
10 റഗുലേറ്റർ കം ബ്രിഡ്ജ് ചമ്രവട്ടം ഭാരതപ്പുഴ ചമ്രവട്ടം മലപ്പുറം 978 2012


Map
കേരളത്തിലെ അണക്കെട്ട്

കൂടുതൽ കാണുക

തിരുത്തുക




അവലംബങ്ങൾ

തിരുത്തുക
  1. "National register of large dams". Central water commission. 27-05-2020. Archived from the original on 2020-05-14. Retrieved 27-05-2020. {{cite web}}: Check date values in: |access-date= and |date= (help)
  2. "Hydro Electric Projects in Kerala -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Powerhouses in Kerala -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Power Projects in Kerala-". www.kseb.in.
  5. "Major Medium Irrigation Projects in Kerala -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Small Hydro Electric Projects in Kerala-". www.kseb.in.
  7. "On going &Future Projects in Kerala-". www.kseb.in.
  8. "കേരളത്തിലെ അണക്കെട്ടുകൾ-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  9. "KSEB DAMS -". www.expert-eyes.org.
  10. "കേരളത്തിലെ തടയണകൾ -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]