കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ റാന്നി വനമേഖലയിൽ വിനോദസഞ്ചാരകേന്ദ്രമായ ഗവി[1][2][3]യിൽ ഗവിയാർ പുഴക്കു കുറുകെ നിർമിച്ച ഗവിയാർ  അണക്കെട്ടിന്റെ പാർശ്വ അണക്കെട്ടാണ് കുള്ളാർ അണകെട്ട്.[4]ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ[5] [6] ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഈ അണക്കെട്ടിന് 94 മീറ്റർ നീളവും 24 ഉയരവും ഉണ്ട്. 1990-ൽ ആണ് ഇത് പണിതുകഴിഞ്ഞത്. പെരിയാർ നാഷണൽ പാർക്കിനോട് ചേർന്നുള്ള വനമേഖലയാണ് ഇത്.

കുള്ളാർ അണക്കെട്ട്
കുള്ളാർ അണക്കെട്ട്
സ്ഥലംഗവി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം9°27′1.7496″N 77°09′53.6328″E / 9.450486000°N 77.164898000°E / 9.450486000; 77.164898000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1990
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഗവിയാർ
ഉയരം24 മീ (79 അടി)
നീളം94 മീ (308 അടി)
റിസർവോയർ
Createsഗവി റിസർവോയർ
Power station
Operator(s)KSEB
Commission date1967
Turbines6 x 50 Megawatt (Pelton-type)
Installed capacity300 MW
Annual generation1338 MU
ശബരിഗിരി ജലവൈദ്യുതപദ്ധതി

വൈദ്യുതി ഉത്പാദനം

തിരുത്തുക

ശബരിഗിരി ജലവൈദ്യുതപദ്ധതി [7] യിൽ 50 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 1338 MU ആണ്. 1967 നവംബർ 26ന് യന്ത്രം കമ്മീഷൻ ചെയ്തു. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടു കൂടി 300 മെഗാവാട്ടിൽ നിന്ന് 340 മെഗാവാട്ടായി ശേഷി ഉയർത്തി.

കൂടുതൽ കാണുക

തിരുത്തുക


അവലംബങ്ങൾ

തിരുത്തുക
  1. "Gavi Eco Tourism -". www.keralatourism.org.
  2. "Gavi package -". www. pathanamthittatourism.com.
  3. "Gavi Kerala -". www. gavi.kerala.com.
  4. "Kullar(Sabarigiri Aug.)(Eb) Dam D03644-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Sabarigiri Hydroelectric Project JH01237-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  6. "SABARIGIRI HYDRO ELECTRIC PROJECT-". www.kseb.in.
  7. "Sabarigiri Power House PH01244 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=കുള്ളാർ_അണക്കെട്ട്&oldid=3628751" എന്ന താളിൽനിന്ന് ശേഖരിച്ചത്