കാഞ്ഞിരപ്പുഴ അണക്കെട്ട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ അണക്കെട്ട്[1] . പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട് വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട് ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട് സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടൻ മല സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി[2] ,[3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്.
കാഞ്ഞിരപ്പുഴ അണക്കെട്ട് | |
---|---|
സ്ഥലം | മണ്ണാർക്കാട് ,പാലക്കാട് ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°59′9.1248″N 76°32′18.6396″E / 10.985868000°N 76.538511000°E |
നിർമ്മാണം ആരംഭിച്ചത് | 1961 |
നിർമ്മാണം പൂർത്തിയായത് | 1995 |
പ്രവർത്തിപ്പിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | കാഞ്ഞിരപ്പുഴ |
ഉയരം | 30.78 മീ (101.0 അടി) |
നീളം | 2,127 മീ (6,978 അടി) |
റിസർവോയർ | |
Creates | കാഞ്ഞിരപ്പുഴ റിസർവോയർ |
ആകെ സംഭരണശേഷി | 70.83 MCM |
Catchment area | 7,000 ഹെക്ടർ (17,000 ഏക്കർ) |
പ്രതലം വിസ്തീർണ്ണം | 465 ഹെക്ടർ (1,150 ഏക്കർ) |
Normal elevation | 97.54 മീ (320.0 അടി) |
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്ക് എന്നിവിടങ്ങളിലൂടെ 9713 ഹെക്ടർ സ്ഥലത്തു ജലസേചനം നടത്തുന്ന പദ്ധതിയാണ് ഇത് . സംസ്ഥാന ഫിഷറീസ് വകുപ്പ് റിസർവോയറിൽ മീൻ വളർത്തി വിൽക്കുന്നുണ്ട് .
ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന് വലത്തോട്ട് പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം(10°58′36.49″N 76°38′31.2″E / 10.9768028°N 76.642000°E). നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ് ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക് സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്, കരിങ്കുരങ്ങ് തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.
ചിത്രശാല
തിരുത്തുക-
ഉദ്യാന ദൃശ്യം
-
ഉദ്യാന കവാടം
-
ഉദ്യാനത്തിൽ നിന്നുള്ള വാക്കോടൻ മലയുടെ ദൃശ്യം
-
അണക്കെട്ട്
-
അണക്കെട്ടിന് മുകളിൽ നിന്നുള്ള വാക്കോടൻ മലയുടെ ദൃശ്യം
-
അണക്കെട്ടിന്റെ ദൃശ്യം
കൂടുതൽ കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "Kanhira Puzha(Id) Dam D03027-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kanhirapuzha Major Irrigation Project JI02675-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "KANHIRAPUZHA IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-01.